ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍
ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....?
ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)
ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....
സമയം രാവിലെ 6:45
സ്ഥലം:കലിംഗപുരം(പൊക്ലായ്)
ഞാന്‍ ഷാജി(വ്യാസന്‍) ബസ്സിനകത്ത്...
കണ്ടക്ടര്‍:ആരെ ഉണ്ടാക്കാനാടാ നീ ഈ വെളുപ്പാങ്കാലത്ത്?
ഞാന്‍:ചേട്ടാ പരീക്ഷയാ...
ക:പരീക്ഷക്കു നീയൊക്കെ ഫുള്‍ചാര്‍ജ്ജ് കൊടുക്കാന്‍ സൌകര്യമുണ്ടെങ്കില്‍ പോയാ മതി...
ഞാ:അങ്ങനെ പറഞ്ഞാലെങ്ങിനാ ചേട്ടാ...ഞങ്ങള്‍ക്ക് പഠിക്കാനായി ചേട്ടന്‍ തരുന്ന ഔദാര്യമൊന്നുമല്ലല്ലോ ഇത്....
സോ നാളെ മുതല്‍ ഈ വഴി ഓടണംന്നുണ്ടെങ്കില്‍ ഈ കാശ് വാങ്ങിക്കോ
(ലേബല്‍:അഹങ്കാരം.
വീടിന്റെ ഉമ്മറത്തൂടി ഓടുന്ന ബസ്സാണ്.എന്തേലും പ്രശ്നമുണ്ടായാ നോ പ്രോബ്സ്...
നമ്മുടെ പിള്ളേഴ്സിനെക്കൊണ്ട് കാര്യം ഓകെ ആക്കാവുന്നതേയുള്ളു)
സമയം രാവിലെ 8:15
സ്ഥലം:തൃശ്ശൂര്‍ വടക്കേ ബസ്സ്സ്റ്റാന്‍ഡ്
ഞാന്‍ ‘അന്നാസ്’ ബസ്സില്‍ കയറാനൊരു ഉദ്യമം നടത്തുന്നു.
ക:ഡാ ഡാ കേറല്ലേട...
ഞാ:(കണ്ടക്റ്ററെ ഒന്നു നോക്കി.പരീക്ഷാസമയം അടുക്കുന്നു.തല്ലു കൂടണ്ട എന്നു കരുതി തിരിച്ചൊന്നും പറഞ്ഞില്ല...പക്ഷേ ഇനിയും വൈകിയാല്‍ പള്ളിമൂല(രാമവര്‍മ്മപുരം)യിലേയ്ക്കുള്ള ബസ്സില്‍ പണിക്കാരുടേയും പിള്ളാരുടേയും തിരക്കു കൂടുവാനുള്ള സാധ്യത ഉണ്ട്...അതുകൊണ്ട് അങ്ങേരുടെ ധിക്കാരപരമായ പെരുമാറ്റം സൃഷ്ടിച്ച വിദ്വേഷം അടക്കി ആ ബസ്സില്‍ തന്നെ കയറി.
യാത്രാക്കൂലി വാങ്ങാനെത്തിയ കണ്ടക്ടര്‍:നിനക്കൊക്കെ ഇതൊന്നും നിര്‍ത്താനായില്ലേ...?
പിന്നെ യൂണിവേഴ്സിറ്റി എക്സാം ചേട്ടനെഴുതി സര്‍റ്റിഫിക്കറ്റ് എനിക്ക് വീട്ടില്‍ കൊണ്ട് തരുമോ എന്നു ചോദിക്കാനാഞ്ഞെങ്കിലും,പ്രാദേശികമായി യാതൊരു പരിഗണനയും ലഭ്യമാകില്ലെന്നുള്ള ഉത്തമബോധ്യമുള്ളതുകൊണ്ട് മിണ്ടിയില്ല.(ബസ് യാത്ര ചെയ്യുന്ന 99% വിദ്യാര്‍ത്ഥികള്‍ക്കും നാവില്ലെന്നത് പുതിയ മന:ശാസ്ത്രവിജ്ഞാന കോശങ്ങളില്‍ കൂട്ടിച്ചേര്‍ക്കേണ്ടുന്ന വസ്തുതയാണു ഹേ...!)
