Skip to main content

Posts

Showing posts from March, 2014

ഹർത്താൽ/മരണപ്പെടുന്നത്

അപ്രതീക്ഷിതമായൊരു ഹർത്താലിൽ റദ്ദ് ചെയ്യപ്പെടുന്ന ഓർമ്മകൾ. തലങ്ങും വിലങ്ങുമുള്ള ചിന്തകൾ അർദ്ധോക്തിയിൽ അവസാനിയ്ക്കുന്നു. "നീ ഒരു കരകാണാപ്പക്ഷിയാണ് " എന്ന ചിന്ത, "നീ ഒരു കര " എന്ന വിപരീതാർത്ഥമുള്ളിടത്ത് / വിശാലാർത്ഥമുള്ളിടത്ത് കുത്തിയിരുന്ന് കിതയ്ക്കുന്നു. കിതപ്പുപോലും നിശബ്ദമാണ്. ഓർമ്മകളെ അകത്തേക്കെടുക്കുകയും മറവികളെ പുറത്തേയ്ക്ക് തള്ളുകയും ചെയ്യുന്ന ബൗദ്ധികോഛ്വാസങ്ങളും നിശബ്ദമായി കിതയ്ക്കുന്നുണ്ട്. അത് താളാത്മകമായി നിലയ്ക്കുന്നൊരു കമ്പനം കണക്ക് ശാന്തമാകുന്നു. നിരത്തുകൾ, ഓവുചാലിന്റെ സഫലമാകാത്തൊരു സ്വപ്നമെന്നോണം സ്വച്ഛമായി, രക്തച്ചുവയോ, ആഹാരാവശിഷ്ടങ്ങളോ, വാഹനച്ചീറ്റലുകളോ അവയുടെ കെട്ടിനാറുന്ന പുകമൂടലോ ഇല്ലാതെ കറുത്തുകിടക്കുന്നു. അതെ, ഞരമ്പുകൾ തന്നെ. നാഡീതരംഗങ്ങൾ വഴിനടുവിലെ തടവുകെട്ടിയ കല്ലുമൂർച്ചയിൽ തട്ടി വീണ്, എണീറ്റുനടന്ന്, രക്തം വാർന്ന് കുഴഞ്ഞുവീഴുന്നു. അനുകൂലികൾ തകർത്ത കാഴ്ച-കേൾവി-സ്പർശം-സ്വാദ്-ഗന്ധ ം അതാതിന്റെ ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോകാൻ ശ്രമിക്കുകയും ഒന്നു ഞരങ്ങിക്കൊണ്ട് അവസാനിയ്ക്കുകയും ചെയ്യുന്നു. മരണപ്പെടലിലെ

പരീക്ഷാഹാള്‍

സമയക്ളിപ്തതയുള്ള ഒരു ചുടലപ്പറമ്പ്. അവിടെ കുറെ ശവങ്ങൾ എരിയുകയും ഒന്നോ രണ്ടോ കഴുകന്മാർ കരിഞ്ഞു പോകാത്തവയെ കൊത്തിപ്പറിക്കുകയും ചെയ്യുന്നു.

