"നാരായണാ...!"
"നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ "
മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം.
അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ.
വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ...
"പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ.
6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ' ന്നു പറയുന്നതിന്റെ വിപരീതമായി , തെക്കേയറ്റത്ത് വടക്കോട്ടും നോക്കിയിരിയ്ക്കുന്ന അനങ്ങാപ്പാറ കഴുതക്കൂട്ടം തന്നെ.
അപ്പോള്‍ നമ്മള്‍ പറഞ്ഞ് വന്ന സംഗതി എന്താണെന്നാല്‍, 6.50 രൂപാ ആക്കണമെന്നുപറഞ്ഞാല്‍ 5 രുപായെങ്കിലുമാക്കുമെന്ന് ഈ ലേഖകനു പോലും അറിയാം.പിന്നെന്താണാവോ നമ്മുടെ തലമുറുക്കിക്കുരിപ്പുകള്‍ക്ക്?
കോളേജ് അങ്കണത്തില്‍ 9 മണി ആകുമ്പോള്‍ ഈ 'വിശുദ്ധ'പാദ സ്പര്‍ശമേല്‍പ്പിയ്ക്കുവാന്‍ വിദൂരസ്ഥലവാസികളായ അടിയങ്ങള്‍ പെടുന്ന പാടവര്‍ക്കറിയില്ലല്ലോ...അതിരാവിലെ,ഈ തന്ത്രരൂപീകരണവൃന്ദം കിടക്കപ്പായില്‍ നിന്നെണീയ്ക്കുന്നതിനു മുന്‍പേ ബസ്സിനു പുറകേയുള്ള ഓട്ടത്തിലാകും ഞങ്ങള്‍.തെറി കേട്ട്,തിരിച്ചു കുരച്ച് ഒടുക്കം കോളേജ് ബസ്സ് എന്ന മഹായാനത്തിന്റെ പടിവാതില്‍ക്കലേയ്ക്ക്.
വായനക്കാരാ, പഠനകാലത്ത് താങ്കളൊരു ഹോസ്റ്റല്‍ വാസിയായിരുന്നെങ്കില്‍ / സ്വന്തമായൊരു വാഹനം ഉള്ള ആളായിരുന്നെങ്കില്‍ , ഇപ്പറഞ്ഞ 'പടിവാതില്‍' എന്ന പദത്തിന്റെ പ്രസക്തി മനസ്സിലാവുകയില്ല.പുട്ടുകുറ്റിയില്‍ പൊടികുത്തി നിറയ്ക്കുന്നതുപോലെ വിദ്യാര്‍ത്ഥികളെ ഇതിനകത്തൊതുക്കാന്‍ ബദ്ധപ്പെടുന്ന സ്നേഹനിധികളായ ക്ലീനര്‍മാര്‍ അവരുടെ ശുഷ്കാന്തി കൊണ്ടാണ് ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥിവൃന്ദം കോളേജിലെത്തുന്നതെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ! ഇതിനിടയില്‍ അനര്‍ഹമായ(?) ഓമനപ്പേര് വീഴുന്ന എന്റെ നിഷ്കളങ്കരായ സുഹൃത്തുക്കള്‍(ഒര്‍മ്മച്ചിത്രം :ഇരുപതാം നൂറ്റാണ്ട്)
ഇങ്ങനെ,അമ്മിക്കല്ലില്‍ കുത്തിച്ചതച്ച ചമ്മന്തിപ്പരുവമായി ക്ലാസിലേയ്ക്ക്...ഈ അവസ്ഥയില്‍ ക്ഷീണത്താല്‍ അല്പമൊന്നുറങ്ങിപ്പോകുന്ന കൂട്ടുകാരെ പുറത്താക്കാത്ത അധ്യാപകരേ, നിങ്ങളാണ് മഹാന്മാര്‍...സ്വസ്ഥതയുടെ 7 മണിക്കൂറുകള്‍...അവസാനം നാലു മണിയാകുന്നു.
അപ്പോഴാണ് ഹേ, കീശയില്‍ കിടന്നാ കുന്തം പിടയ്ക്കുന്നു. മറുതലയ്ക്കല്‍ ഗ്രാഫിറ്റി സഖാവ്.
"എടേ ...ഗ്രാഫിറ്റി മീറ്റിംഗ് നാലു മണിയ്ക്ക് ത്രീ നോട്ട് ഫൈവില്‍"
"ഓ...അടിയന്‍...".