അങ്ങനെ ആ കണ്ടക്ടരേമ്മാന്റെ അവജ്ഞയോടെയുള്ള നോട്ടവും പെരുമാറ്റവും സഹിച്ച് കോളേജിലേയ്ക്ക്.
സമയം ഉച്ചക്ക് 1:15
സ്ഥലം : തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്.
(ഇവിടെ എങ്ങുമില്ലാത്ത ചില പതിവുകളുണ്ട്.പണ്ട് അടിയാളര്‍ തമ്പ്രാക്കന്മാരുടെ മുന്‍പില്‍ ഓഛാനിച്ചു നില്‍ക്കുന്നതു പോലെ കണ്ടക്ടര്‍ മഹാരഥന്മാരുടെ മുന്‍പില്‍ ഞങ്ങള്‍ തൊഴുതു നില്‍ക്കണം.ഒടുക്കം ബസ് സ്റ്റാര്‍ട്ട് ചെയ്തു നീങ്ങുമ്പോ കയറാനുള്ള നിശബ്ദാനുമതി ലഭിയ്ക്കും.അങ്ങനെ ചാടിയോടി ഒരു കണക്കിന് അതിനകത്ത് കയറണം.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസ്സുകാര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധം.തൃശ്ശൂരില്‍ ഈസ്റ്റ്,വെസ്റ്റ് സൌത്ത്,നോര്‍ത്ത് എന്നിങ്ങനെ ഒരുപാട് പോലീസ് സ്റ്റേഷനുകള്‍ ഉള്ളതു കൊണ്ടാണെന്ന് തോന്നുന്നു,സ്കൂള്‍ തുറക്കുന്ന സമയമൊഴികെ യാതൊരു പോലീസേമാന്മാരുടെ സേവനവും ഞങ്ങള്‍ക്ക് കിട്ടാറില്ല.)
ബസ്സ്:അമര്‍നാഥ് പ്രിയന്‍(പ്രിയനല്ല അസ്സലു കൂതറ കടപ്പുറം ഭാഷയാ എന്റെ മനസ്സിലു വരുന്നേ...)
ഞാനും സനീഷേട്ടനും ഒരു കണക്കിനു ബസില്‍ കയറി.ഉച്ച സമയമായത് കൊണ്ടാണെന്നു തോന്നുന്നു,അധികം തിരക്കില്ല...
പിന്‍ഭാഗത്തെ ലോങ്ങ് സീറ്റ് മുഴുവനായും ഒഴിഞ്ഞ് കിടക്കുന്നു.
അതിലിരിയ്ക്കാമല്ലോ എന്ന ഉദ്ദേശത്തൊടെ റാക്കില്‍ വച്ച ഭാഗ് കയ്യിലെടുത്ത് പിന്നിലേയ്ക്ക് തിരിഞ്ഞപ്പോഴേയ്ക്കും വരുന്നു ആജ്ഞ;
“അവിടെ ഇരുന്ന് പോകരുത്....!!!“
പണ്ടാരം...ഇതെന്താ ഇവിടെ അവന്റെ ഓണറെങ്ങാനും വല്ല ലക്ഷ്മണരേഖയും വരച്ചിട്ടുണ്ടോ...?
ഏയ് ഒന്നും കാണാനില്ല(ആത്മഗതം)
ഞാന്‍ സീറ്റില്‍ ഇരിയ്ക്കാനാഞ്ഞു.അപ്പോ ‘കണ്ടു‘ ഓടി വന്നിട്ട്
“ഡാ കു***** നിന്നോടല്ലേടാ ഇരിയ്ക്കണ്ടാന്നു പറഞ്ഞേ...”
