Skip to main content

ഒരു മീൻ പിറവിയിലൂടെ ഞാൻ സ്വതന്ത്രയാകട്ടെ.


കരിങ്കാഴ്ചകൾ കണ്ട് മടുത്തിട്ടായിരിയ്ക്കണം.
കണ്ണുകൾ കുറുകിക്കുറുകി,
രണ്ട് വൃത്തങ്ങളായിരിയ്ക്കുന്നു.

വാക്കേറുകളിലും,
നോക്കുളി ചെത്തുകളിലും,
മുറിവ് പറ്റാതിരിയ്കാനെന്ന് തോന്നുന്നു,
ചെതുമ്പലുകൾ വളരുകയാണ് മേലാകെ.
ഒരുമയുടെ തിക്കിലും തിരക്കിലും,
ഉയന്ന് പൊന്തുന്നുന്ന വെളിച്ചം മുടക്കികൾ.
അമർന്നൊതുങ്ങിയ മുലകളേക്കാൾ വലിയ,
കാഴ്ചകളെ
ഇടം വലം വേർതിരിയ്ക്കാൻ പതിഞ്ഞു ചേർന്ന
മുഖത്തേക്കാൾ വലിയ,
കണ്മറ ശീലകൾ.

സമാനദിശയിലേയ്ക്ക്,
അതിദ്രുതം പാഞ്ഞിരുന്ന കാലുകൾ,
വിജാതീയ ധ്രുവങ്ങളിലേയ്ക്കുള്ള
ചൂണ്ടുപലകകളായി,വാൽത്തുമ്പായി.
അല്ല,
അത്
അവതാരപ്പിറവിയുടെ
മൂട്ടിൽ തറച്ച
മീനോളം നീളമുള്ള അമ്പെന്ന് കവി.
വിടർന്നു പിരിഞ്ഞ,
രണ്ടില ചിഹ്നത്തിന്റെ,
ജൈവാന്തരമെന്ന് രാഷ്ട്രീയം.

സർക്കാരിന്റെ ഒന്നര രൂപാ സൗജന്യം വേണ്ട.
ഐ പില്ലു പരതുന്ന വെപ്രാളം വേണ്ട.
ചെന്തെരുവിന്റെ മുല്ലപ്പൂവിടങ്ങളായി,
വെറ്റിലച്ചവകളായി,
പാറി നടന്ന് പേറിയതത്രയും,
ഇന്ന് മുട്ടകളാണ്.
മീൻ മുട്ടകൾ.
പീഡനപർവ്വങ്ങളും,
തദ്ഫലഗർഭങ്ങളും,
കല്ലോരം പറ്റിക്കിടക്കുന്ന മുട്ടകളാണ്.
മീൻ മുട്ടകൾ.

പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ,
കള്ളക്കണവന്റെ ചന്തിതാങ്ങാതെ,
എനിയ്ക്കൊരുപാട്
ദിവ്യഗർഭങ്ങൾ ധരിയ്ക്കാലോ...
വാ കീറിയ പൈതങ്ങളെ
വെള്ളത്തിലൊഴുക്കാലോ....

Comments

  1. മീന്‍പിറവികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യലബ്ധിയുണ്ടോ? ട്രോളിംഗ് ബോട്ടുകളുടെ ഇരുമ്പുവലകളും കച്ചവടചൂണ്ടകളുടെ കൊളുത്തിരകളും അപ്പോഴും അവയെ കാത്ത് കണ്ണു നടുന്നില്ലെ?

    ReplyDelete
    Replies
    1. പേറ്റുനോവിന്റെ കണക്കുപേച്ചില്ലാതെ,
      കള്ളക്കണവന്റെ ചന്തിതാങ്ങാതെ,
      എനിയ്ക്കൊരുപാട്
      ദിവ്യഗർഭങ്ങൾ ധരിയ്ക്കാലോ...
      വാ കീറിയ പൈതങ്ങളെ
      വെള്ളത്തിലൊഴുക്കാലോ....

      Delete
  2. അഞ്ചാറു തരത്തില്‍ വായിച്ചു
    ഇനിയിപ്പോ അറിയാവുന്ന ആരെങ്കിലും വായിച്ച് കാര്യം പറയട്ടെ
    പിന്നെ വരാവേ....!!!!

    ReplyDelete
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  4. ശക്തമായതും, പുതുമയുള്ളതുമായ ബിംബകൽപ്പനകൾ.....
    ഈ ബിംബകൽപ്പനകളിലൂടെ സൃഷ്ടിക്കുന്ന സമഗ്രത എന്തെന്ന് തിരിച്ചറിയുക എന്നത് അലസവായനയിലൂടെ സാധ്യമല്ലതന്നെ.....

    ReplyDelete
  5. ഒന്നും പിടികിട്ടിയില്ല എന്നാലും രസമുണ്ട്.

    ReplyDelete
  6. അമര്‍ഷങ്ങളെ പുറത്തു വിടാന്‍ ഇത് തന്നെയാ പറ്റിയ വേദി.. നല്ല ഭാഷ...



    എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വന്നു കണ്ടു അഭിപ്രായം പറയണേ.. കാത്തിരിക്കും.
    www.vinerahman.blogspot.com

    ReplyDelete
  7. നല്ല ശക്തമായ ഭാക്ഷ....
    നന്നായിട്ടുണ്ട് രണ്ജൂ

    ReplyDelete
  8. സ്വത്വത്തെ കെടുത്തി ഈ 'ചില്ല് കൂട്ടില്‍' {വിശാലമെന്നു തോന്നിക്കുകിലും} തളച്ചിട്ടത് ആരാണ്..?
    ഈയൊരരക്ഷിതാവസ്ഥ നിര്‍ബന്ധിക്കുന്നതെന്തിനാവണം..? ഒന്ന് കുടഞ്ഞെറിയാന്‍ പോലും സാധ്യമാവാതെകണ്ട് പാരതന്ത്ര്യം വിധിച്ചതെന്തിന്..?

    ചുറ്റുപാടുകളിലെ പല ജന്മങ്ങളും സ്വയം ഒരു മത്സ്യമായും, ചിലര്‍ [ജീവിതത്തിലും മരണത്തിലും} മത്സ്യമാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയും ധാരാളം..! ലോകമെക്കാലവും കയ്യൂക്കുള്ളവരെ കാര്യക്കാരാക്കുകയാണ് ചെയ്തിട്ടുള്ളത്.. ജീവീയ ലോകത്തെ നടപ്പ് രീതിയാണത്. കരയിലും കടലിലും വാനലോകത്തും അതെ.

    ReplyDelete
  9. Hello, і thіnk that i saw уou visiteԁ my websitе sο i
    came to “return the favor”.Ӏ'm attempting to find things to improve my web site!I suppose its ok to use a few of your ideas!!
    My website - Terry Sawyer

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....