Skip to main content

Posts

Showing posts from September, 2014

തികച്ചും "സ്വാഭാവിക"മായ ഒരു പുലയപ്പാട്ട്.

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് സ്വാഭാവികമെന്ന വാക്ക് ഒന്നാം തവണ കേട്ടത്. "കള്ളപ്പൊലയന്റെ മോൻ തോറ്റേല് എന്താപ്പിത്രത്ഭുതം, സ്വാഭാവികം" എന്ന് ആരോയെന്റെ മീതേയ്ക്ക് വാക്കുകൾ തുപ്പിയാട്ടി. ക്ലാസ് ചാർജ്ജുണ്ടായിരുന്ന ഗായത്രി വർമ്മ ടീച്ചർടെ സാരിയിൽ അറിയാതെ പറ്റിയെന്റെ മൂക്കള കോലോത്തെ പറമ്പിൽ ചാരമായി പറന്നുപോയി. പിന്നീട്, തഹസീൽദാരുടെയടുത്ത് ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് മൂന്ന് ആഴ്ച കാത്തുനിൽക്കേണ്ടി വന്നപ്പോൾ. എൻ ഐ ടി അഡ്മിഷൻ ലഭിച്ചിട്ടാണെന്നറിഞ്ഞ പ്യൂണിന്റെ "ഡാ പൊലയച്ചെക്കാ... നിയ്യൊക്കെ കാരണം ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ" എന്ന അമർഷത്തിനുമീതേയ്ക്ക് ക്ലർക്കൊരുവൾ "ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ, ഹാ സ്വാഭാവികം" എന്ന് ഒഴുക്കനെ പറഞ്ഞു. AIR - 27 എന്ന് അക്കമിട്ട, കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ് ബാഗിലിരുന്ന് വെന്തുനീറുന്നുണ്ടായിരുന്നു. ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും പൊലയന്റെ "സ്വാഭാവിക" കപടവിജയം തന്നെയെന്നതിൽ തെല്ലും തർക്കമുണ്ടാകേണ്ടതല്ലല്ലോ. സിവിൽ സർവ്വീസിൽ അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക് ലഭിച്ചതിന്റെ പിറ്റേന്ന്, കരിവീട്ടിയിൽ കാക്കി പുത

*കറുത്ത നിൽപ്പ്*

തരിക,നിറമറ്റ മോഹവാസന്തത്തിൻ പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ. തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ- ത്തരിശുഭൂമികൾ കാളുന്ന വയറുകൾ, ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ. നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക് തരിക, നിങ്ങളാൽ കാണാത്തിടങ്ങളേ. അന്തിയാകുമ്പോൾ തൻ-കഴുത്തെത്തുന്ന ആര്യകാമങ്ങൾ, ധീരമായ് ഛേദിച്ച മാർവിടങ്ങളാൽ തോൽപ്പിച്ച പെണ്ണിവൾ കാരിരുമ്പുപോൽ ദ്രാവിഡക്കാർമുകിൽ. ഹേമരാജികൾ മേനിതോൽപ്പിക്കാത്ത, പാതിരാവിൻ കറുപ്പുപോൽ ശക്തനാം കാട്ടുകാലത്തിൻ പെയ്ത്തുകൊണ്ടോനിവൻ പെരുമ്പാറപോലുള്ള ദ്രാവിഡപ്പൗരുഷം. നിൽപ്പ്, ശാന്തത വെന്നു പറക്കുന്ന ശബ്ദായമാനമാം ധ്യാനാന്ത്യകാഹളം. സമരഭൂമികച്ചേറിൽ പതയ്ക്കുന്ന മാംസസ്പർശിയാം മണ്ണുടൽ ജീവനം. തരിക,നിറമറ്റ മോഹവാസന്തത്തിൻ പൂങ്കുയിൽനാദമില്ലാത്ത തെരുവുകൾ. തരിക, ചോളപ്പരപ്പിനാൽ മൂപ്പെത്താ- ത്തരിശുഭൂമികൾ കാളുന്ന വയറുകൾ, ഇടവഴിക്കണ്ണിൽ കാടത്തമിരുളുന്ന പകലുനേരങ്ങൾ, ജീവന്റെ താളങ്ങൾ. നാളെ-പ്പുലരുവാനുള്ള കാലത്തികവിനെ തലയിൽ വേവിച്ചു പൊള്ളിനിൽക്കാറുള്ള തെരുവുതെണ്ടികൾ, സമരസഖാക്കൾക്ക് തരിക, നിങ്ങളാൽ

പാഠം(ടം)

നിലമൊരുക്കാതെയും വിതനടത്താതെയും കാലമേറെയായിട്ടും, നേരങ്ങൾ കൊയ്യപ്പെടുകയും നേരങ്ങൾ തന്നെ മെതിക്കപ്പെടുകയും നേരപ്പുരകളിൽ എലി നിറയുകയും ചെയ്യുന്നുണ്ട്.