ഞാന്‍ ഞെട്ടിപ്പോയി...
ഒരു കണ്ടക്ടര്‍ എന്നെ തെറി വിളിച്ചിരിയ്ക്കുന്നു...ധാര്‍മികരോഷം ഇരച്ച് പൊന്തി...ഞാന്‍ നേരെ പിന്‍സീറ്റിലല്ല,ഒഴിഞ്ഞ് കിടന്നിരുന്ന ഒരു സൈഡ് സീറ്റില്‍ തന്നെ കയറി ഇരുന്നു
ഞാ:താനെന്താ എന്നെ വിളിച്ചത്...?
ക:(യാതൊരു കുലുക്കവുമില്ല)നിന്നെ വിളിക്കണ്ട പേരു തന്നെയാ വിളിച്ചത്...
ഞാ:ചേട്ടാ,ചേട്ടനു തോന്നുന്ന പേരു വിളിക്കാന്‍ ഞാന്‍ ചേട്ടന്റെ ചിലവിലെങ്ങാനുമാണ്ടോ ജീവിയ്ക്കുന്നത്?
ക:നീ വല്യ വര്‍ത്താനൊന്നും പറയണ്ട,എണീറ്റ് നിന്ന് പോയാ മതി.അല്ലേല്‍ ഇറങ്ങിപ്പോ...
ഞാ:രണ്ടിനും പറ്റില്ലല്ലോ ചേട്ടാ...
ക:(ആത്മഗതമായി സകലമാന തെറികളും അവന്‍ പറഞ്ഞിട്ടുണ്ട്)
സമയം ഉച്ചയ്ക്ക് 2:15
സ്ഥലം ഇരിഞ്ഞാലക്കുട ബസ്സ്റ്റാന്‍ഡ്.
ബസ്സ്:വീണാമോള്‍(കെ എല്‍ 07-Q 2878:വേറൊറ്റ ബസിന്റേം നമ്പര്‍ നോട്ട് ചെയ്യാന്‍ പറ്റീല)
ഞങ്ങള്‍ വരുന്നത് കണ്ട ഉടനേ ‘കണ്ടു‘(മുന്‍പ് സനീഷേട്ടന്റെ അച്ചന്‍ വാണിംഗ് കൊടുത്തിട്ടുള്ള ആളാണ്.ഞങ്ങളെ അനാവശ്യമായി തെറി വിളിച്ചതാണ് കാരണം.)വാതിലില്‍ കൈ വട്ടം വച്ച് നിന്നു.അവിടെ ചെന്ന് അല്പനേരം കൈ അയാള്‍ എടുത്ത് മാറ്റുമോ എന്നു നോക്കി.നോ രക്ഷ...
മൂപ്പിലാന്‍ പഴയ നില്പു തന്നാ...
അപ്പോപ്പിന്നെ എന്തുമാവട്ടേന്ന് കരുതി,അങ്ങേരുടെ കൈ ഞങ്ങള്‍ തന്നെ എടുത്ത് മാറ്റി.എന്നിട്ട് കയറിയപ്പോ അമര്‍നാഥിലേത് പോലെ തന്നെയാണ് സീറ്റിന്റെ അവസ്ഥ.പിന്‍സീറ്റും ഒരുപാട് സൈഡ്സീറ്റുകളും ഒഴിവ്.അപ്പോപ്പിന്നെ അതിലിരിയ്ക്കാതിരിക്കാനും മാത്രം മൂലക്കുരുവിന്റെ അസുഖം ഇല്ലാത്തത്കൊണ്ട്,കയറി ഇരുന്നു.അപ്പോ തൂറ്റങ്ങി നമ്മുടെ സഖാവിനു മുറുമുറുപ്പ്...