ഇവിടെ 4 മണിയ്ക്കുതന്നെ ബസ്സ്പിടിച്ചാലേ ഇരുട്ട് കനക്കുംമുന്‍പ് വീടെത്താനാകൂ എന്നറിയുന്നുണ്ടോ ഭവാന്മാരേ നിങ്ങള്‍???
അവനോടുള്ള സകലദേഷ്യവും അടുക്കിപ്പിടിച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ പടിയിലെത്തിയില്ല, അടുത്ത കക്ഷിയുടെ കോള്‍...അവന്‍ സ്പെയ്സ് ഗഡിയാണ്.
"ടാ...നാലേകാലിന്സ്പെയ്സ്ക്ലബ് മീറ്റിംഗുണ്ട്. നാളെ നാലരയ്ക്ക് സ്പെയ്സ് ക്വിസും."
"ആഹാ...അത്രേയുള്ളല്ലേ...ഞാന്‍ കരുതി ഈ വര്‍ഷത്തെ സകല നാലു മണിയും നീ ബുക്ക് ചെയ്ത് കഴിഞ്ഞന്ന്" എന്ന് പറയാനാഞ്ഞോ ആവോ....
എന്തോന്നടേ നിനക്കൊക്കെ ഡേയ്സ്കീസിന്റെ നെഞ്ചത്ത് കുത്തിത്തന്നെ മീറ്റിംഗ് സംഘടിപ്പിയ്ക്കണമെന്ന്?
പോര്‍ച്ചിലേയ്ക്കിറങ്ങി ഒരൗണ്‍സ് ശുദ്ധവായു ശ്വസിച്ചില്ല.അടുത്തത് ഫിലിം ക്ലബ്ബുകാരന്റെ ഊഴമാണ്.മൊബൈല്‍ ചിലയ്ക്കുന്നു.
"ഇത്തിരി കുട്ടിത്തരം
ഇറ്റുകണ്ണീരും നീരും
ചെപ്പിലെക്കുറിക്കൂട്ടായ്
കാത്തുസൂക്ഷിയ്ക്ക നീയും.."
ചെപ്പിലെ കുറിക്കൂട്ടായല്ല, അത്താഴത്തിന്റെ കറിക്കൂട്ടായി ലവന്മാരെയൊക്കെ അരിഞ്ഞാലോ എന്ന് തോന്നിയോ?...ഏയ്...ഞാനൊരു പാവം നിഷ്കളങ്കന്‍.
അങ്ങനെ ഔദ്യോഗികവും അനൗദ്യോഗികവുമായ നൂറുനൂറ്റമ്പത് ക്ലബ്ബുകളുണ്ട്. ഇതിന്റെയെല്ലാം കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ആഴ്ചയിലാകെ അഞ്ച് ദിവസം.
അങ്ങനെ ഇന്നവേഷനില്ലാതെ,സാഹിത്യമില്ലാതെ,സ്പെയ്സില്ലാതെ,തഴയപ്പെട്ടവന്റെ വേദനാപൂരിതമായൊരു മനസ്സുമായി കോളേജ് ബസ്സിലേയ്ക്ക്...ഓമനപ്പേരിന്റെ താരാട്ട് കേട്ട്,ശുദ്ധവായുവിനായൊരു ശിരോയുദ്ധം നടത്തി,തോളത്ത് കുത്തിയവന്റെ പിടലിയ്ക്ക് കുത്തി,വിരലില്‍ ചവിട്ടിയവന്റെ മുതുകത്തിടിച്ച് ഈ പാവം നാലുമണിക്കാരന്‍ നിഷ്കളങ്കനും.
പ്രൈവറ്റ് ബസ്സിലേയ്ക്ക് കയറുമ്പോള്‍ 30 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ച വിദ്യാര്‍ത്ഥിബസ്സ് ചാര്‍ജ്ജിനുമുന്‍പില്‍ ധാര്‍മ്മികരോഷമേറി കയര്‍ക്കാന്‍ മുതിര്‍ന്ന്... അണഞ്ഞുണങ്ങി...ആയിരത്തില്‍ ഒരുവനാകാന്‍ വിധിയ്ക്കപ്പെട്ടവന്റെ ആത്മാഭിമാനക്ഷതത്തിന്റെ തേങ്ങല്‍ !
