Skip to main content

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം
ഉപ്പളങ്ങളില്‍ നിന്നുമാണ്
ഇപ്പോള്‍ വരാറുള്ളത്.

കാലം കുറുക്കി
കരുണ വറ്റിച്ചെടുത്ത
കാഴ്ചപ്രഹേളികകള്‍.


ഞങ്ങളുടെ നാസികകളിപ്പോള്‍
അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ്
ചുരത്താറുള്ളത്.

സ്നേഹവിശ്വാസങ്ങളും
ഭക്ത്യാദരങ്ങളും
ചേര്‍ത്തുകത്തിച്ച
അഗ്നിനിശ്വാസങ്ങള്‍.
 


കുഷ്ഠമാണ്
ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള
തത്വമീമാംസ

കനിവുതേടുന്ന
മുള്‍ക്കരങ്ങളുടെ സ്പര്‍ശവും
ഞങ്ങളുടെ ആലകളില്‍
ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച
ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും
തീരെ അറിയേണ്ട.



ഞങ്ങളുടെ കാതുകള്‍,
പിടച്ചൊടുങ്ങി-
നൈമിഷികാനന്ദം നല്‍കുന്ന
സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം
ശ്രുതിചേര്‍ക്കപ്പെട്ടവയാണ്.

മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ
പ്രേതഭാവനകളുടെ സൗന്ദര്യം
പകര്‍ത്തിക്കേള്‍ക്കുവാന്‍
എത്രയാണാവേശം...
കരച്ചിലുകള്‍
താളനിബദ്ധമല്ല,
ശ്രുതിസാന്ദ്രമല്ല.
ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല.



പാഴ്വാക്ക് പൊഴിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.

നാണമില്ലാത്ത
ചീഞ്ഞൂര്‍ന്നു വീഴുന്ന
മാംസപിണ്ഢം പേറി,
മുച്ചൂടും നാറി നില്‍ക്കുമ്പോഴും
സുഗന്ധത്തെക്കുറിച്ചും,
സമത്വത്തെക്കുറിച്ചും
ഘോരഘോരം പ്രസംഗിയ്ക്കുന്ന
നാവു മാത്രമാണൊരു പിഴ.


Comments

  1. വഴിയാത്രക്കിടയിൽ ബസിൽ വച്ചെഴുതിയ ഒരു കവിത...കയ്യിലുണ്ടായിരുന്ന ഓർമ്മകൾ അന്നു പറഞ്ഞതു പോലെ ഷഹന സക്കീറിന്റെയും നന്ദിതയുടേയും സില്വിയപ്ലാത്തിന്റെയും എല്ലാം...
    പക്ഷേ മരണത്തെ പ്രണയിക്കാൻ സാധിക്കാത്തതിനാൽ കാലത്തെ വെറുക്കാമല്ലോ എന്ന ഒരുപാധി തെരഞ്ഞെടുത്തു ഒടുക്കം.

    ReplyDelete
  2. പാഴ്വാക്ക് പൊഴിയ്ക്കുന്ന
    നാവു മാത്രമാണൊരു പിഴ.
    ..............................

    ReplyDelete
  3. "സ്നേഹവിശ്വാസങ്ങളും
    ഭക്ത്യാദരങ്ങളും
    ചേര്‍ത്തുകത്തിച്ച
    അഗ്നിനിശ്വാസങ്ങള്‍".


    "ഇതു തന്നെയാണല്ലേ ഇന്നീ ലോകം?"

    ReplyDelete
  4. നല്ല കവിത രഞ്ചു

    ReplyDelete
  5. നാവു മാത്രമാണ് ഇന്ന് പിഴ .എന്ന..സത്യം വിളിച്ചോതുന്ന കവിത ..നല്ല വരികള്‍ ..ചിന്തിപ്പിക്കുന്ന വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  6. പഞ്ചേന്ദ്രിയങ്ങളിലൂടെ വ്യക്തിബോധത്തിലേക്കും അതുവഴി സമഷ്ടിബോധത്തിലേക്കും അസ്വസ്ഥമായ പുതിയ കാലം പ്രവേശിക്കുന്നത് എങ്ങിനെ എന്നും, അത് അവിടെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നത് എങ്ങിനെ എന്നും ഈ കവിത ചര്‍ച്ച ചെയ്യുന്നതായി തോന്നി....

    ശക്തമായ രചന.
    നല്ല കാവ്യ ശൈലി...
    അറിഞ്ഞോ അറിയാതെയോ രൂപപ്പെട്ട തീവ്രതയുള്ള ബിബകല്‍പനകള്‍...