ഞാന്‍ അപ്പോ തന്നെ സനീഷേട്ടനോട് പറഞ്ഞു:സനീഷേട്ടാ...ഇയാളിന്നു നമുക്കു പണിയൊണ്ടാക്കും...തെറി പറഞ്ഞാ വിട്ട് കൊടുക്കണ്ടാട്ടോ...ഇന്ന് മൊത്തത്തില്‍ കലിപ്പ് ദിവസാ...
സനീഷേട്ടന്‍:ഡണ്‍...
പഴയപടി ഏമ്മാന്‍ കളക്ഷനു വന്നു.കാശ് കൊടുക്കണതിനു മുന്‍പേ തന്നെ
ക:എന്ത് മയി***** ഒണ്ടാക്കാനാടാ നീയൊക്കെ കോളേജിലിപ്പോഴും പോണെ...?
രാവിലെ മുതല്‍ കുമിഞ്ഞ് കൂടിയ എന്റെ ദേഷ്യം ഇരച്ചു കയറി.
ഞാ:എടോ തന്നോടല്ലേടോ ഞങ്ങളെ തെറി വിളിയ്ക്കരുതെന്നു പറഞ്ഞിട്ടുള്ളത്.വാണിങ്ങും തന്നത്...
ക:നീയൊന്നു പോടാ പൂ****
അവന്റമ്മേടെ ഒരു വാണിങ്ങ്...
(സത്യം പറയട്ടെ,അമ്മയ്ക്കു വിളിച്ചത് മുതല്‍ ഞാനവനെ തിരിച്ചെന്താണു പറഞ്ഞതെന്ന് എനിയ്ക്കു പോലും ഓര്‍മ്മയില്ല,അതേക്കുറിച്ച് പിന്നീട് സനീഷേട്ടനോട് ചോദിച്ചപ്പോ ഞാന്‍ അനാവശ്യമായൊന്നും പറഞ്ഞില്ലെന്നു പറഞ്ഞു.പറയേണ്ടത് അത്യാവശ്യമായിരുന്നെന്നും.സനീഷേട്ടന്‍ അച്ചനെ വിളിച്ച് കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും.)
ഞങ്ങള്‍ അച്ചനെ വിളിയ്ക്കുന്നത് ‘കണ്ടു’ കണ്ടു.ഭയം മൂലമണെന്നു തോന്നുന്നു,ബസ് യാത്ര അവസാനിപ്പിക്കേണ്ട പെരിഞ്ഞനം പഞ്ചായത്ത് സ്റ്റോപ്പിനും രണ്ട് സ്റ്റോപ്പ് മുന്‍പ് മൂന്നുപീടികയില്‍ കക്ഷി ഇറങ്ങി.പിന്നാലെ ഞങ്ങളും.അപ്പോഴേയ്ക്കും അച്ഛനെത്തി...കാര്യങ്ങളാരാഞ്ഞപ്പോ അവന്‍ അച്ഛനെ തല്ലാനോങ്ങി...കൂടെയുണ്ടായിരുന്ന ഞങ്ങള്‍ തടുത്തു.തുടര്‍ന്ന് കടുത്ത വാക്കേറ്റമായി...അവസാനം ഞങ്ങളായി കുറ്റക്കാര്‍!!!!!!!!!!!!!!!!!
ഇതാണ് ഹേ സമൂഹം...
പെരിഞ്ഞനത്തെ പ്രമാണിയും കുറെ എന്‍ജി,മെഡി കോളേജ് ഉടമയുമായ വീണാമോളുകാരന്റെ സഹചാരികളായ നായിന്റെ മക്കള്‍ക്ക് മുഴുവന്‍ സപ്പോര്‍ട്ടും...
ഉടന്‍ തന്നെ ഞങ്ങള്‍ മതിലകം സ്റ്റേഷനിലെ എസ് ഐയെ(പ്രവീണ്‍ കുമാര്‍) വിളിച്ചു.അപ്പോ അദ്ദേഹം ഇതിനു ഉത്തമമായൊരു പരിഹാരം ഉണ്ടാക്കാമെന്നു വാക്ക് നല്‍കി.തത്സമയം സ്റ്റേഷനില്‍ ഇല്ലെന്നും പെറ്റീഷന്‍ കൊറ്റുത്ത്കൊള്ളാനും പറഞ്ഞു.