ആ തേങ്ങലില്‍ ഭക്തി തെല്ലുമില്ലാത്തയീ നാരായണീയം അവസാനിയ്ക്കുന്നു.
അന്ത്യശ്ലോകാന്തം:
"നായ് വൈഭവമപാരം വിഭോ..."
ശുഭസമാപ്തി.
സമര്‍പ്പണം:
ആരാധ്യനായ കോളേജ് പ്രിന്‍സിപ്പാള്‍ക്ക്,
വിദ്യാര്‍ത്ഥികളുടെ ചിറ്റമ്മസന്തതി ഗതാഗതന്‍ ശിവന്‍ നായര്‍ക്ക്,
കീഴ്പ്പത്തൂര്‍ കോരായണന്‍ മാപ്ലയ്ക്ക്.
നേത്രദാനത്തിലൂടെ കനിവിന്റെ പര്യായമായി മാറിയ റോഷിന്‍ മരിയ എന്ന
കൊച്ചുകൂട്ടുകാരിയ്ക്ക്.
**
ആദ്യശ്രമമാണിങ്ങനെയൊന്ന് പടച്ചു വിടുന്നതില്‍
ReplyDeleteഒരുപാട് ബാലാരിഷ്ടതകള്‍ ഉണ്ട്.
അതിനെല്ലാം മുന്‍കൂര്‍ ക്ഷമ ചോദിയ്ക്കട്ടെ!
ഈ അര്‍ദ്ധ രാത്രി തേങ്ങ ഞാന്‍ തന്നെ ഉടച്ചു .............................. കാക്കണേ ......................
ReplyDeleteഅപ്പൊ നാല് മണി യാണ് വിഷയം .............ലൈന്‍ ബസ്സിലും നാലു മണിയാ
ഠിം ഠിം .. ഠിം ഠിം ......................
ആശംസകള്‍
ഒരാവർത്തി വായിച്ചു, തേങ്ങ അടിയ്ക്കുന്നു.
ReplyDelete((((((((((((((((((0))))))))))))))))))
രഞ്ജുവിന്റെ ആയതുകൊണ്ട് വിശദമായി ഒന്നു കൂടെ വായിച്ചിട്ടെ അഭിപ്രയാം ഉള്ളൂ..
അരുമശിഷ്യാ വല്‍സലാ,
ReplyDeleteഒന്നും നോക്കണ്ട. ലൈനടിച്ചോ. ലൈന്‍ബസിനു കല്ലെറിഞ്ഞോ!
ഇമ്മാതിരി പോസ്റ്റ്‌ട്ട് പ്രതിഷേധിക്കുന്നതിലും ഭേദം അതാണെന്ന് ഗുരുവിനു തോന്നുന്നു.
ഓം നാലുമണിയായ നമഹ!
പോസ്റ്റ് കൊള്ളാമെന്നു സ്വാഹ!
ശക്തമായ എഴുത്ത്! ഇടയ്ക്ക് നർമ്മശകലങ്ങളും...നന്നായി എഴുതി, രഞ്ജു!
ReplyDeleteഎന്നാൽ, വിഷയം നർമ്മത്തിനു ചേർന്നതാണോ എന്നു വ്യക്തിപരമായ സംശയം ...:)
ഇത്തിരി കുട്ടിത്തരം
ReplyDeleteഇറ്റുകണ്ണീരും നീരും
ചെപ്പിലെക്കുറിക്കൂട്ടായ്
കാത്തുസൂക്ഷിയ്ക്ക നീയും...... ഇല്ല്യാത്ത ക്ലബ്ബില്‍ മുഴുവന്‍ ആള് ചമയാന്‍ പോകുമ്പോള്‍ ഓര്‍ക്കണം .... വഴി മുടക്കാന്‍ ചിലതെങ്കിലും വരുമെന്ന് . എഴുത്ത് നന്നായി. ഇടയ്ക്കു കേറ്റി വിട്ട ചില സംഭവങ്ങള്‍ കത്താന്‍ അല്പം വൈകിയെങ്കിലും ....... ആശംസകള്‍
എഴുത്ത് നന്നായി.ആശംസകള്‍...!!!
