Skip to main content

നീയൊരു വേശ്യയായിപ്പോയല്ലേ... ?

ചുവന്നു വിളങ്ങിയ കാവല്മാടങ്ങളിലിന്നു
കറുപ്പ് പൂശിയിരിക്കുന്നു.
സ്വാര്‍ത്ഥ ജല്പനങ്ങളില്‍
ആ ഗോളമിന്നു തിരിഞ്ഞു കറങ്ങിടുന്നു...
നിശയില്‍ വിളഞ്ഞൊളി  പെയ്ത
താരകേദാരവും കരിഞ്ഞുണങ്ങിയിരിക്കുന്നു...
കറുപ്പും ചുവപ്പും...
ആര്‍ത്തു രമിക്കുന്ന ഇരുട്ട് മാത്രം ചുറ്റും....


ഈ ഇരുട്ടിലാണ്
നിന്റെ മാറിടങ്ങളില്‍
ബൂര്‍ഷ്വാസിയുടെ നഖക്ഷതങ്ങള്‍ പതിഞ്ഞത്....


ഈ ഇരുട്ടിലാണ്
നിന്റെ സ്വകാര്യതയില്‍
ബ്യൂറോക്രസി സംഭോഗം ചെയ്തത്...

ഈ ഇരുട്ടിലാണ്
നിന്റെ മാനത്തിന്നു
ഗോഡ്സെയും ഗാന്ധിയും വില പറഞ്ഞത്...
* * * * * * * * * * * * * * * * * * * * * * * * * * * *
ഞങ്ങളുടെ തീചൂടുള്ള
വിപ്ലവ ചിന്തകളില്‍ നീ
പൂഴി നിറയ്ക്കുകയായിരുന്നു.
ചോരയാല്‍ ചിത്രങ്ങള്‍ അവനിയില്‍ ചാര്‍ത്തിയ
രക്തസാക്ഷിത്വത്തെ നീ വില്‍ക്കുകയായിരുന്നു...
എന്റെ പൂര്‍വികന്റെ എല്ലിന്‍ കൂടുകളാല്‍ നീ
കോട്ടകള്‍ മേയുകയായിരുന്നു....
അസതിത്വം വിട്ടു നീ
കൊട്ടാരങ്ങളില്‍
സ്വര്‍ഗസമാന ജീവിതം നയിച്ചപ്പോള്‍
നീയൊരു വേശ്യയാവുകയായിരുന്നു...

കേവലനും കീഴെ
ഗണികാലയങ്ങളില്‍
ഗാത്രതിന്‍ വശ്യതയില്‍
പരഗാത്രം പുല്‍കുന്ന ഗണിക...
തവഗാത്രം വില്‍ക്കുന്ന ഗണിക...

(ഞാന്‍ വിശ്വസിക്കുന്ന ഒരു ആദര്‍ശത്തിന്റെ പ്രയോക്താക്കളുടെ ആശയങ്ങളിലുള്ള പതനമാനിവിടെ പ്രതിപാദ്യം)

Comments

  1. നല്ല കവിത
    നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    സസ്നേഹം
    അനിത
    JunctionKerala.com

    ReplyDelete
  2. അഭിപ്രായത്തിനു നന്ദി അനിതേച്ചീ..........

    ReplyDelete
  3. സത്യത്തിന്റെ കരുത്തുള്ള മൂര്‍ച്ചയേറിയ
    ചിന്തയാണല്ലോ ഈ കവിത
    പ്രകാശിപ്പിക്കുന്നത് !!!!

    “എന്റെ പൂര്‍വികന്റെ എല്ലിന്‍ കൂടുകളാല്‍ നീ
    കോട്ടകള്‍ മേയുകയായിരുന്നു....”

    ഒരു തൊഴിലാളി സന്തതിയുടെ വിലാപമാണിത്.
    തട്ടിപ്പറിക്കപ്പെട്ട ഭാവിജീവിതത്തിന്റെ കണക്കുകള്‍
    ജനം ഇങ്ങനെ ചോദിച്ചു തുടങ്ങിയാല്‍
    കോട്ടാരക്കെട്ടിനകത്ത് ഗണികയായി
    ഒളിച്ചിരിക്കുകയെ വഴിയുള്ളു.

    നല്ല കവിത.
    ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  4. നന്ദി രഞ്ജിത്ത് , പ്രതീക്ഷകളുടെ ചുവന്ന ചക്രവാളത്തെ അവസര വാദത്തിന്‍റെ വിഷം മറയ്ക്കുമ്പോള്‍ , നമ്മുടെ സിരയില്‍ തിളയ്ക്കുന്ന രക്തം നമ്മുടെ ആത്മാവിനെ തന്നെ നീറ്റുന്നു..അത് ആവേശത്തെ തളര്‍ത്തുന്നു ...എന്നെപ്പോലുള്ളവരുടെ ആത്മരോഷം പ്രതിഫലിപ്പിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിരിക്കുന്നു ...നന്ദി

    ReplyDelete
  5. ഇത്രയും നിരാശപ്പെടാന്‍ ഇവിടെയെന്തുണ്ടായി.മുഴുവനുമെന്നു പറയുന്നില്ല, പക്ഷെയേറെയും മധ്യമ കുതന്ത്ര കസര്‍ത്തുകളാണ്.

    ReplyDelete
  6. ഉമേഷേട്ടന്‍,ചിത്രകാരന്‍,i want to be rebel !!!,vavvakkavu,കെട്ടുങ്ങല്‍
    എല്ലാവരുടെയും മൂല്യവത്തായ അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി .....

    ReplyDelete
  7. പ്രിയ വായനക്കാരെ ക്ഷമിക്കണം (ഉഷ,ചിത്രകാരന്‍,i want to be a rebel !!!,vavvakkavu,കെട്ടുങ്ങല്‍,ഉമേഷേട്ടന്‍)
    ബ്ലോഗിന്റെ പേര് മാറ്റിയപ്പോള്‍ എല്ലാ കമന്റുകളും നഷ്ടമായിപ്പോയി.... :(

    ReplyDelete
  8. പറയാനുള്ളത് പറയുന്നതിന് ആരുടെയും കൂടിചേരല്‍ ആവിശ്യപെടരുത് അപ്പോള്‍ അത് സത്യസന്നമാല്ലതാകും

    ReplyDelete
  9. "ഈ ഇരുട്ടിലാണ്
    നിന്റെ മാനത്തിന്നു
    ഗോഡ്സെയും ഗാന്ധിയും വില പറഞ്ഞത്. "
    ഇതൊഴിച്ചു ബാക്കി മനസ്സില്‍ ആകുന്നു..
    ഇത് ചേര്‍ത്ത പ്പോഴുള്ള പ്രശ്നമാണോ എനിക്ക് മനസ്സിലാകാതതാണോ എന്നറിയില്ല.. ശക്തമാണ് വരികള്‍. ആശംസകള്‍ !

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....