പരാതി കൊടുത്തിട്ടുണ്ടെന്തായാലും...
ഇതിലൂടെ ഒരുത്തന്‍ ഒതുങ്ങിയേക്കാം...
പക്ഷേ....
ബാക്കിയുള്ളവര്‍.....????????
ഒതുങ്ങുന്നവരിങ്ങനെ ഒതുങ്ങട്ടെഡേയ്...
നാവു നമുക്കുണ്ടല്ലോ...
സോ ബാക്കിയെ നമുക്കൊതുക്കാം... :P

വായിച്ചിട്ടെന്തെങ്കിലും തോന്നിയോ കൂട്ടുകാരാ/രീ....
ReplyDeleteഎന്താന്വച്ചാ പറഞ്ഞിട്ട് പൊയ്ക്കോ...
ഇഷ്ടാ
ReplyDeleteതനിച്ചാണോ ബസ്സില്‍ പോകണത്.
എന്തായാലും. ഇത്തരം കണ്‍റ്റക്ടര്‍മാരുടെ തന്തക്ക് പറയണ്ട അവനെത്തന്നെ പറഞ്ഞാല്‍ മതി.
ഡ്രൈവറേം കണ്‍റ്റക്റ്ററേം വഴക്കേറ്റത്തില്‍ മുണ്ട് പോക്കിക്കാണിച്ച കൂട്ടുകാരന്‍ എനിക്കുണ്ട്.
അതികാലത്ത് കോളേജ് ടൈമിലാണ് സംഭവം. പ്രശ്നം നിങ്ങള്‍ പറഞ്ഞതൊക്കെത്തന്നെ.
യാത്രാമംഗളങ്ങള്‍
വേട്ടാളന്റെ ആഗമനം ഗംഭീരമായി..വളരെ വളരെ പ്രസക്തമായ വിഷയം.ഒഴിഞ്ഞ സീറ്റിനരികില്‍ നില്‍ക്കേണ്ടി വരുന്നത് തൃശ്ശുരില്‍ മാത്രം കണ്ടിരിക്കുന്ന ദുരവസ്ഥ.. ശരിക്കും എന്താ ഒരു പരിഹാരം???
ReplyDelete@ ഷിനോദേട്ടൻ
ReplyDeleteഒറ്റക്കു തന്നാ മിക്കവാറും കോളേജിൽ പോകുന്നത്(ഇവന്മാരെയൊക്കെ പേടിച്ചിരുന്നാ വല്ല രക്ഷയുമുണ്ടോ...?പിന്നെ ഞാൻ എവിടെയെങ്കിലും തല്ലുകൊണ്ട് കിടക്കുവാണെങ്കിൽ അതിന്റെ ഉത്തരവാദികൾ ഇവരൊക്കെതന്നെയാകും.ഒരിക്കൽ ധനലക്ഷ്മിയിൽ ഒരു കണ്ടക്ടർ എന്നോട് പറഞ്ഞു “തൃശ്ശൂർ ശക്തനിലിനി നീ കാലു കുത്തിയാൽ ശരിയാക്കു“മെന്നു.)...പിന്നെ ഇതൊക്കെ ഇവിടത്തെ സ്ഥിരം ഇടപാടുകളാണെന്നേ...
സഹികെട്ടപ്പോഴാ ഒരു പോസ്റ്റായി ഇറക്കാമെന്നു കരുതിയത്...ഇതിനകം ലഭിച്ച പ്രതികരണങ്ങളിൽ നിന്നും
പ്രസക്തിയുള്ള ഒരു വിഷയം തന്നെ എന്ന് മനസ്സിലായി...