ReplyDeleteഅല്ല രഞ്ജു.. നാല് മണി കഴിഞ്ഞാല്‍ നാലേ മുക്കാലിന് ഉണ്ടല്ലോ വണ്ടി.. പിന്നെ നമ്മുടെ നാലിന്റെ വണ്ടി നാലേകാലിനല്ലേ പോകാറ്.. പിന്നെ ഈ സംഭവ വിഭവ സമാഹരണ സമ്മേളനങ്ങള്‍ ഞാന്‍ അറിയാരില്ലല്ലോ.. ചില്ലപ്പോ ഞങ്ങളെ (എം.സി.എക്കാരെ ) ഭ്രഷ്ട് കല്‍പ്പിച്ചു മുക്കില്‍ ഒതുക്കിയ കാരണം ആണോ.. എന്നാലും കുറച്ചു വ്യാകുലതക്കും വിഷമത്തിനും വകയുണ്ട് എന്ന് തന്നെയാട്ടോ എന്‍റെയും അഭിപ്രായം.. പിന്നെ എഴുത്ത് നന്നായിരിക്കുന്നു.. അവിടെ പഠിക്കുന്ന ഞാന്‍ തന്നെ രണ്ടാമത് വായിച്ചാണ് പലതും ക്ലിക്ക് ആക്കി എടുത്തത്.. അതിനര്‍ത്ഥം നിസാരമായ ഒരു വായന കൊണ്ട് സംഗതി ക്ലിക്കിയാല്‍ അതിന്‍റെ വില കുറഞ്ഞു പോകുമെന്ന് തന്നെ.. ആ പുതിയ നിറം അടിച്ചു കട്ടപ്പുറത്ത് നിന്നും ഇറക്കിയ പുത്തന്‍ എന്ന് വിളിക്കാന്‍ ആശിക്കപ്പെടുന്ന ബസ് നിരതിറക്കാന്‍ ഗ്രാഫിറ്റിക്കാര്‍ ഒരു സമരം കൂടി നടത്തുമോ ??
ReplyDeleteAa 20century paramarsam nannayitund!! Graffitiyil ninnathu ozhivaakkapettathine kurichorchu ippol vishamam thonnunnu!
ReplyDeleteകെ ആര്‍ ചുമ്മാറിന്റെയും വിമതന്റെയും ഒക്കെ ഒരു ശൈലി എന്ന് പറയുന്നത് അന്ഗീകാരമായി തന്നെ കാണാനേ രഞ്ജു.
ReplyDeleteഎനിക്കിഷ്ടായി അവതരിപ്പിച്ച ശൈലി.
അഭിനന്ദനങ്ങള്‍
This comment has been removed by the author.
ReplyDeleteബിജുവേട്ടാ ജബ്ബാറിക്കാ...രണ്ടാള്‍ക്കും തേങ്ങ്യടിച്ചതിന് ബെല്യക്കാട്ടി ഡേങ്സ്....
ReplyDeleteഗുരോ...ലൈനടിയ്ക്കുന്ന കാര്യം നമുക്ക് നോക്കാം...പച്ചേങ്കില് കല്ലെറഞ്ഞാ ചെലപ്പൊ വെവരറിയും....യാര്...ഈ ന്യാന്‍ തന്നെ..... :)
ബിജുവേട്ടാ ന്യായമായ സംശയം...അടുത്ത തവണെ ഇങ്ങനൊന്നെഴുതുകയാണെങ്കില്‍ അത്തരത്തിലൊരു സംശയം സൃഷ്ടിയ്ക്കാന്‍ ഞാന്‍ ഇട തരില്ല നിശ്ചയം :)
നെല്ലിക്കോ...നന്ദി... :)
ഏകാ....എം സി എ ക്കാരോടും എം ടെക്കുകാരോടും ഗ്രാഫിറ്റിയുടെ സമീപനം പണ്ടത്തെ പോലല്ല ഇപ്പോ...
പിന്നെ നിങ്ങളെ കാണണേ ആ മുക്കില് വരണ്‍റ്റേ...അതാവും...വിഷമിയ്ക്കല്ലേ.... :P
കെ എസ്സേ...ദീപൂനോട് പറയണ്ട. :D
മന്‍സൂറിക്കാ...താങ്ക്സ് എ ലോട്ട്.... :)
രാജീവേ വായനക്ക് നന്ദി ട്ടോ.മ്മക്ക് 174 നെക്കുറിച്ച് അടുത്തതെഴുത്യാലോ ...
അവതരണ ശൈലി ഇഷ്ടപ്പെട്ടു ബാക്കി പോസ്റ്റി നുള്ളിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്
ReplyDeleteആശയം നന്ന് ധാര്‍മ്മികരോഷവും ....