പാവത്തുങ്ങൾ

അവരുടെ കണ്ണുകൾ പലപ്പോഴും അരിപ്പകളാകാറുണ്ട്. നിറമില്ലായ്മകളുടെ ഓണങ്ങളിൽ വർണ്ണങ്ങൾ അരിച്ചെടുക്കാൻ പാഴ്ശ്രമങ്ങൾ നടത്തുവാനെങ്കിലും.

WhysApp (വയസാപ്പ്)

ലാസ്റ്റ് സീനും, ഡബിൾ ടിക്കും കാണാൻ വാട്സ് ആപ്പിൽ കണ്ണു നട്ട്, കാണായ്മയിൽ കണ്ണീരൊഴുക്കവേ, ഉമ്മറത്തിറങ്ങി, കണ്ണിനു മീതെ കൈവച്ച് "മോനെ കാണാനില്ലല്ലോട്യേ" ന്ന് പറയാൻ ഒരൊറ്റ മുത്തശ്ശി മാത്രം ബാക്കി.

സിദ്ധാർത്ഥൻ

കലുങ്കിന്റെ കീഴിരുട്ട് വിട്ട് കാലം പകലിലേക്ക് നിവർന്നെണീക്കുന്നു. തോട്ടുവെള്ളത്തിന് കുളിച്ചു തോർത്തിയ ഭൂതകാലങ്ങളുടെ കനപ്പ്. അങ്ങിങ്ങ് വോഡ്കയുടെ എഴുന്നു നിൽക്കുന്ന ചില്ല് കീറുന്ന നീളൻ ജലരേഖകൾ. കാലോ, വഴിയോ തേഞ്ഞു തോലുരിഞ്ഞോ കല്ലുടഞ്ഞോ മിനുത്തതെന്നറിയില്ല, വഴിപോക്കനൊരാൾ മുണ്ടഴിഞ്ഞ് കുപ്പായമുലഞ്ഞ് മരിച്ച പോലെ കിടപ്പുണ്ടരികെ. ബോധിവൃക്ഷച്ചുവട്, കലുങ്ക്, കല്ലമ്പലമൊഴുക്കൻ തോട് കട്ട കോമ്പിനേഷൻ. ആത്മഹത്യാക്കുറിപ്പിൽ "ബോധി എന്നത് അരയാലെന്നറിയുമ്പോൾ, ഗയയിലെ മോക്ഷം പടിഞ്ഞാറേത്തൊടിയിൽ ചില്ലുകൂട്ടുന്ന മുറിപ്പാടും പശപ്പഴക്കവുമുള്ള ചൊറിയനാലിലെത്തി നിൽക്കുന്നു. അവിടെ നിന്നും മുക്തി നേടുന്നു" എന്നെഴുതിയിരുന്നു. Like

മാഷ്‌

മൂടുറയ്ക്കാതെയാടുന്ന കഞ്ഞിപ്പാത്രത്തിനു മുൻപിൽ വച്ച്, മഴച്ചോർച്ചയിൽ കരിമ്പൻ പൂത്ത കീറക്കുപ്പായത്തിൽ കണ്ണീരുപ്പിക്കുവോളമുച്ചത്തിൽ കക്ഷത്തിനിടയിലൂടെ നിലവിളിച്ച് നൂണ്ടിറങ്ങിപ്പോയ ഒരു പിച്ച്, ഓറഞ്ച് കൗണ്ടിയിലെ ഡൈനിംഗ് ഹാളിലേയ്ക്ക് ഒരിടർച്ചയോടെ, ഇന്നലെ നടന്നുകയറുന്നുണ്ടായിരുന്നു. ശങ്കരമ്മാഷ് ഇല്ലായിരുന്നെങ്കിലെന്ന അമ്മയുടെ നെടുവീർപ്പ് ചേർത്തുപിടിച്ചുകൊണ്ട്.