@കാവ്യേച്ചി
ഒരേയൊരു പരിഹാരം മാത്രം.നാവുയർത്തി സംസാരിയ്ക്കാൻ എല്ലാവരും തയ്യാറാകണം...പേടിച്ച് നിൽക്കാതെ...
പിന്നെ ജില്ലാകളക്ടർ നമ്മുടെ കെമിക്കൽ എഞ്ജിനീയറിംഗ് പൂർവ്വവിദ്യാർത്ഥിയാണ്...മൂപ്പരുടെ സമവായ ഫോർമുല കേക്കണോ...?
ഒരു ബസിൽ സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് 4 പേരെ കയറ്റണമെന്ന്...എ‘ന്തരോ‘ മഹാനുഭാവലു!!!
അധികാരിവൃന്ദത്തിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി.
This comment has been removed by the author.
ReplyDeleteതൃശ്ശൂരിലെ മാത്രം അവസ്ഥയല്ലിത്. പ്രൈവറ്റ് ബസ്സുകള്‍ ഉള്ള എല്ലായിടത്തേയും അവസ്ഥയാണിത്. പോലീസ്‌സ്റ്റേഷന്‍ വരെ എത്തിയിട്ടില്ലെങ്കിലും അത്യാവശ്യം കല്ലേറും തെറിവിളിയും കോളര്‍ പിടുത്തവുമൊക്കെയായി ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സമാനസാഹചര്യങ്ങളില്‍ ഭാഗഭാക്കാവാന്‍ സാധിച്ചിട്ടുള്ളതു കൊണ്ട് താങ്കളുടെ അനുഭവങ്ങളെ സ്വാനുഭവങ്ങളായി മനസ്സിലാക്കാന്‍ കഴിയുന്നു. വിപ്ലവം ജയിക്കട്ടെ!
ReplyDeleteഇത്തരം ഒരു അവസ്ഥ അധികവും കണ്ടിട്ടുള്ളത് തൃശ്ശൂരിൽ മാത്രമാണ്. പലപ്പോഴും വിദ്യാർത്ഥികളും, വിദ്യാർത്ഥിസംഘടനകളും പ്രതികരിക്കാത്തതാണ് ഇതിനു കാരണം എന്ന് തോന്നുന്നു. 1991 മുതൽ 1996 വരെയുള്ള വിദ്യാഭ്യാസകാലത്ത് (1991-ലാണ് ഇന്നത്തെ നിലയിലൂള്ള കൺസെഷൻ കാർഡ് നിലവിൽ വന്നത്) ഞാൻ പഠിച്ചിരുന്ന എറണാകുളം മഹാരാജാസിലേയും, കളമശ്ശേരി പോളിടെൿനിക്കിലേയും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയിട്ടുള്ള ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളുടെ സംഘടനാശക്തിയുടെ രുചി അറിഞ്ഞിട്ടുണ്ട് എന്നത് എന്റെ അനുഭവം. ഇവിടങ്ങളിൽ മാത്രമല്ല, സെന്റ് ആൽബർട്ട്സ് സ്ക്കൂളും കോളേജും, രാമവർമ്മയൂണിയൻ സ്കൂൾ, എന്നിവിടങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. അപമര്യാദയായി പെരുമാറുന്നു എന്ന പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നും പലപ്പോഴും വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടിയാണ് ഉണ്ടാവുക. ഇത്തരം കണ്ടൿടർമാരെ നേരിടാൻ ഇന്ന് കൂടുതൽ എളുപ്പമാണ് കാരണം ഈ പറയുന്നതു മുഴുവൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. ശക്തൻ സ്റ്റാന്റിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ എറണാകുളത്തെ കുപ്രസിദ്ധിനേടിയ സിറ്റി സർവ്വീസിൽ പോലും ഏതു സീറ്റിലും വിദ്യാർത്ഥികൾക്ക് ഇരുന്ന് യാത്രചെയ്യാം.
