ചുവന്നു വിളങ്ങിയ കാവല്മാടങ്ങളിലിന്നു
കറുപ്പ് പൂശിയിരിക്കുന്നു.
സ്വാര്‍ത്ഥ ജല്പനങ്ങളില്‍
ആ ഗോളമിന്നു തിരിഞ്ഞു കറങ്ങിടുന്നു...
നിശയില്‍ വിളഞ്ഞൊളി പെയ്ത
താരകേദാരവും കരിഞ്ഞുണങ്ങിയിരിക്കുന്നു...
കറുപ്പും ചുവപ്പും...
ആര്‍ത്തു രമിക്കുന്ന ഇരുട്ട് മാത്രം ചുറ്റും....
ഈ ഇരുട്ടിലാണ്
നിന്റെ മാറിടങ്ങളില്‍
ബൂര്‍ഷ്വാസിയുടെ നഖക്ഷതങ്ങള്‍ പതിഞ്ഞത്....
ഈ ഇരുട്ടിലാണ്
നിന്റെ സ്വകാര്യതയില്‍
ബ്യൂറോക്രസി സംഭോഗം ചെയ്തത്...
ഈ ഇരുട്ടിലാണ്
നിന്റെ മാനത്തിന്നു
ഗോഡ്സെയും ഗാന്ധിയും വില പറഞ്ഞത്...
* * * * * * * * * * * * * * * * * * * * * * * * * * * *
ഞങ്ങളുടെ തീചൂടുള്ള
വിപ്ലവ ചിന്തകളില്‍ നീ
പൂഴി നിറയ്ക്കുകയായിരുന്നു.
ചോരയാല്‍ ചിത്രങ്ങള്‍ അവനിയില്‍ ചാര്‍ത്തിയ
രക്തസാക്ഷിത്വത്തെ നീ വില്‍ക്കുകയായിരുന്നു...
എന്റെ പൂര്‍വികന്റെ എല്ലിന്‍ കൂടുകളാല്‍ നീ
കോട്ടകള്‍ മേയുകയായിരുന്നു....
അസതിത്വം വിട്ടു നീ
കൊട്ടാരങ്ങളില്‍
സ്വര്‍ഗസമാന ജീവിതം നയിച്ചപ്പോള്‍
നീയൊരു വേശ്യയാവുകയായിരുന്നു...
കേവലനും കീഴെ
ഗണികാലയങ്ങളില്‍
ഗാത്രതിന്‍ വശ്യതയില്‍
പരഗാത്രം പുല്‍കുന്ന ഗണിക...
തവഗാത്രം വില്‍ക്കുന്ന ഗണിക...
(ഞാന്‍ വിശ്വസിക്കുന്ന ഒരു ആദര്‍ശത്തിന്റെ പ്രയോക്താക്കളുടെ ആശയങ്ങളിലുള്ള പതനമാനിവിടെ പ്രതിപാദ്യം)
നല്ല കവിത
ReplyDeleteനിങ്ങളുടെ ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com
അഭിപ്രായത്തിനു നന്ദി അനിതേച്ചീ..........
ReplyDeleteസത്യത്തിന്റെ കരുത്തുള്ള മൂര്‍ച്ചയേറിയ
ReplyDeleteചിന്തയാണല്ലോ ഈ കവിത
പ്രകാശിപ്പിക്കുന്നത് !!!!
“എന്റെ പൂര്‍വികന്റെ എല്ലിന്‍ കൂടുകളാല്‍ നീ
കോട്ടകള്‍ മേയുകയായിരുന്നു....”
ഒരു തൊഴിലാളി സന്തതിയുടെ വിലാപമാണിത്.
തട്ടിപ്പറിക്കപ്പെട്ട ഭാവിജീവിതത്തിന്റെ കണക്കുകള്‍
ജനം ഇങ്ങനെ ചോദിച്ചു തുടങ്ങിയാല്‍
കോട്ടാരക്കെട്ടിനകത്ത് ഗണികയായി
ഒളിച്ചിരിക്കുകയെ വഴിയുള്ളു.
നല്ല കവിത.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
നന്ദി രഞ്ജിത്ത് , പ്രതീക്ഷകളുടെ ചുവന്ന ചക്രവാളത്തെ അവസര വാദത്തിന്‍റെ വിഷം മറയ്ക്കുമ്പോള്‍ , നമ്മുടെ സിരയില്‍ തിളയ്ക്കുന്ന രക്തം നമ്മുടെ ആത്മാവിനെ തന്നെ നീറ്റുന്നു..അത് ആവേശത്തെ തളര്‍ത്തുന്നു ...എന്നെപ്പോലുള്ളവരുടെ ആത്മരോഷം പ്രതിഫലിപ്പിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിരിക്കുന്നു ...നന്ദി
ReplyDeleteകൊള്ളാം
ReplyDeleteഇത്രയും നിരാശപ്പെടാന്‍ ഇവിടെയെന്തുണ്ടായി.മുഴുവനുമെന്നു പറയുന്നില്ല, പക്ഷെയേറെയും മധ്യമ കുതന്ത്ര കസര്‍ത്തുകളാണ്.
ReplyDeleteഉമേഷേട്ടന്‍,ചിത്രകാരന്‍,i want to be rebel !!!,vavvakkavu,കെട്ടുങ്ങല്‍
ReplyDeleteഎല്ലാവരുടെയും മൂല്യവത്തായ അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി .....
പ്രിയ വായനക്കാരെ ക്ഷമിക്കണം (ഉഷ,ചിത്രകാരന്‍,i want to be a rebel !!!,vavvakkavu,കെട്ടുങ്ങല്‍,ഉമേഷേട്ടന്‍)
ReplyDeleteബ്ലോഗിന്റെ പേര് മാറ്റിയപ്പോള്‍ എല്ലാ കമന്റുകളും നഷ്ടമായിപ്പോയി.... :(
പറയാനുള്ളത് പറയുന്നതിന് ആരുടെയും കൂടിചേരല്‍ ആവിശ്യപെടരുത് അപ്പോള്‍ അത് സത്യസന്നമാല്ലതാകും
ReplyDeleteGreat Thoughts..
ReplyDelete"ഈ ഇരുട്ടിലാണ്
ReplyDeleteനിന്റെ മാനത്തിന്നു
ഗോഡ്സെയും ഗാന്ധിയും വില പറഞ്ഞത്. "
ഇതൊഴിച്ചു ബാക്കി മനസ്സില്‍ ആകുന്നു..
ഇത് ചേര്‍ത്ത പ്പോഴുള്ള പ്രശ്നമാണോ എനിക്ക് മനസ്സിലാകാതതാണോ എന്നറിയില്ല.. ശക്തമാണ് വരികള്‍. ആശംസകള്‍ !