ചന്ദ്രേട്ടനെപ്പോലെ, ഒരു തൊഴിലും പഠിക്കാനാകാതെ, പണി നിർത്തുന്ന കാലം വരെ മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട് പണിയെടുക്കുന്നവരുണ്ട്. ദൂരെ ദൂരെ കൂടിയിരിക്കുന്ന ഇഷ്ടികക്കുഞ്ഞുങ്ങളെ ഇത്തിരി പോലും തട്ടുകേട് കൂടാതെ പതുങ്ങിപ്പതുങ്ങി താങ്ങി വരണം. കട്ടയടുക്കിവച്ചു കഴിഞ്ഞാൽ മേസ്തിരി കനപ്പിച്ചൊന്നു നോക്കും. "സിമന്റ് കൂട്ട്രാ മൈരേ" ന്ന് അലറും. ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ, "പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ ഇതോണ്ട്"ന്ന് ആക്രോശിക്കും. പണി തൊടങ്ങണേനു മുന്നേ സൈറ്റിലൊരു പൊടികാണാത്തവിധം ചത്തു ക്ലീൻ ചെയ്യണം. പണി കഴിഞ്ഞാ മേസ്തിരീന്റെ തോർത്തുമുണ്ടടക്കം കഴുകിക്കൊടുക്കണം. കോലരീമ്മെ ദേ ഈ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി, അന്നത്തെ കൂലി കൊറയും. നടുവളഞ്ഞുറച്ച് പോകുന്നത്ര കല്ലുകോരണം. പൊടിപടലങ്ങൾ കണ്ണിൽ ഭൂപടങ്ങൾ നിറച്ച് വരച്ച് സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര മണ്ണരിക്കണം. വെള്ളം കോരി കെട്ടിത്തീർത്ത കല്ലുമല മുഴുക്കെ നനയ്ക്കണം. കൂലി തരുമ്പോ, "മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട കഴുവേർടെ മോനേ, നെനക്കെന്ത