ReplyDelete@കുഞ്ഞൂട്ടൻ
ReplyDeleteശരി തന്നെയാണു കുഞ്ഞൂട്ടാ...
വിപ്ലവിക്കാൻ ഞങ്ങൾക്കാരും കൂട്ടില്ലെന്നതിൽ മാത്രമേ ദുഖമുള്ളൂ....
@മണികൺഠേട്ടൻ
വിദ്യാർഥികളിൽ ഒരു ചെറിയ വിഭാഗം മാത്രേ പ്രതികരിക്കാനുള്ളൂ എന്നതാണ് പ്രശ്നം.ഞങ്ങളെന്താ ചെയ്യേണ്ടത്?തൃശ്ശൂരിലെ വിദ്യാർഥിസംഘടനാപ്രതിനിധികളോട് സംസാരിച്ചാൽ മതിയോ....???
വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ഒരു ബസുടമയുടെയും കണ്ടക്ടറുടേയും ഔദാര്യമല്ല ഗവണ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശമാണ്.അവകാശലംഘനം കണ്ടില്ലെന്നും മിണ്ടില്ലെന്നും വിചാരിച്ചിരിക്കുന്നത് അടിമത്തമാണ്.(ബീയെഡ്ഡിനും പീജിക്കും പഠിക്കുന്ന 'അമ്മാവന്മാരും അമ്മായി'മാരുമൊക്കെ ഫുള്‍ടിക്കറ്റു കൊടുക്കണം) അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിയും ഈ വിഷയത്തില്‍ നിശബ്ദത പാലിക്കരുത്.
ReplyDeleteവിദ്യാർത്ഥികൾക്കുള്ള യാത്രാനിരക്കിലെ സൗജന്യം ആരുടേയും ഔദാര്യമല്ല എന്നു തന്നെ ഞാനും പറയുന്നു. കുറഞ്ഞനിരക്കിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇരുന്നു യാത്രചെയ്യാൻ അവകാശമില്ല എന്ന് ഒരിടത്തും പറയുന്നുമില്ല. വിദ്യാർത്ഥികൾക്ക് ആത്മാഭിമാനത്തോടെ യാത്രചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ ഉണ്ടെന്നറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന നട്ടെല്ലില്ലാത്ത തൃശ്ശൂരിലെ വിദ്യാർത്ഥി സംഘടനകളോട് പറഞ്ഞിട്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നിയമനടപടികൾ തന്നെയാവും നല്ലത്.
ReplyDeleteഅതെ മണികണ്ഠേട്ടൻ...മിനിഞ്ഞാന്ന് കളക്ടറേറ്റിൽ ഒരു ചർച്ച ഉണ്ടായിരുന്നു.കാര്യങ്ങളിൽ ഏകദേശ ധാരണ അയെന്നു അറിയാൻ കഴിഞ്ഞു.പിന്നെ ഈ വിഷയം മാധ്യമങ്ങളിൽ ഇപ്പോളുള്ള എന്റെ വാർത്തയിൽ അവതരിപ്പിച്ചാലോ എന്ന് ചിന്തിക്കുന്നു....
ReplyDeleteഅനുരണനങ്ങൾ....
ReplyDelete*********************
http://vandanasalil.blogspot.com/2011/06/bus-diaries.html
ഹും. നിങ്ങൾ തെറിയല്ലേ പറഞ്ഞുള്ളൂ.. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഞങ്ങൾ നാലുപേർ കൂടി ഒരു ക്ലീനറെ അടിച്ചിട്ടുണ്ട്. എന്നെ കണ്ടാൽ ഈർക്കിലി പോലെ തോന്നിയതു കൊണ്ട് ഞാനില്ലാതെ ബാക്കി മൂന്നു പേരുടെയും പേരിൽ അയാൾ കേസു കൊടുത്തു. അടുത്ത ദിവസം ബസ് ഞങ്ങളുടെ നാട്ടിലേക്ക് വരുമ്പോൾ തടഞ്ഞിട്ടു. അവനെ കൊണ്ട് കേസ് പിൻവലിപ്പിച്ച ശേഷമാണ് നാട്ടുകാർ വണ്ടി ഒഴിവാക്കിവിട്ടത്. അമ്മയ്ക്കെങ്ങാനും അവൻ വിളിച്ചാരുന്നേൽ.. ഒരു ബസ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായേനേ... (നാദാപുരത്തിന്റെ തൊട്ടടുത്ത് നിന്നും ഒരു കാഴ്ചക്കാരൻ)
ReplyDeleteThis comment has been removed by the author.
