നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ,
വഴുക്കലിന്റെ മഴക്കാലങ്ങളിൽ തെന്നി,
ഇടതൂർന്ന പിരിയൻ കമ്പുകൾക്കിടയിൽ
കുരുങ്ങിയാടുന്ന കാറ്റേ...
ഇലത്താളപ്പെരുക്കത്തിൽ
നീ എന്റെ ഓലപ്പുരയുടെ പിന്നാമ്പുറത്ത് മറന്നുവച്ചു പോയ
പെരുമ്പറമുഴക്കങ്ങളിൽ പേടിച്ച്
കുറേ കവുങ്ങുവാരികൾ മുട്ടിടിച്ചിരിപ്പുണ്ട്.
ആകാശം വിട്ട ഓലക്കീറുകൾ,
അന്തിക്കുപ്പയ്ക്ക് കൂട്ടിരിക്കുന്നുമുണ്ട്.
നുറുമ്പിച്ചു പോയെടോ
ഞാനും പുരയും.
വഴുക്കലിന്റെ മഴക്കാലങ്ങളിൽ തെന്നി,
ഇടതൂർന്ന പിരിയൻ കമ്പുകൾക്കിടയിൽ
കുരുങ്ങിയാടുന്ന കാറ്റേ...
ഇലത്താളപ്പെരുക്കത്തിൽ
നീ എന്റെ ഓലപ്പുരയുടെ പിന്നാമ്പുറത്ത് മറന്നുവച്ചു പോയ
പെരുമ്പറമുഴക്കങ്ങളിൽ പേടിച്ച്
കുറേ കവുങ്ങുവാരികൾ മുട്ടിടിച്ചിരിപ്പുണ്ട്.
ആകാശം വിട്ട ഓലക്കീറുകൾ,
അന്തിക്കുപ്പയ്ക്ക് കൂട്ടിരിക്കുന്നുമുണ്ട്.
നുറുമ്പിച്ചു പോയെടോ
ഞാനും പുരയും.
- Get link
- X
- Other Apps
ഓരോ വരികളും ഭൂതകാലത്തേക്ക് കൂപ്പു കുത്തുന്നതും അത് ശ്വാസംമുട്ടി പ്രാണവായുവിന് വേണ്ടി ഭാവിയിലേക്ക് മുങ്ങി പൊങ്ങുന്നു നല്ല വരികൾ
ReplyDeleteഎനിക്ക് വയസ്സായി, എന്റെ വീടിനും വയസ്സായി എന്നൊരു പരസ്യം ഓര്‍മ്മ വന്നാല്‍ എന്നെ കുറ്റം പറയരുത്. ഹഹഹ
ReplyDelete