Skip to main content

നിർവ്വചനം


നാ
ണിച്ചിണചേരുന്ന
ആണിനും പെണ്ണിനും
നാണം മറയ്ക്കാന്‍,
മതില്‍ക്കെട്ടടയ്ക്കാന്‍,
പരസ്യസുരതം ചെയ്യാനെന്നും
വിധിയ്ക്കപ്പെട്ട
അനാശാസ്യ പ്രവര്‍ത്തകര്‍.

സദാചാരലംഘനത്തിനും,
ധര്‍മ്മസംരക്ഷണത്തിനും;
ദേഹം തുളയ്ക്കുന്ന തണുപ്പിലും,
ആകെ പുഴുങ്ങുന്ന ചൂടിലും,
ഒരു വസ്ത്രാഞ്ചലമില്ലാതെ
സുരക്ഷയുടെ അടപ്പ് തീര്‍ക്കുന്ന
നഗ്നരായ കാവല്‍ഭടന്മാര്‍.

വേനലില്‍ പുളയ്ക്കുന്ന,
വേട്ടാളന്‍ കുഞ്ഞുങ്ങളെ,
സ്നേഹപാത്രത്തില്‍ ഗര്‍ഭം ധരിച്ച,
കോടാലിത്തലയില്‍ മാറുകോര്‍ത്തൊരു
വൃക്ഷമാതൃത്വം.

ഒന്ന് പോടപ്പാ...
അത്,
ഉളിയാല്‍ ചെത്തി നുറുക്കിയ
ചട്ടയില്‍ അടച്ചൊതുക്കിയ
വെറുമൊരു വാതിലല്ലേ...!!!

Comments

  1. സംഭവം കൊള്ളാട്ടോ.. വ്യാഖ്യാനങ്ങൾ പലതുംണ്ടാവുമല്ലോ... :-)

    ReplyDelete
  2. അങ്ങ് തുറന്നെഴുതുകയാണല്ലേ :) ആഭിനന്ദനങ്ങള്‍!

    ReplyDelete
  3. >> നാണിച്ചിണചേരുന്ന
    ആണിനും പെണ്ണിനും
    നാണം മറയ്ക്കാന്‍,
    മതില്‍ക്കെട്ടടയ്ക്കാന്‍,
    പരസ്യസുരതം ചെയ്യാനെന്നും
    വിധിയ്ക്കപ്പെട്ട
    അനാശാസ്യ പ്രവര്‍ത്തകര്‍ >>


    അരുമശിഷ്യാ..!!

    (ഹും. ഈ ഗുരുവിനെ പറയിപ്പിച്ചേ അടങ്ങൂ.. ല്ലേ?)

    **

    ReplyDelete
  4. വെറുതെ അഭിപ്രായം പറഞ്ഞു അടി മേടിക്കേണ്ട :-)
    ഓണാശംസകള്‍ രഞ്ജിത്ത്

    ReplyDelete
  5. ഹാസ്യമുനയുള്ള അമ്പ്‌..!

    ReplyDelete
  6. ശരിയാണ്,
    ഒരു വാതിലിന് എന്തെല്ലാം പറയാനുണ്ടാവും...?
    അകവും പുറവും ഒന്നുപോലെ കാണാന്‍ കഴിയുന്നത് അതിനുമാത്രമല്ലേ?

    ReplyDelete
  7. @കണ്ണേട്ടൻ : വ്യാഖ്യാനങ്ങൾ പലതുണ്ടെന്നത് വാസ്തവം... :)
    അഭിപ്രായത്തിന് നന്ദിയുണ്ട് കേട്ടോ....
    @ജിമ്മിയേട്ടൻ : തുറന്ന്പറയലിൽ ശ്ലീലമായാലും അശ്ലീലമായാലും നമുക്കെന്ത്...
    പറയാനുള്ളത് പറയ തന്നെ.
    @ഗുരു : ഗുരുവേ...
    ലൈംഗികതയല്ലേ പലതിനും അടിസ്ഥാനം..പിന്നെ നാമെന്തിന്
    പറയാതിരിയ്ക്കണം....
    എന്നതായാലും ഇത്തവണ ക്ഷമീരെ...
    അടുത്ത വട്ടം ശ്രദ്ധിയ്ക്കാം. :)
    @മൻസൂറിക്ക :ഓണാശംസകൾ ട്ടോ...
    വായനയ്ക്ക് നന്ദി...
    @ആലിഫ് ഭായ്:അമ്പ് തറയ്ക്കുന്നിടത്തെല്ലാം തറയ്ക്കട്ടെ...ല്ലേ...
    @സോണിചേച്ചി. :അതെ....
    കാണുകമാത്രമാണോ....
    കാറ്റിൽ ആഞ്ഞടയുന്നത് ഇതെല്ലാം അടക്കിപ്പിടിച്ചുള്ള ഒരു
    പൊട്ടിത്തെറിയല്ലേ...ആവോ...

