Skip to main content

ഹെൽപ്പറായി ജീവിച്ച് ഹെൽപ്പറായി മരിക്കുന്നവരെപ്പറ്റി

ചന്ദ്രേട്ടനെപ്പോലെ,
ഒരു തൊഴിലും പഠിക്കാനാകാതെ,
പണി നിർത്തുന്ന കാലം വരെ
മേസ്തിരിയുടെ ആട്ടും തുപ്പും കൊണ്ട്
പണിയെടുക്കുന്നവരുണ്ട്.

ദൂരെ ദൂരെ കൂടിയിരിക്കുന്ന
ഇഷ്ടികക്കുഞ്ഞുങ്ങളെ
ഇത്തിരി പോലും തട്ടുകേട് കൂടാതെ
പതുങ്ങിപ്പതുങ്ങി താങ്ങി വരണം.
കട്ടയടുക്കിവച്ചു കഴിഞ്ഞാൽ
മേസ്തിരി കനപ്പിച്ചൊന്നു നോക്കും.
"സിമന്റ് കൂട്ട്രാ മൈരേ" ന്ന് അലറും.
ഇത്തിരിക്കോളം വെള്ളമൊന്ന് കൂട്യാ,
"പോയി നിന്റമ്മക്ക് പിണ്ഢം വെക്ക്രാ ഇതോണ്ട്"ന്ന് 
ആക്രോശിക്കും.

പണി തൊടങ്ങണേനു മുന്നേ
സൈറ്റിലൊരു പൊടികാണാത്തവിധം
ചത്തു ക്ലീൻ ചെയ്യണം.
പണി കഴിഞ്ഞാ
മേസ്തിരീന്റെ തോർത്തുമുണ്ടടക്കം
കഴുകിക്കൊടുക്കണം.
കോലരീമ്മെ
ദേ ഈ നഖത്തുമ്പിന്റത്രിം സിമന്റ് കണ്ടാ മതി,
അന്നത്തെ കൂലി കൊറയും.

നടുവളഞ്ഞുറച്ച് പോകുന്നത്ര
കല്ലുകോരണം.
പൊടിപടലങ്ങൾ കണ്ണിൽ 
ഭൂപടങ്ങൾ നിറച്ച് വരച്ച്
സമുദ്രജലപ്രവാഹങ്ങളുണ്ടാക്കുന്നത്ര
മണ്ണരിക്കണം.
വെള്ളം കോരി
കെട്ടിത്തീർത്ത കല്ലുമല
മുഴുക്കെ നനയ്ക്കണം.

കൂലി തരുമ്പോ,
"മുന്നൂറ്റമ്പതുർപ്യല്ലേ കൊറവൊള്ളൂട 
കഴുവേർടെ മോനേ,
നെനക്കെന്താ പണിട്ത്താ"
എന്നൂടി കേട്ട്
അന്നന്നത്തെ സെഷൻ
ശോകമൂകമായി
വൈൻഡപ്പ് ചെയ്യണം.
ശീലായീന്നേ...

Comments

  1. പോടാ പുല്ലേ‘ന്ന് അടുത്ത സൈറ്റ് പിടിക്കണം. അത്രേള്ളൂ.

    (സൂപ്പറായി എഴുതീട്ടുണ്ട്ട്ടാ)

    ReplyDelete
  2. "നെനക്കെന്താ പണീട്ത്താ...."
    കയ്യാള്‍ടെ വിധി.
    ആശംസകള്‍

    ReplyDelete
  3. എത്രയെത്ര ചന്ദ്രേട്ടന്മാർ!!!!

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....