അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ് അതു കൊണ്ട് ഈ ഭൂമിയോളം വലിപ്
ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു… മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവസ്ഥ ശാന്തമാണ് പൊതുവേ. സബർബൻ ട്രെയ്നിന്റെ അഞ്ചാമത്തെ കൂപ്പയിൽ വിൻഡോ സീറ്റു തന്നെയാണ് ലഭിച്ചത്. മദ്ധ്യകൈലാഷിൽ നിന്ന് കയറുന്നേരം നല്ല തിരക്കുണ്ടാകാറാണ് പതിവ്… ഇന്ന് ഗാന്ധി ജയന്തി ആയതുകൊണ്ട് മിക്കവാറും ആപ്പീസുകളെല്ലാം അവധിയായതിനാൽ വലിയ തള്ളില്ല. പകലു ചെറുതായി മഴ ചിണുങ്ങിയിരുന്നു, പ്രതീക്ഷിച്ചത്ര കച്ചവടമൊന്നും നടന്നതുമില്ല... ഇൻഡസ്ട്രിയൽ സേഫ്റ്റി സെന്ററിനു മുൻപിൽ സാമാന്യം ഭേദപ്പെട്ട വിസ്താരമുള്ള ഫൂട്ട്പാത്തിൽ ഫ്ലക്സു വച്ച് മറിച്ച തുറന്ന പീടികയല്ലേ… കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളിൽ ഒന്ന് കറുത്താൽ മതി ഈ മഴ കൊണ്ടിട്ട്, മൊത്തത്തിലങ്ങ് ചീഞ്ഞ് പോകും. ഈ വറുതിക്കാലത്ത് അതുകൂടെ മതി, കത്തലടക്കാൻ പിന്നെ കക്കേണ്ടി വരും. ഒറ്റക്കാലൻ അണ്ണാച്ചിയ്ക്ക് ഇതൊക്കെ മഴവീഴുമ്പൊഴേക്കും എടുപിടിയെന്ന് മൂടി വക്കാൻ കഴിയുമോ? മുഷിഞ്ഞ വേഷക്കാരനെ അതിലൂടെ പോകുന്ന സോഫ്റ്