ReplyDeleteഎഴുത്തിന് ഒഴുക്കില്ല .ആശയത്തിന് ഗാംഭീര്യം കൂടുതലും ....
പ്രതികരണങ്ങള്‍ മനസ്സിലേക്ക് നോവായി, നീറായി, നര്‍മ്മമായി, രോഷമായി
പകരാന്‍ കഴിയുന്ന കാലം വരും ആശംസകള്‍
അവതരണം നന്നായി..നിന്റെ പ്രതിഷേധം എനിക്ക് മനസ്സിലാകുന്നു..എന്റെ പരിമിതി ആണോ എന്നറിയില്ല നര്‍മ്മം കുറച്ചൂടി ആവാമായിരുന്നു എന്നൊരു തോന്നല്‍..
ReplyDeleteഎനിക്കിഷ്ടായി
ReplyDeleteHmmmm... Kollam...,Hmmmm... Kollam...,
ReplyDeletenannatitund....
ReplyDeleteരഞ്ജൂ.ഇത്ര പരത്തി പറയണോ..? അല്പം ഒതുക്കിപ്പരയുന്നതാവും നല്ലതെന്ന് തോന്നുന്നു.തുടര്‍ച്ചയായി എഴുതുമല്ലോ
ReplyDeleteമൂസാക്ക,നാരദേട്ടൻ,ശജീറിക്ക,ബഡായേട്ടൻ,ഓർമ്മാസ്,അഞ്ജലി,ഖാദർക്കാ.....
ReplyDeleteഅഭിപ്രായങ്ങൾക്കെല്ലാം താങ്ക്സ് ട്ടോ....
തൽക്കാലം ഈ എഴുത്ത് തുടരാൻ ഞാനുദ്ദേശിച്ചിട്ടില്ല....
കവിതയിലേയ്ക്ക് തന്നെ പിന്മാറുകയാണേ.... :)
വായനക്കാർക്കെല്ലാം ഒരുപാട് നന്ദി.... :)
നിന്നെ സപ്പോര്‍ട്ട് ചെയ്ത ഞങ്ങളെ ചവിട്ടാന്‍ ആളില്ലാത്ത കേടാ നീ കവിത നിറുത്തണം എന്ന് പറഞ്ഞില്ല പക്ഷേ ഇതിലും നിനക്ക് ഭാവിയുണ്ട് എല്ലാത്തിലും നിറഞ്ഞു നില്‍ക്കണം മനസിലായോ
ReplyDeleteഓ കേ.... :)
ReplyDeleteബസ് ഡ്രൈവര്‍ മാരുടെ ദയക്കായ് ഇപ്പോളും കാത്തിരിക്കേണ്ടി വരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആശംസകള്‍.....
ReplyDeleteതാമസിച്ചു പോയി.... എന്നാലും ഒന്ന് പ്ര്തിക്ഷെതിച്ചെക്കാം.... കല്ല് രണ്ടെണ്ണം ഇങ്ങെടുത്തെ... :)
ReplyDeleteഅവതരണം ..ഇഷ്ടമായി കേട്ടോ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ..അയ്യോ എന്റെ ബസ് വരുന്നുട് ..ഞാന്‍ പോട്ടെ ..:)
ReplyDeleteഭായ് ഒന്ന് അറിയിചൂടെ?, ഇമ്മ ഇപ്പോല കാണനതു ഗടിയെ, ,
ReplyDeleteഎന്തായാലും നല്ല സാധനം. . മനസ്സില്‍ ഒരു പാട് സങ്കടം ഉണ്ടല്ലേ?, ഒരു ഡേസ്കീയുടെ സങ്കടങ്ങള്‍
ഒന്നുമില്ല ഭായ്. . . ഇതൊക്കെ അങ്ങിനെ തന്നെ അങ്ങ് പോകും