    ReplyDelete
  8. ഹാസ്യത്തില്‍ മൂപ്പിച്ചെടുത്ത കൂരമ്പ്‌

    ReplyDelete
  9. ഉളിയാല്‍ ചെത്തി നുറുക്കിയ
    ചട്ടയില്‍ അടച്ചൊതുക്കിയ
    വെറുമൊരു വാതിലല്ലേ...!!!

    പറഞ്ഞിട്ടെന്താ അകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ ഒരുപോലെ കാണുന്ന കര്‍മ്മസാക്ഷി അവന്‍ മാത്രം!!!

    ReplyDelete
  10. കവിത തുളുമ്പും കരവിരുതിനെ കവിതയിലൊതുക്കി.

    ഓണാശംസകൾ

    ReplyDelete
  11. രഞ്ജിത്‌, റൂമിന്റെ വാതിൽ 'മക്ക്‌' ഇട്ട്‌ അടയ്ക്കാറായല്ലേ? അതായിരിയ്ക്കണം ഈ കവിതയുടെ ബീജം..

    ആശയം എന്റെ തലയ്ക്കു മുകളിലൂടെ പോയി..വെരി സീരിയസ്‌...നന്നായിട്ടുണ്ട്‌!

    ReplyDelete
  12. നിര്‍വചനം നന്നായി

    ReplyDelete
  13. @മൂസാക്ക :മൂപ്പിച്ചത് വെന്തെന്ന് കമന്റില്‍ നിന്നും മനസ്സിലായി.താങ്ക്സ് ട്ടാ

    @വേനല്പക്ഷി:മറകള്‍ കര്‍മ്മസാക്ഷിയുടെ ശരീരം....
    അതിനു കണ്ണുണ്ടായിരുന്നെങ്കില്‍????
    @കലാവല്ലഭന്‍: :) ഓണാശംസകള്‍...

    @ബിജുവേട്ടന്‍ : സത്യമായും ഇതേവരെ ആരും സുരതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചത് പോലെ ചിന്തിച്ചുവോ എന്ന് പോലും എനിയ്ക്ക് മനസ്സിലായിരുന്നില്ല...
    എന്നാല്‍ അതേക്കുറിച്ച് ആരെങ്കിലും ചോദിയ്ക്കുമെന്ന് കരുതി...
    അതൂണ്ടായില്ല...
    സാക്ഷ നിരന്തരം അകത്തേയ്ക്കും പുറത്തേയ്ക്കും ചലിക്കുന്നില്ലേ...
    അതു തന്നെയാണ് ഞാനുദ്ദേശിച്ച സുരതവും...

    കവിതയുടെ ഉൽഭവം മക്കിൽ തന്നെ.... :)

    @മുഹമ്മദിക്ക : നന്ദിയുണ്ട് അഭിപ്രായത്തിന് ട്ടോ....

    ReplyDelete
  14. @@ഗുരു ശിഷ്യന്മാര്‍ക്ക് : ഗുരു കിടന്നു മുള്ളിയാല്‍ ശിഷ്യന്‍ നടന്നു മുള്ളും ...:)
    നമോവാകം ..:)

    ReplyDelete
  15. "വെറുമൊരു വാതിലല്ലേ. "
    തേക്ക്‌ കൊണ്ടുണ്ടാക്കിയതണേല്‍ നല്ലതായിരിക്കും ... ..ഹം ഹ്മം
    ---------------------------------------------------------------
    നഗ്ന സത്യങ്ങള്‍ വാതിലിന്റെ വിടവിലൂടെ നോക്കി പറഞ്ഞു ല്ലേ .....
    കൊള്ളാം

    ReplyDelete
  16. ഗംഭീരം എന്ന് പറയാന്‍ പാടില്ലാന്ന് പറയണ് കേട്ടിട്ടുണ്ട്.. എങ്കിലും പറയുവാ..ഗംഭീരം.. തുറന്നു പറഞ്ഞോളു.. അതിനെന്താ ഒരു കൊയപ്പം?? പലതും ഉദ്ദേശിച്ചു ഉദ്ദേശിച്ചു ഉദ്ദേശിച്ചില്ല എന്ന് പറഞ്ഞു.. ഇങ്ങനെ വേണം എഴുത്ത്.. ഈ ശൈലി എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ടു.. ഒരു 25 കൊല്ലം കഴിഞ്ഞാലെങ്കിലും എനിക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോന്ന് അറിയില്ല.. നല്ല അസൂയ ഉണ്ടുട്ടോ..

