Skip to main content

Posts

Showing posts from September, 2011

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ

കടലാസുപുസ്തകം

ചരിത്രം‌ ‌ നി ന്റെ പിതൃക്കള്‍ പുലര്‍ന്നേടങ്ങളില്‍ നിന്നും ഇരുകാലുമിറുത്തന്നെന്റെ പെറ്റമ്മയുടെ മാറില്‍ പല തുള്ളി വേദനച്ചാറൊഴിച്ച്, യന്ത്രഗര്‍ഭത്തിലേയ്ക്കാഴ്ത്തി. കാടിളക്കാതെ, കഴുത്തറുക്കാതെ, ഞാന്‍ പോറ്റിയെന്റെ ശരീരം ചതച്ചൂറ്റി, പഴുക്കുന്നടുപ്പില്‍ പുഴുങ്ങി, കൃത്രിമവാതകപ്പേടകത്തില്‍ പൂട്ടി, എന്‍ സത്തയാര്‍ന്ന ഹരിതാംബരങ്ങളില്‍ കൊടുംകലാപങ്ങളാല്‍ വെളുപ്പ് പടര്‍ത്തി. വര്‍ത്തമാനം വെ ളുപ്പില്‍ വിജ്ഞാനത്തിന്റെ കറുത്തക്ഷരങ്ങള്‍. ആത്മചരിതമോതുന്ന താളുകള്‍. ആര്‍ത്തിയുടെ കണക്കുകുത്തുകള്‍. പുതുയുഗസൃഷ്ടിയുടെ നെയ്ത്തുപുരകള്‍. അറിവില്ലായ്മയുടെ അന്തികളില്‍ വിശന്നുറങ്ങുന്നവര്‍ക്ക് വക്കില്‍ വാര്‍ദ്ധക്യച്ചുളിവു വീണ, കല്ലേറില്‍ നടുകുഴിഞ്ഞുന്തിയ, അരിയൊടുങ്ങാത്ത അത്താഴപാത്രം. (സമീപ)ഭാവി ചി ന്തയ്ക്ക് കൂട്ടു നില്‍ക്കാതെ, കാലായനങ്ങളില്‍, മൃദുവിരല്‍സ്പര്‍ശമേല്‍ക്കാതെ, മഞ്ഞപ്പ് പടര്‍ന്ന് മരിച്ച മുഖവുമായി; തെരുവുമാലിന്യക്കൂമ്പാരത്തില്‍, തൂപ്പുകാരനൊരുക്കിയ അഭിനവ നിളാപാര്‍ശ്വച്ചിതയില്‍, ഒടുക്കമൊരുപിടിച്ചാരം... പിന്‍കുറിപ്പ് :കടലാസു കണ്ടുപിടിയ്ക്കുന്ന കാലത്തെ പുസ്തകത്തെക്കൊണ്ട് ത

നിർവ്വചനം

നാ ണിച്ചിണചേരുന്ന ആണിനും പെണ്ണിനും നാണം മറയ്ക്കാന്‍, മതില്‍ക്കെട്ടടയ്ക്കാന്‍, പരസ്യസുരതം ചെയ്യാനെന്നും വിധിയ്ക്കപ്പെട്ട അനാശാസ്യ പ്രവര്‍ത്തകര്‍. സദാചാരലംഘനത്തിനും, ധര്‍മ്മസംരക്ഷണത്തിനും; ദേഹം തുളയ്ക്കുന്ന തണുപ്പിലും, ആകെ പുഴുങ്ങുന്ന ചൂടിലും, ഒരു വസ്ത്രാഞ്ചലമില്ലാതെ സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന നഗ്നരായ കാവല്‍ഭടന്മാര്‍. വേനലില്‍ പുളയ്ക്കുന്ന, വേട്ടാളന്‍ കുഞ്ഞുങ്ങളെ, സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച, കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു വൃക്ഷമാതൃത്വം. ഒന്ന് പോടപ്പാ... അത്, ഉളിയാല്‍ ചെത്തി നുറുക്കിയ ചട്ടയില്‍ അടച്ചൊതുക്കിയ വെറുമൊരു വാതിലല്ലേ...!!!