Skip to main content

Posts

Showing posts from December, 2013

പുകയുന്നവ

പുകവലിയ്ക്കാനുള്ള ലഹരി ഒരു മുറിവ് പോലെയാണ്. ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്. അതിലെല്ലാം, ചോരയൊപ്പുന്നകണക്കെ ഉമിനീരൊപ്പി ഒരു സിഗരറ്റുകുറ്റി. ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെ പ്രസവത്തിനു തൊട്ടു മുൻപെന്നോണം, ഉമിനീരൊപ്പിക്കനം വച്ച വായറ്റം നിരത്തുവക്കിൽ എരിഞ്ഞുപുളയുന്നു, ഏതോ കനത്ത കാലടിയിൽ നുഴഞ്ഞ് കയറി ചളിയിലേക്കാഴ്ന്ന് ശ്വാസം മുട്ടി മരിയ്ക്കുന്നു. കെട്ട തീയും പെണ്ണും. ചില്ലുകൊട്ടാരത്തിൽ നിന്ന് ചുടലപ്പറമ്പിലെത്താൻ നാലു വിരൽ ദൂരത്തിൽ എരിഞ്ഞുതീർന്നാൽ മതി. നാലു നിമിഷം മതി. ഇവിടെയും രണ്ടു പക്ഷമുണ്ട്, കത്തിയുയരുന്ന പുകക്കാഴ്ചയിൽ കണ്ണു തിരിയാത്തവർ, ഉള്ളിലെ പുകമറവുകൾ അന്നനാളത്തിലൂടെ ഊറ്റിയെടുത്ത് ഊതിപ്പറത്തുന്നവർ. ഉരഞ്ഞ തൊണ്ടയുടെ ഗാംഭീര്യം, ആഢ്യ(?)നിശ്വാസത്തിന്റെ കിതപ്പ്. മെലിഞ്ഞുണങ്ങി കറുത്തു തിങ്ങിയ ചുണ്ടിൽ നിന്നും ചുമച്ചുതുപ്പിയൊരു കാജാ ബീഡി, ലജ്ജയോടെ തല താഴ്ത്തി. പച്ചനൂലരക്കെട്ടിന്റെ ചന്തമഴിച്ച് ഇലയും പുകയും മൊഴി ചൊല്ലി. കൈകൂട്ടിത്തിരുമ്മുന്ന പോലെ, കടത്തിണ്ണയിലച്ചുരുളിന്റെ നേർത്ത കിരുകിരുപ്പ്, കത്രികയുടെ കടകട ശബ്ദം, കാതിനിരുപുറം ബാക്കി. ഉണങ്ങിയ ഓർമ്മകളെ വെട്ടിനുറുക്കി തിരക്

കാറ്റേ...

നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ, വഴുക്കലിന്റെ മഴക്കാലങ്ങളിൽ തെന്നി, ഇടതൂർന്ന പിരിയൻ കമ്പുകൾക്കിടയിൽ കുരുങ്ങിയാടുന്ന കാറ്റേ... ഇലത്താളപ്പെരുക്കത്തിൽ നീ എന്റെ ഓലപ്പുരയുടെ പിന്നാമ്പുറത്ത് മറന്നുവച്ചു പോയ പെരുമ്പറമുഴക്കങ്ങളിൽ പേടിച്ച് കുറേ കവുങ്ങുവാരികൾ മുട്ടിടിച്ചിരിപ്പുണ്ട്. ആകാശം വിട്ട ഓലക്കീറുകൾ, അന്തിക്കുപ്പയ്ക്ക് കൂട്ടിരിക്കുന്നുമുണ്ട്. നുറുമ്പിച്ചു പോയെടോ ഞാനും പുരയും.