കൊലുന്നനെ ഇരുന്നിരുന്ന എനിക്ക് വെല്‍പാക്ക്‌ഡ് ആയ ബസില്‍ തള്ളിക്കയറാനും അതിനുള്ളില്‍ നിന്ന് ഇടിച്ചിറങ്ങാനുമൊന്നും ആവതുണ്ടായിരുന്നില്ല, എട്ടു കിലോമീറ്റര്‍ ബസില്‍ പോകേണ്ട കോളേജിലേക്ക് മൂന്നു കിലോമീറ്റര്‍ നടന്നാല്‍ മതിയായിരുന്നു.അങ്ങനെ ആ ഓപ്ഷന്‍ തെരഞ്ഞെടുത്തത് കൊണ്ട് ഈ പറഞ്ഞ പ്രസവ വേദന അനുഭവിക്കേണ്ടി വന്നില്ല. പക്ഷെ സഹപാഠികളുടെ വേദന എനിക്ക് നന്നായറിമായിരുന്നു. നര്‍മ്മത്തിന്‍റെ പഞ്ചസാരയില്‍ മുക്കിയെങ്കിലും ഉള്ളിലെ കൈപ്പ് അനുഭവിച്ചു. മറ്റുള്ളവരുടെ ചുണ്ടില്‍ പുഞ്ചിരി വരുത്തി സ്വന്തം കണ്ണിലെ നനവ് ആരും കാണാതെ തുടച്ചു നിങ്ങള്‍. ഒന്നോര്‍ത്താല്‍ അതും അനുഗ്രഹമാണ്. കിലോമീറ്റര്‍ കളോളം താണ്ടാനുള്ള വഴി നടന്നു തീര്‍ക്കേണ്ടി വന്നിരുന്നെങ്കിലോ? കിളിയും ഡ്രൈവറും മുതലാളിയും കനിവ് കാട്ടാതെ കടന്നു പോയിരുന്നെങ്കിലോ? നമുക്ക് എത്ര ഡോക്ടര്‍മാരെ, എന്‍ജിനിയര്‍മാരെ, വക്കീലന്മാരെ, നേതാക്കളെ, അധ്യാപകരെ ശാസ്ത്രജ്ഞന്മാരെ നഷ്ടപ്പെടുമായിരുന്നില്ല!
ReplyDeleteമുന്‍പ് ഇട്ട പോസ്റ്റ് ആണെങ്കിലും അന്ന് കണ്ടിരുന്നില്ല....
ReplyDeleteഅപ്പോള്‍ ഗൗരവമുള്ള കവിത എഴുത്ത് മാത്രമല്ല... ഇതുപോലെ നര്‍മം ചാലിച്ച എഴുത്തും ഉണ്ട്.,ഇല്ലേ...
നന്നായി ആസ്വദിച്ചു വായിച്ചു.
സമര്‍പ്പണവും നന്നായിരിക്കുന്നു വരികള്‍ക്കൊപ്പം.. അഭിനന്ദനങ്ങള്‍..
ReplyDelete@ശീതൾ കുമാർ... ഈ പോസ്റ്റ് എന്റെ ജീവിതത്തിന്റെ നേർക്കാഴ്ച മാത്രമാണ്..ഇന്നലെയും ബസ്സിൽ അടിയുണ്ടാക്കി.. : :)
ReplyDelete@ശ്രീജിത്തേട്ടൻ...ക്ഷെമി ഭായ്...കുറേ നാള് മുൻപ് പോസ്റ്റീതാ...അന്ന് മയിൽ ലിങ്ക് ഇട്ടിരുന്നു..... :)
@ആരിഫ്ക്കാ...വല്യക്കാട്ടി കമന്റിന് ഡേങ്ക്സ്....അതെ...ഒരു ഐ ഏ എസ് എങ്ങാനും എടുത്ത് ഇവന്മാരുടെ സർവ്വഗർവ്വും അകറ്റാൻ പാകത്തിലൊരു പോസ്റ്റിംഗ് വാങ്ങണമെന്ന് ആഗ്രഹമില്ലാതില്ല....പാവങ്ങൾ...ജീവിച്ച് പോട്ട് ല്ലേ...
@പ്രദീപ് മാഷ്...ഒരു പരീക്ഷണാർന്നു മാഷേ...ഇറ്റ്ഹുപോലെ എന്തേലും സംഗതികൾ വന്നാൽ ഇനിയുമെഴുതാം...പക്ഷേ അടുത്തത് കവിത തന്നെയാണ് ട്ടോ....
@ജെഫു ഭായ്.... :) അഭിനന്ദനത്തിനു നന്ദി ഇണ്ട്ട്ടോ...
അഭിപ്രായങ്ങൾ പറഞ്ഞ എല്ലാർക്കും നന്ദി....ഇനി വരുന്ന രചനകളേയും പ്രോൽസാഹിപ്പിക്കുമല്ലോ....കവിത നാളെ....