Skip to main content

മരമറ


 

മരമറകൾ
ഒളിയിടങ്ങളാണ്.
വളർച്ച മതിവരാത്ത
താവളസീമകൾ.

മകുട ധാരികൾ,
മാന്ത്രികപ്പെരുമ കൊണ്ടിടം
ഹരിതാഭ വീശുവോർ
ശിഥിലശാഖികൾ.

മരമറശിശിരത്തിൽ
തൊലിപൊളിച്ചു പൊന്തുകയാണ്,
ധനാധർമ്മയന്ത്രം ചമയ്ക്കുന്ന
ജ്യോതിഷപണ്ഡിതർ.
 
മകുടധാരികൾ
മാന്ത്രികപ്പെരുമ കൊണ്ടിടം
ശിഥിലമാക്കുവോർ
ഭ്രമിതമാനുഷർ.

ത്വരിതസഞ്ചാരങ്ങളിൽ
ഇടവെളിച്ചങ്ങൾക്കായ്
മരവിടവിൽ തല കൊരുത്തവർ
വിമതജീവികൾ; 
കബന്ധക്കൊട്ടാരക്കെട്ടിലെ
പട്ടികനീളങ്ങളായ്,
കല്ലാണിപ്പാച്ചിലിന്റെ
കൊടും നീറ്റലൊതുക്കുന്നു.

പുറംകാഴ്ചയിൽ
മരമറകൾ വളരുകയാണ്:
തലയെടുപ്പിലും,
വൃത്തവ്യാപ്തിയിലും; 
ഒപ്പമുൾക്കാറ്റുവീഴ്ചയും
തണ്ടുതുരപ്പനും
മാടനും മറുതയും
ചാത്തനും ചാമുണ്ഡിയും.


Comments

  1. ഹാ... ആളു വിചാരിച്ച പോലല്ല... നല്ല വരികൾ...

    ഇഷ്ടപ്പെട്ട് കെട്ടോ

    ReplyDelete
  2. >>>>കബന്ധക്കൊട്ടാരക്കെട്ടിലെ
    പട്ടികനീളങ്ങളായ്,
    കല്ലാണിപ്പാച്ചിലിന്റെ
    കൊടും നീറ്റലൊതുക്കുന്നു.<<<<<

    ഈ കല്ലാണിപ്പാച്ചിൽ എന്താണെന്ന് മനസിലായില്ല..!

    ReplyDelete
    Replies
    1. കബന്ധങ്ങൾ കൊണ്ടുണ്ടാക്കിയ കൊട്ടാരമാണ്.അതിൽ കബന്ധങ്ങളെല്ലാം തളച്ചിരിയ്ക്കുന്നത് കല്ലാണികൾ കൊണ്ടാണ്.(കല്ലിന്റെ ആണി.) ആ കല്ലാണികൾ ഉള്ളിലൂടെ പായുമ്പോളുള്ള നീറ്റൽ.

      Delete
  3. മരമറകള്‍ വളരട്ടെ....ഒരു മറ വേണമല്ലോ.

    ഭൂമിതമാനുഷര്‍ എന്ന വാക്കിനര്‍ത്ഥമുണ്ടോ? “ഭൂമിജമാനുഷര്‍“ എന്ന് വേണമെങ്കില്‍ പ്രയോഗിക്കാം. പഴയമലയാളത്തിലൊന്നും ഭൂമിതം എന്ന് വാക്ക് കണ്ടിട്ടില്ല

    ReplyDelete
    Replies
    1. അജിത് സർ...
      ഭൂമിതമാനുഷർ എന്നല്ല എഴുതിയിരിയ്ക്കുന്നത്... ഭ്രമിതമാനുഷർ എന്നാണ്.(bhramitha)
      ഭ്രമണം ചെയ്യുന്ന,അലഞ്ഞ് തിരിയുക എന്നൊക്കെ അർത്ഥം...

      Delete
  4. കവിത നന്നായി ,പക്ഷെ മാടനും മറുതയും ഒക്കെ വളരുന്നുണ്ടോ ?അതിനേക്കാള്‍ എത്രയോ വലിയ മറുതകള്‍ വേറെ ഉണ്ട് ?

    ReplyDelete
    Replies
    1. നന്ദി സിയാഫ്ക്കാ.....
      മാടനിലും മറുതയിലും എല്ലാവരെയും കാണാൻ ശ്രമിയ്ക്കൂ....

      Delete
  5. ത്വരിതസഞ്ചാരങ്ങളിൽ
    ഇടവെളിച്ചങ്ങൾക്കായ്

    ReplyDelete
  6. കവിത ഇഷ്ടായി ട്ടോ ..

    തണ്ടുതുരപ്പനും
    മാടനും മറുതയും
    ചാത്തനും ചാമുണ്ഡിയും എല്ലാം ഉണ്ടല്ലോ രഞ്ജിത്തേ...:)

    ReplyDelete
  7. ഒളിക്കുവാന്‍ മരമറകള്‍ ....... കൊതിപ്പിക്കുന്ന വരികള്‍ :) ആശംസകള്‍ കേട്ടോ

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete
  9. വായിച്ചു.....
    ചില കവിതകൾക്ക് അഭിപ്രായമെഴുതുന്നത് ഒരു ഏച്ചുകെട്ടലാണ്.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