ഉറക്കം എന്ന സംഭാവ്യതയെക്കുറിച്ച്

അകത്ത് ആളുകൾ അതിവേഗം പായുന്ന ഉറക്കവണ്ടികളിലാണ്. ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക്കും, മേൽക്കൂരയിലേയ്ക്കും ഇവ ചുറ്റിപ്പടർന്നു കയറുന്നുണ്ട്. സഞ്ചാരങ്ങളുടെ കടുംപാടുകൾ അടർന്ന ചുമരലങ്കാരങ്ങളായി വസൂരിക്കല പോലെ ശേഷിയ്ക്കുന്നു. അറകളിലെ ഞരക്കങ്ങൾ ഓരോ ചെറിയ ഇടകളിലൂടെയും നൂഴ്ന്നിറങ്ങി തുറകളിലെ ഉറക്കങ്ങൾക്ക് മീതെ കലഹിയ്ക്കുന്നു. കാതിന്റെ മുൻപിൽ, ഞാനാദ്യം ഞാനാദ്യം എന്നോരിയിട്ട് അവ ഊഴം കാത്ത് കിടക്കുകയും ചിലപ്പോൾ മരണപ്പെടുകയും ചെയ്യുന്നു. ചിലങ്കയൊട്ടിയ ഇളംകാൽവിടവുകളിലേയ്ക്കുള്ള ഉറക്കവഴികളിൽ ഒരു മീശയുടെ കിരുകിരുപ്പ്. ചോരച്ച കൺതുരുത്തുമേലുള്ള പുരികപ്പടർപ്പിന്റെ കനത്ത ഗന്ധം. കടലു പോലെ ഉറക്കം ഒഴുകി വ്യാപിയ്ക്കുന്നു. ആളുകൾ നിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നു. ചിലപ്പോളൊക്കെ പിറന്ന പടിയും. നിരത്തുകളിൽ എല്ലാ പ്രതിബന്ധങ്ങളും തകർത്ത് ഡ്രൈവർമാർ കടലിലേയ്ക്ക് ഉറങ്ങിയൊഴുകുന്നു. വെള്ളത്തിനു രുചി ഉപ്പും നിറം ചുവപ്പുമാകുമപ്പോൾ. തീവണ്ടികൾ നിലയ്ക്കാതെ ഉരുളുന്നു. പാളം തെറ്റി മറിഞ്ഞതിനു ശേഷവും മുരണ്ടുകൊണ്ടിരിയ്ക്കുന്നു. ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു. ചുരുക്കത്തിൽ, ജീവനുള്ളവ മാത്രം ഉറക്കമുള്ളവയാവുകയും ഉറക്ക

മരണം

ന്റപ്പൂപ്പൻ, ഉള്ളീന്ന് പൊള്ളി വന്ന് തൊള്ളേന്നും കണ്ണീന്നും ചാടി ഒറ്റപ്പോക്ക്

പ്രായം

ക്ലീന്‍ ഷേവ് ചെയ്താല്‍ തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെടുന്ന പുരുഷവിശേഷണം

ചിലന്തി

മലർന്നു കിടന്നു  മാറാല നോക്കുമ്പോഴാണ്,  തുപ്പലു കൊണ്ട് പോലും സൃഷ്ടിക്കാവുന്ന സാമ്രാജ്യങ്ങളെ പറ്റി  നാം  ഓർത്തു പോകുന്നത്.

പൂഴി

ഉമ്മറത്തെ തെക്കേവരിയിലെ, ചെങ്കല്ലുപോടുകളിൽ ഉറക്കിക്കിടത്തിയിരുന്ന വേട്ടാളൻ സ്വപ്നങ്ങൾ, ഒരു വേനലിന്റെ ചൂടു നുണഞ്ഞ്, ചാന്തുകൊണ്ട് മിനുക്കിവച്ച പൊളിപ്പുകളിലൂടെ ഇഴഞ്ഞ് പുറത്തേക്കിറങ്ങുന്നു. മുൻപെങ്ങുമില്ലാത്ത ആവേശങ്ങളുടെ പൂഴിയിൽ നൂഴ്ന്ന് ഒരു കടലോളം കഴപ്പുള്ള കുത്തിന്റെ ഓർമ്മ ഉപ്പിച്ച് ഇരു കാതുകളിലും ഇരമ്പുന്നു. "നമ്മളൊറ്റയായിടങ്ങളെന്തിനേ, പശവെള്ള തേയ്ച്ചിന്നു മൂടിവച്ചുനീ" എന്ന് കുമ്മായത്തോടും, നിറപ്പതിപ്പുകാരനോടും കയർക്കുന്ന മൂളിയൊഴുകുന്ന പൂഴിമുട്ടകൾ, പൂഴിപ്പാറ്റികൾ പൂഴിത്തുമ്പികൾ പൂഴിപ്പറവകൾ പൂഴിപ്പൊട്ടുകൾ പൂഴിപ്പകലുകൾ പൂഴിപ്പാതിര പൂഴിക്കടകൻ പൂഴി പൊതിഞ്ഞൊരു പുഴ. കടൽ വറ്റിയാഴങ്ങൾ കീഴടക്കിയോൾ