    ReplyDelete
  17. സത്യം വിളിച്ചു പറയാൻ കഴിവുണ്ടായിരുന്നുവെങ്കിൽ എത്ര ജന്മൾക്കു തുണയാകുമായിരുന്നു ഈ വാതിലും. തടവയുടെ വാതിലുകൾ കരയുന്നുവോ നിരപരാധിയുടെ സ്വതന്ത്ര്യം ഹനിച്ചതിന്റെ കുറ്റബോധത്തിൽ.. ആശംസകൾ വ്യത്യസ്ഥമായ ചിന്തകൾക്കു..

    ReplyDelete
  18. വാതിൽ എന്ന മഹാ പ്രസ്ഥാനം മനുഷ്യൻ കണ്ട് പിടിച്ചില്ലായിരുന്നെങ്കിലോ..??? എല്ലാം വെളിപ്പെട്ട് പോയേനെ..

    അഭിനന്ദനങ്ങൾ..!!

    ReplyDelete
  19. @ പ്രദീപ്മാഷ്:
    വായനയ്ക്കും ആശംസയ്ക്കും നന്ദിയുണ്ട് ട്ടോ...
    @ രമേശ്ജി :
    ഞങ്ങളൊക്കെ മൂന്നാം വയസ്സില്‍ എണീറ്റ് നിന്ന് മുള്ളാന്‍ പാകത്തിലല്ല അമ്മേടെ വയറ്റീന്ന് വന്നേ...
    അതോണ്ട് കിടന്നുമുള്ളലില്‍ വല്യ തെറ്റൊന്നുമില്ല.

    പിന്നെ മുള്ളാതെ ഒക്കെ അകത്ത് കെട്ടി നിര്‍ത്തി വയറ് ചീതയാക്കുന്നതിലും ഭേദമല്ലേ എങ്ങനെയെങ്കിലും മുള്ളുന്നത്...(ആരുടേം മുഖത്തേയ്ക്കല്ലാത്തിടത്തോളം)

    @യൂനുസ് ഭായ് :
    ഒരൊളിഞ്ഞുനോട്ടമെങ്കിലും അത്യാവശ്യത്തിന് ഗുണം ചെയ്യട്ടെ ല്ലേ... :)
    അഭിപ്രായത്തിന് നന്ദിയുന്‍ടേ...

    @അഖി :
    ഇതിലത്രയ്ക്കസൂയപ്പെടാനൊക്കെയുണ്ടോ???ഇതിലും മികച്ചതായിരുന്നു പ്രണയം....പിന്നെ ആവര്‍ത്തിക്കുന്ന വിഷയമെന്ന പോരായ്മയേ അതിനുള്ളൂ....

    @African Mallu :
    Thanks

    @ജെഫുക്ക :
    വായനയ്ക്കൊരുപാട് നന്ദി.വ്യത്യസ്തമായ ചിന്തകള്‍ക്ക് ശ്രമിയ്ക്കുകയാണ്.അതിനുള്ള പരീക്ഷണങ്ങളായിരുന്നു കഴിഞ്ഞ മൂന്ന് കവിതകള്‍.
    കല്പറ്റ നാരായണന്‍ സാറിന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കുകയാണ് ഞാന്‍,കവിതയെഴുത്തില്‍.

    @ആയിരങ്ങളില്‍ ഒരു ഭായ്:
    അതേ....പച്ചപ്പരമാര്‍ഥം...
    ഒന്നുകില്‍ മനുഷ്യന്‍ ശ്വാസം മുട്ടി ചത്തേനെ,അല്ലെങ്കില്‍ നിയമവ്യവസ്ഥയുടെയും സദാചാരമൂല്യങ്ങളുടെയും സത്ത നശ്ഇച്ചേനെ....അഭിനന്ദനങ്ങള്‍ക്ക് നന്ദി....

    ReplyDelete
  20. മൂക സാക്ഷി..!
    നല്ല കാഴ്ചപ്പാടുകള്‍..!!
    എനിക്കിത് വല്ലാതിഷ്ട്ടപ്പെട്ടു..!
    “വാതില്‍” തുറന്നു വയ്ക്കൂ വല്ലപ്പോഴും വരാം...!!

    ആശംസകളോടെ..
    പ്രഭന്‍ ക്യഷ്ണന്‍ പുലരി

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