ReplyDeleteനമസ്കാരം.
ReplyDeleteഞാൻ തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ പഠിയ്ക്കുന്ന വിദ്യാർത്ഥിയാണ്.ദിവസേന പ്രൈവറ്റ് ബസ്സിലാണ് യാത്ര ചെയ്യുന്നത്.കോളേജിൽ ഒൻപത് മണിക്കെത്താനായി രാവിലെ 6:40 ന്റെ ബസ്സിനാണെനിക്കിവിടെ നിന്നും പുറപ്പെടേണ്ടത്.പക്ഷേ ആ സമയത്ത് അവർ കൺസഷൻ നൽകുന്നില്ല.പുതുക്കിയ കൺസഷൻ നിയമത്തിൽ സാങ്കേതിക പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് കൺസഷന് സമയ പരിധി ഇല്ലെന്നറിഞ്ഞു.
പരിചയമുള്ള ബസ്സുടമസ്ഥനായതിനാൽ,അയാളേ സമീപിച്ചപ്പോൾ അയാളുടെ ഔദാര്യമെന്നുള്ള നിലയ്ക്ക് എനിയ്ക്ക് യാത്രാക്കൂലി കുറച്ച് തരാം പോലും.പക്ഷേ ,ഇതൊരൊറ്റ കുഞ്ഞു പോലും അറിയ്അരുതെന്നും,നാളെ മേലാക്കം വേറൊരാൾ ഇതും പറഞ്ഞിങ്ങോട്ട് വരാൻ പാടില്ലെന്നും ഉള്ള ഒരു വാണിങ്ങും.
വിദ്യാർത്ഥികളുടെ യാത്രാ കൺസഷനെക്കുറിച്ചുള്ള വിശദമായ വിവരം നിങ്ങൾക്കു നൽകാൻ കഴിയുമെന്നു വിശ്വസിയ്ക്കുന്നു....
വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടു കാണാൻ ഇവിടെ ആരുമില്ലേ...?
ബസ് സമരത്തിന്റെ സമയത്തു മാത്രം മൂന്നും മുന്നൂറും ആളുകളെ നിരത്തി ചർച്ചിച്ചു തള്ളേണ്ട വിഷയം മാത്രമാണോ ഇത്....???
ചര്‍ച്ച ചെയ്യപ്പെടെണ്ടതിന്റെയും വിവാധമാകേണ്ട്തിന്റെയും സമയം അതിക്രമിച്ചിരിക്കുന്നു..
ReplyDeleteഈ അർദ്ധരാത്രിയിൽ ദുബായിലിരുന്ന് ഇത് വായിച്ചിട്ട് ഹൃദയം പടപടാന്നിടിക്കുന്നു. കൈ തരിക്കുന്നു. നാവ് നിയന്ത്രണം വിടുന്നു. കൊയിലാണ്ടി- താമരശ്ശേരി റുട്ടിലെ ഒട്ടുമിക്ക കണ്ടക്റ്റർമാരോടും യുദ്ധം ചെയ്ത 1994-1996 കാലഘട്ടം ഓർമ്മയിൽ തെളിയുന്നു. ഇന്നുറങ്ങാനിത്തിരി പണിപ്പെടും!
ReplyDelete