    രഞ്ജിത്തില്‍ നിന്ന് ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  7. മുച്ചൂടും നാറി നില്‍ക്കുമ്പോഴും
    സുഗന്ധത്തെക്കുറിച്ചും,
    സമത്വത്തെക്കുറിച്ചും
    ഘോരഘോരം പ്രസംഗിയ്ക്കുന്ന
    നാവു മാത്രമാണൊരു പിഴ.

    ശക്തമായ വരികള്‍. നല്ല കവിത.

    ReplyDelete
  8. അനിയാ, നീ ഒരു മിനി-നാമൂസ് തന്നെയോ? വാക്കുകളിൽ അഗ്നി!

    നാലു ഇന്ദ്രിയങ്ങളും തീവ്രമായി അവതരിപ്പിച്ചു. ‘ത്വക്’ - കുറച്ചു കൂടെ ഫോക്കസ് വേണ്ടിയിരുന്നോ എന്നു സംശയം.

    നന്നായിട്ടുണ്ട്! ഇനിയും കൂടുതൽ പ്രതീക്ഷിയ്ക്കുന്നു, രഞ്ജൂ!

    ReplyDelete
  9. @ ലുട്ടൂസ്:തേങ്ങയടിച്ചതിൽ താങ്ക്സ് ട്ടാ... :)
    @ ജബ്ബാറിക്ക :നാവ് പിഴയായിട്ടും പലരും അതിട്ടമ്മാനമാടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു ല്ലേ....
    @കണ്ണേട്ടൻ : :) നന്ദി....
    @മയിൽപ്പീലി : നേർന്ന നന്മകളെല്ലാം ഒരുപാട് പുണ്യങ്ങൾ മയിൽപ്പീലിയ്ക്കുമുണ്ടാകട്ടെ...
    @പ്രദീപ് മാഷ് :മാഷേ...ഇത മികച്ചൊരു വായനയ്ക്ക് ഒരുപാട് നന്ദി.
    @വിപിൻ : അഭിപ്രായത്തിന് നന്ദി കേട്ടോ...
    @ബിജുവേട്ടൻ : പ്രതീക്ഷികൾ അസ്ഥാനത്താകാതിരിയ്ക്കട്ടെ എന്ന് ഞാനും പ്രാർഥിയ്ക്കുന്നു ബിജുവേട്ടാ...പോരായ്മകളില്ലാത്ത കവിതകൾ രൂപപ്പെടാൻ കാലം അവസരങ്ങളെത്തിക്കട്ടെ ല്ലേ... :)

    ReplyDelete
  10. "നാണമില്ലാത്ത
    ചീഞ്ഞൂര്‍ന്നു വീഴുന്ന
    മാംസപിണ്ഢം പേറി,
    മുച്ചൂടും നാറി നില്‍ക്കുമ്പോഴും
    സുഗന്ധത്തെക്കുറിച്ചും,
    സമത്വത്തെക്കുറിച്ചും
    ഘോരഘോരം പ്രസംഗിയ്ക്കുന്ന
    നാവു മാത്രമാണൊരു പിഴ."

    ശക്തമായ വരികള്‍ രഞ്ജു..വഴിയാത്രക്കിടയിൽ ബസിൽ വച്ചെഴുതിയ കവിത ഇത്രേം മികച്ചതണേല്‍ നീ കോയമ്പത്തൂര്‍ വരെ പോയി വന്നാല്‍ ഒരു മഹാ കാവ്യം തന്നെ എഴുതുമല്ലോ ...ഇതുപോലെയുള്ള തീവ്രമായ വിഷയങ്ങളുമായി ഇനിയും വരൂ..ഭാവുകങ്ങള്‍...

    ReplyDelete
  11. അറിയുന്നു നിന്മനം ഞാനെന്‍ പ്രിയ തോഴാ .
    അറിയാതെ പോകുന്നതെന്തേ ഈ ലോകം
    വെറുതെ കാത്തിരിക്കാം നമുക്ക് നല്ല നാളെക്കായി
    മറക്കാം ഇന്നിന്റെ ക്രൂരമാം ഭാവം -- വെറുതെയെങ്കിലും.......!

    പണ്ട് ഞാനും യാത്രകളില്‍ കവിത എഴുതിയിരുന്നു ..പാതി സ്വപ്നലോകത്തും പാതി പാഞ്ഞു പോകുന്ന മര,മല നിരകളിലും ലയിചെഴുതിയ കവിതകളില്‍ പലതും പക്ഷെ പ്രണയഗാനങ്ങള്‍ ആയിരുന്നു..:)

    http://swanthamsuhruthu.blogspot.com/2011/07/blog-post_30.html

    ReplyDelete
  12. വായിച്ചു...നന്നായിട്ടുണ്ട്...
    കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ അറിയില്ല... ക്ഷമിക്കണം...

