ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.
നദി,
നിറമില്ലാത്തപ്പോഴും
മണമില്ലാത്തപ്പോഴും
ദാഹത്തിന്റെ അവസാനമാണ്.
നദി,
അഴുക്കുള്ളപ്പോഴും
ഒഴുക്കുള്ളപ്പോഴും,
ഉപേക്ഷ കൂടാതെ പേറുന്ന
സ്മൃതിസഞ്ചികൾ.
ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.
തെന്നലിന്റെ തേങ്ങലിൽ
തുള്ളിത്തെറിച്ചും,
കരയെ കുളിർപ്പിച്ചും,
കാടു തളിർപ്പിച്ചും,
തെന്നിപ്പറക്കുന്ന
നീരണിച്ചാലുകൾ
സഹ്യന്റെ വേരുകൾ
നാല്പത്തിനാലായി,
നീണ്ടും തിരിഞ്ഞും
പിരിഞ്ഞുമിന്നൊറ്റയായ്,
സാഗരസാരത്തിൽ
ഒട്ടാകെയാഴ്ത്തുന്നു.
കടലിന്റെ കൈകളിൽ
കാണാക്കയങ്ങളിൽ,
ഒരു തളിർപെണ്ണായി ഞെരിയുമ്പോൾ,
വായുവിൻ നിത്യനിരാസമോർത്തെത്തുന്ന
മനുഷ്യപിണ്ഢം തുണയാകുന്നു.
ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.
ആമസോണോർമ്മകൾ*;
മൊണ്ടെയ്നിനോർമ്മകൾ*;
കാടിന്റെ മറകളിൽ
പിടയുന്ന കൈവഴികൾ,
പുതിയ ലോകത്തിന്റെ
പുതുവിപ്ലവങ്ങൾക്ക്
വീരത്വരകങ്ങളാകുന്നൂ.
ദാഹമന്ദീകാരിയാകുന്നൂ.
ഉള്ളുവെന്തു നീരെരിഞ്ഞ്,
വിണ്ടടർന്ന ഭൂമിയിൽ,
ജീവസ്സറ്റ മൺവഴിയായ്
പോയ കാലമോർത്തിടാം.
മേനി നൊന്തു ചങ്കെരിഞ്ഞ്
കാതുടച്ചു പാടിടാം,
ഓർമ്മകളിൽ ചോരവീണ
വിപ്ലവത്തിൻ ഗാഥകൾ.
*മൊണ്ടെയ്ൻ,ആമസോൺ :ലാറ്റിനമേരിക്കൻ നദികൾ
മേനി നൊന്തു ചങ്കെരിഞ്ഞ്
ReplyDeleteകാതുടച്ചു പാടിടാം,
ഓർമ്മകളിൽ ചോരവീണ
വിപ്ലവത്തിൻ ഗാഥകൾ.
പാടാം
പാടാം നമുക്കുപാടാം....
Deleteവിപ്ലവത്തിൻ ഗാഥകൾ...
അഭിപ്രായത്തിനു നന്ദി അജിത്തേട്ടാ....
നദി ദാഹത്തിന്റെ അവസാനമാണ്.
ReplyDeleteഗതകാലമോഹങ്ങളുടെയും....
Deleteപോയ കാലമോർത്തിടാം.
ReplyDeleteപോയകാലമോർത്തിടാം....
Deleteവരുന്ന കാലമാർത്തിടാം...
നദി,
ReplyDeleteനിറമില്ലാത്തപ്പോഴും
മണമില്ലാത്തപ്പോഴും
ദാഹത്തിന്റെ അവസാനമാണ്.
ശുഭാശംസകള്‍ ........
നന്ദി നന്ദി നന്ദി... :)
Deleteജീവസ്സുറ്റ വരികളില്‍ ജീവസ്സറ്റ നദികളുടെ ഓര്‍മ്മകളും,രോദനങ്ങളും...
ReplyDeleteആസംസകള്‍
:) ആശംസകൾക്കു നന്ദി..... :)
Deleteനദികളുടെ ആത്മസഞ്ചാരതീരങ്ങളും മനുഷ്യരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളും സമന്വയിച്ചപ്പോള്‍ ജലപ്രതിബിംബത്തിലെന്ന പോലെ മനോഹരമായി.ആശംസകള്‍
ReplyDeleteനന്ദി മുഹമ്മെദിക്ക.....
Deleteനദികള് മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലാണല്ലോ...എന്നിട്ടും..
ReplyDeleteനന്നായിരിക്കുണൂ... രഞ്ജിത്തേ...
ReplyDeleteമൊഴി മാഞ്ഞ സങ്കടപ്പുഴ മുദ്രകള്,
ReplyDeleteമേനി നൊന്തു ചങ്കെരിഞ്ഞ്
ReplyDeleteകാതുടച്ചു പാടിടാം...
ഓർമ്മകളിൽ ചോരവീണ
വിപ്ലവത്തിൻ ഗാഥകൾ.
ഉയരട്ടെ വിപ്ലവത്തിന്‍ ഗാഥകള്‍...,...