Skip to main content

Posts

Showing posts from December, 2012

വിരാമം

ഇടവമഴ പോലെ നാം ഒന്നിച്ചൊരേ മണ്ണില്‍ എത്ര നേരങ്ങളില്‍ പെയ്തിറങ്ങി. വൃശ്ചികക്കാറ്റുപോല്‍ ആഞ്ഞൊട്ടി വീശി നാം എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ. ഇന്നെന്റെ കവിതയ്ക്കു താളഭംഗം... ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം... ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. ഞാന്‍മരത്തണലോടു തലചേര്‍ത്തുറങ്ങിയ പ്രണയലതയെന്തിനേ കാറ്റില്‍ പറിഞ്ഞു പോയ്? പുഷ്പങ്ങളെന്തിനേ മഴയത്തൊലിച്ചു പോയ്? നാട്ടുമാവിന്‍ ചുന, നാടകരാവുകള്‍, ഓര്‍മ്മപ്പെരുക്കങ്ങള്‍ നീറുന്നു നീറുന്നു നീറിത്തെറിയ്ക്കുന്നു നെഞ്ചകം പൊട്ടിയെന്‍ പ്രണയനദിയൊഴുകുന്നു. വേനല്‍ത്തിളപ്പാണ് ജലരേണുവില്ലാതെ നദി ദാഹമെന്തെന്നറിഞ്ഞിടുന്നു. തിങ്ങും വനസ്ഥലിയില്‍ ഈ മരുഭൂമിയില്‍ തിരയറ്റ തീരത്ത്, ഏകനല്ലോമനേ ഞാനൊട്ടുമേ. നിന്നോര്‍മ്മത്തരുക്കളില്‍ എന്നെ ഞാന്‍ ക്രൂശിച്ചു. നിന്‍ സ്നേഹത്തിരയില്‍ ഞാന്‍ അകലുന്ന തീരമായ്. അനുനിമിഷവും നിന്റെ സ്മൃതികമ്പനങ്ങളില്‍ എന്‍ ജീവഭീമിയുലയട്ടെ. തപ്തശൈലങ്ങളില്‍ ഓര്‍മ്മകള്‍ വേവിയ്ക്കാന്‍ ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍. ഇന്നെന്റെ കവിതയ്ക്കു താളഭംഗം, ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. എങ്കിലുമോമനേ അന്നൊരു മാര്‍ച്ചിന്റ

നവോത്ഥാനം

കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ. അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല കത്തുന്ന വയറ്റിലേ,വിശപ്പിന്നാളലത്രേ. ആകാശയാനങ്ങളിൽ,മാൻപെഴും ഹർമ്മ്യങ്ങളിൽ, നഗര സന്യാസത്തിൻ പീതതാപസന്മാരിൽ കാണുകില്ലന്നം തീണ്ടാ-തണയുന്നുടലുകൾ കേൾക്കുകില്ലുന്നം തെറ്റി തെറിയ്ക്കുന്നാക്രന്ദനം. ഉയന്ന വൃക്ഷങ്ങളിൽ,കാഴ്ചകളുടക്കുന്നൂ, ഉടഞ്ഞ സ്വപ്നങ്ങളിൽ,കാൽതട്ടി മുറിയുന്നൂ. വെളിപാടിൽ പുളയും കോമരപ്പിറവികൾ തെളിയ്ക്കും വഴി പോകുന്നോരിന്നിൻ സിംഹഭാഗം. നിങ്ങളെച്ചികയുക,പൊടി തൂത്തെഴുന്നേൽക്ക, മുന്നേറ്റ വീഥികളിൽ,ഇരുട്ടെങ്ങാരായുക. ലിഖിതപ്രമാണങ്ങൾ,ഉയരും പ്രസ്താവ്യങ്ങൾ, തിട്ടമേ തെറ്റാണവ റദ്ദു ചെയ്തു ചിന്തിയ്ക്ക. ജ്വാലാഗ്രം പോലെ രക്ത വർണ്ണത്തിൽ തിളങ്ങുന്ന യുവതേ രാജാങ്കണം,സമര ദ്വീപാക്കുക. സങ്കൽപ്പോദ്യാനം വിട്ട്,ഇരമ്പും കടലോളം ഊക്കിൽ വന്നിടിയ്ക്കുക,കൊട്ടാരം തകർക്കുക. കാണുന്നോ സതീർത്ഥ്യരേ,ആകാശക്കിഴക്കിലേ മേഘങ്ങൾ തുളച്ചെത്തും ആഗ്നേയ ഞെരുക്കങ്ങൾ. അർക്കനല്ലിതു കാലം കൊളുത്തും വിളക്കല്ല ഉണർവിന്നുൽക്കയായി പതിയ്ക്കും യുവജ്വാല.