    ഇനിയും എഴുതുക....ആശംസകള്‍..

    ReplyDelete
  13. powerful writing..
    പാഴ്വാക്ക് പൊഴിയ്ക്കുന്ന
    നാവു മാത്രമാണൊരു പിഴ.


    varikalellam eshtayi
    aasamsakal

    ReplyDelete
  14. ഷജീറിക്കാ....ഓരോ സാഹചര്യങ്ങൾ നമ്മെക്കൊണ്ട് ചെയ്യിക്കുന്നതല്ലേ ഇതെല്ലാം...!! :)

    കൊള്ളാലോ ജിമ്മിയേട്ടാ......... :) :) യാത്രാ കവിത ആണോ???

    കാത്തിരിപ്പൂ കാതോര്ത്തിരിപ്പൂ-നിന്‍റെ
    കാലൊച്ച കേള്‍ക്കുവാന്‍ ഒന്നു കാണാന്‍
    പാര്ത്തിരിപ്പൂ മുദം ഓര്ത്തിരിപ്പു-എന്‍റെ
    കരളിന്‍റെ കരളിനെ കണ്മണിയെ..

    കാളിന്ദി നിന്നുടെ കളകളനാദമോ
    കാര്മേഘവര്ണ്ണാ നിന്‍ കുഴല്‍നാദമോ
    കേഴുന്ന രാധതന്‍ മൂകമാം ശോകമോ
    കറയറ്റൊരാമമഹൃദയരാഗമോ

    ഒരോ വരയിലും ഒരോ വരിയിലും
    ഒരോ മൊഴിയിലും ഒരോ ചിരിയിലും
    തിരയുവതാരെ, നീയകതാരെ..
    തരിക നീ ദര്‍ശനമിത്തിരി നേരം...

    ഒരുവഞ്ചേട്ടാ.... :P khaadU.....പൊട്ടേട്ടാ.....അഭീ....അഭിപ്രായങ്ങൾക്കെല്ലാം ഒരുപാട് നന്ദീട്ടോ...

    ReplyDelete
  15. തീവ്രമായ വാക്കുകള്‍.. ആശംസകള്‍..

    ReplyDelete
  16. കല്ഗട്ടത്തെ നോക്കി കൊഞ്ഞനം കുത്തുന്നു വരികള്‍

    ReplyDelete
  17. അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാർക്കും നന്ദി ട്ടോ.... :)

    ReplyDelete
  18. കാമ്പുള്ള ഉപ്പളങ്ങൾ...!!!!

    ReplyDelete
  19. അനിയാ ഈ 'കവിത'യില്‍ നിന്നും നീ അതേ നിലത്തേക്കിറങ്ങുക. എന്നിട്ട്. മണ്ണില്‍ ചവിട്ടി നിന്ന് കൊണ്ട് ഉറക്കെയുറക്കെ നീയിങ്ങനെ കലിക്കുക.

    "വാക്കുകള്‍ അതിന്റെ വിശുദ്ധിയില്‍ നിന്നും നിര്‍ഗ്ഗളിക്കുന്നുവെങ്കില്‍,
    നിങ്ങളെന്റെ നാക്കരിയുക.
    ഞെട്ടിപ്പിക്കുന്ന കാഴ്ചകളിലേക്ക് കാലിനെ നടത്തുന്നുവെങ്കില്‍,
    നിങ്ങളെന്റെ കണ്ണ് കെട്ടുക.
    ദൈന്യതയില്‍ മനസ്സിറക്കത്തെ നിര്‍ബന്ധിക്കുന്നു വെങ്കില്‍,
    നിങ്ങളെന്റെ ചെവിക്ക് താഴിടുക.
    എന്നിട്ടും, അഹിതമായ സത്യത്തെ ആവര്‍ത്തിക്കുന്നുവെങ്കില്‍,
    നിങ്ങളെന്റെ ചിന്തകളുടെ കൂമ്പ് ഒടിക്കുക."

    ReplyDelete
  20. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു...നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളിലേക്ക് രണ്ഞു എയ്തു വിട്ട ഒരമ്പാണ് ഈ കവിത. അത് തറക്കെണ്ടിടത്ത് തന്നെ തറക്കും തീര്‍ച്ച..ആശംസകള്‍...

    ReplyDelete
  21. അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി....

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