Skip to main content

ബ ഭ്രാന്തൻ


ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത
കുറേ നിറം വാരിത്തേപ്പുകള്‍.

കുട്ടിത്തമുണര്‍ത്തുന്ന,
കൃത്രിമ റബ്ബറിന്റെ
പ്രകൃതിദത്ത ഗൃഹാതുരഗന്ധം.

എപ്പോള്‍ തകരുമെന്നറിയില്ല.
നേര്‍ത്ത വഴിത്താരകളാണ്.
മുള്ളുണ്ട്,
വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
തുളച്ച് കീറാന്‍ തുനിയുന്ന
കൂര്‍ത്ത നോട്ടങ്ങളുണ്ട്.
തട്ടാതെ എത്ര നാള്‍...?

അകത്തുള്ളവന്റെ
കാട്ടായങ്ങള്‍ക്കൊത്ത്
തുള്ളേണ്ട കളിപ്പാവ.
ഹൈഡ്രജനെങ്കില്‍ മേലോട്ട്.
ഓക്സിജനെങ്കില്‍ പക്ഷപാതമില്ല,
വിലക്കപ്പെട്ട തറകളിലും
കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം.

മൃദുവിരലുകളുടെ
കരവിരുത് മെനഞ്ഞെടുത്ത
വികലാംഗത്വം.
പിതൃത്വമില്ലാത്ത
സയാമീസ് കുഞ്ഞുങ്ങള്‍.

ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്...
കാറ്റ് നിറച്ചും കളഞ്ഞും,
കഴുത്തഴിച്ചും മുറുക്കിയും,
ക്ഷമയുടെ പാഠങ്ങളൊടുങ്ങാതെ
ഒരു ബലൂണ്‍.


ലൂൺ = ഭ്രാന്തൻ

Comments

  1. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ഒരു ബലൂണ്‍
    എന്റെ കാഴ്ച്ചപ്പാടിലൂടെ.....

    ReplyDelete
  2. നന്നായിട്ടുണ്ട് ...

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഒരുപാടിഷ്ടായിട്ടോ ഈ കവിത..ഇഷ്ടായ വരികള്‍ കോട്ട് ചെയ്യാമെന്നു വെച്ചതാ..വായിച്ചു കഴിഞ്ഞപ്പോ കവിത മൊത്തത്തില്‍ എടുത്തെഴുതേണ്ടി വരുമെന്ന് തോന്നിപ്പോയതോണ്ട് അതിന് മുതിരുന്നില്ല..അഭിനന്ദനങ്ങള്‍..
    തലക്കെട്ടിന് ഒരു എക്സ്ട്രാ പോയിന്റ്..:)

    ReplyDelete
  5. ശങ്കർ അമർനാഥ്
    അനുപമ
    ദുബായ്ക്കാരൻ ചേട്ടൻ
    ജയരാജേട്ടൻ....

    അഭിനന്ദനങ്ങൾക്ക് താങ്ക്സ് ട്ടാ... :)

    @കാവ്യേച്ചി..... നിക്ക് വയ്യ.... :P

    ReplyDelete
  6. ഉഷാര്‍.
    "തട്ടാതെത്രെനാള്‍'
    എന്നു ചേര്‍ത്തെഴുതിയിരുന്നെങ്കില്‍ എന്നാശിച്ചു.
    ആശംസകള്‍

    ReplyDelete
  7. പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടവന്‍റെ മനസ്സ് വായിച്ചെടുക്കാനാവുന്നുണ്ട്.

    ReplyDelete
  8. മൺസൂൺ നിലാവ്
    ഫൗസിയ
    പ്രയാൺ....

    അഭിപ്രായങ്ങൾക്ക് നന്ദി...

    @ഫൗസിയ....
    തിരുത്തംഗീകരിയ്ക്കുന്നു...
    അടുത്ത രചന മുതൽ ശ്രദ്ധിക്കാം... :)

    ReplyDelete
  9. എപ്പോള്‍ തകരുമെന്നറിയില്ല.
    നേര്‍ത്ത വഴിത്താരകളാണ്.
    മുള്ളുണ്ട്,
    വക്ക് മൂര്‍ച്ചിച്ച നാവുണ്ട്,
    തുളച്ച് കീറാന്‍ തുനിയുന്ന
    കൂര്‍ത്ത നോട്ടങ്ങളുണ്ട്.
    തട്ടാതെത്ര നാള്‍...?

    -രഞ്ജിത്തേ കിടു വരികള്‍..
    കാവ്യേച്ചി പറഞ്ഞ പോലെ ഇനീമുണ്ട് എടുത്തെഴുതാന്‍ വരികള്.. ഒരു സ്റ്റാന്‍സയെങ്കിലും പറഞ്ഞേക്കാം എന്നു കരുതി... ഈ തീ അണയാതെ കാക്കുക! ഭാവുകങ്ങള്‍!

    ReplyDelete
  10. @ധനലക്ഷ്മിചേച്ചി :വിലയിരുത്തലിനു നന്ദി....
    @കുഞ്ഞൂട്ടൻ :അണയാതെ കാക്കാൻ തീർച്ചയായും ഞാൻ എന്നാലാകുന്നത് പോലെ ശ്രമിക്കാം....

    ReplyDelete
  11. അര്‍ത്ഥ ഗര്‍ഭമായ വരികള്‍

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. വായനയുടെ മറുവശത്ത്‌ 'ബലൂണ്‍' എന്ന രൂപകം ഒരുപാട് ജീവിതങ്ങളെ പ്രധിനിധീകരിക്കുന്നു. ഒരുവേള, അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ കവിത ഒരായിരം വാക്കോതുന്നു.

    ReplyDelete
  14. Ranjith, nannayittundu!
    ലൂൺ = ഭ്രാന്തൻ, ith ranjith uddesichcha athra click aayo enn samsayiyKunnu. (athinu kavi enathenkilum prathyekich enthenkilum eddesichirunno?)
    vellam(H2O) nirachcha avasthha kuti uLpeTuthiyaalo? :)

    ReplyDelete
  15. @ബിജുവേട്ടന്‍ :കവിതയ്ക്കുള്ളില്‍ ഞാനാ പദത്തിന് അധികം പ്രാധാന്യം നല്‍കിയിരുന്നില്ല കേട്ടോ...

    പിന്നെ വെള്ളം നിറച്ച ബലൂണ്‍...
    ഫുള്ളി ഫ്ലെക്സിബിള്‍...

    അന്നേരം കത്തിയില്ല....

    @കൊമ്പന്‍ മൂസാക്ക: :)

    @നാമൂസ്:വൈവിധ്യമായ ചിന്തിയ്ക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്...

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