വിക്കി ഫേസ് പ്ലസ്- ഒരു വിക്കിപിറന്നാൾ മധുരം.

2.30 ന് സ്റ്റൈനോടൊപ്പം GEC യിൽ നിന്നും പുറപ്പെടുമ്പോൾ അല്പം വൈകുമോ എന്ന ശങ്ക ഉണ്ടായിരുന്നു.വിശ്വേട്ടന്റെ ഓർമ്മപ്പെടുത്തൽ കോൾ ലഭ്യമായ ഉടനെ പുറപ്പെടുകയാണുണ്ടായത്.ഞാൻ നേരത്തേ തന്നെ എത്തുമെന്ന് പറഞ്ഞിരുന്നതിനാൽ ഓർബിന്ദോയും രഞ്ജിത്തും എന്നേക്കാൾ മുന്നേ തന്നെ നെഹ്രു പാർക്കിനകത്തെ ഗാന്ധി പ്രതിമയ്ക്കരികിൽ എത്തിയിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ഉടനെ തന്നെ നോക്കിയപ്പോ കൊച്ചുകുഞ്ഞിന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന വിശ്വേട്ടനിൽ തന്നെയാണ് ആദ്യ കാഴ്ച പതിഞ്ഞത്. വിശ്വേട്ടന്റെ സഹധർമ്മിണിയും മകളും ഒപ്പമുണ്ടായിരുന്നു.കൂടെ നമ്മുടെ കിടു-കിടിലൻ ബ്ലോഗ് ഡാവ് മുരളി(മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം)യേട്ടനും.ഒരാഴ്ചത്തെ നാടുസന്ദർശനത്തിനെത്തിയതാണദ്ദേഹം.ക്ലബ് എഫ് എമ്മിലെ ഒരു 'പൈങ്കിളി' അന്നേരം വിശ്വേട്ടന്റെ ശബ്ദവീചികൾ സാകൂതം പകർത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു.കൂടെ അവരുടെ ഫോട്ടോഗ്രാഫർ ഞങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ചുരുക്കിയതെങ്കിലും മനോഹരമായ വർണ്ണക്കുടയുടെ പ്രഭാവത്തിൽ മുടി നീട്ടി വളർത്തിയ ഒരു യുവാവ്.ഫെയ്സ്ബുക്കിൽ കണ്ട നല്ല മുഖപരിചയം.ഉറപ്പിച്ചു, അത് ദിലീപ് തന്നെ.ദിലീപേ എന്ന് വിളിച്ചടുത്തപ്പോൾ ഒരു പുഞ്

സന്ധ്യ

നെയ് വിളക്കിരുൾ പായിലൊരു വിടവു തീർക്കുന്നു ശംഖനാദം കാതിൽ കുളിരായ് പടരുന്നു. ചുറ്റമ്പലത്തിന്റെ, വെയിൽ ചാഞ്ഞ മറവുകൾ വിശ്വനാഗാശ്വങ്ങൾ വെമ്പിവന്നേൽക്കുന്നു. ദിവ്യനാളങ്ങളായ് മന്ത്രാഗ്നിയുയരുന്നു അനുതാപ വർഷമായ് പുണ്യതീർത്ഥപ്പെയ്ത്ത്. ഹരിതാഭയിരുൾ രേഖ സീമന്തമായ് ചാർത്തി, ഇരവിലൊരു തരുവിന്റെ ശിഖരപാർശ്വം പറ്റി. കൽ വിളക്കരികിലൂടുൾപുളകമേറ്റിയ വ- ളമ്പലക്കല്പടവു മന്ദം ചവിട്ടുന്നു. നിതംബം കവിഞ്ഞുടലാകെപ്പരക്കുന്ന കൂന്തൽ നടത്തയിൽ നൃത്തം ചവിട്ടുന്നു. പഞ്ചദ്രവ്യക്കൂട്ടിൽ,മന്ത്ര സൂക്തങ്ങളിൽ അഭിരമിയ്ക്കും ദേവി,പോലൊരു ദേവിയായ്. കാഴ്ചത്തിളക്കങ്ങൾ ഉടലുഴിഞ്ഞോടുന്നു, അവളിപ്രദക്ഷിണ വഴിയിലൂടൊഴുകുമ്പോൾ. വർണ്ണോത്സവങ്ങളൊ-ട്ടില്ലിവി ടോർക്കുക തിരിയുള്ളമായ് കത്തും ചൂടും ചുവപ്പൊഴികെ. ജാതിപ്പുഴുക്കളേ,മുക്കോടി ദേവരേ… തരികീ വസന്തമെൻ,വാടി വിളങ്ങട്ടെ.