Skip to main content

പെങ്ങൾചേർച്ച



വഴിയരികത്തെ
നരച്ച ചോക്കുചിത്രങ്ങളെന്നും,
ഇന്ദ്രപ്രസ്ഥത്തിന്റെ
നട്ടുച്ചവൈകൃതങ്ങളുടെ
പരിഛേദമായിരുന്നു.

പൊടിയിൽ മങ്ങിയടർന്ന
ചന്തം കെട്ട ചന്തകൾ.
പുരുഷന്റെ ഉള്ളുചീച്ചിലിൽ
പെണ്ണ്
ഉപകരണമാകന്ന തെരുവുകൾ.

മുന്നിടങ്ങളിലെ
കാഴ്ചയേറ്റങ്ങളിൽ,
നാട്യ-വെണ്മ നേട്ടങ്ങളിൽ,
പിൻപുറങ്ങളിൽ
ഇരവ് പൊന്തുകയായിരുന്നു.

കാട്ടുപന്നികൾ
മുള്ളു തൂത്ത കാട്ടിടവഴികളിൽ
തേറ്റ മൂർച്ചയാൽ
ചേർച്ചകൾ മുറിയ്ക്കുകയായിരുന്നു.
പെണ്ണെന്ന പെങ്ങൾ ചേർച്ചയെ.
സമത്വമണയാത്ത പെങ്ങൾ ചേർച്ചയെ.
പ്രതിജ്ഞ പറയുന്ന പെങ്ങൾ ചേർച്ചയെ.

ഞങ്ങൾ,
പെണ്ണും ആണുമല്ല,
കഠിനതാഡനങ്ങളിലും
ഉറയാതകന്ന് മാറുന്ന
ആണിയിട്ട
കൃത്രിമചേർച്ചകളല്ല.
പെങ്ങളാങ്ങള ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.
തെരുവുതോറുമലയും,
തെരുവുകീറിയലറും,
മാനക്കോമരങ്ങളായുറയും,
ഞങ്ങൾ
പെങ്ങളാങ്ങളച്ചേർച്ചകൾ.
പച്ചമാനുഷച്ചേർച്ചകൾ.

മഴയിൽ ഈറച്ച വഴികൾ,
പഥികപാദങ്ങളിൽ
മൺചിത്രം ചമയ്ക്കുന്നൂ.

കാലിന്റെ
വ്രണിത നഗ്നതയിൽ
വേദനപ്പാച്ചിൽ.
ഉള്ളുനീറ്റുമൊരു
പെങ്ങൾ നഷ്ടം.

Comments

  1. പൊടിയിൽ മങ്ങിയടർന്നചന്തം കെട്ട ചന്തകൾ.പുരുഷന്റെ ഉള്ളുചീച്ചിലിൽപെണ്ണ്ഉപകരണമാകന്ന തെരുവുകൾ.

    കവിത നന്നായി

    ശുഭാശംസകൾ....

    ReplyDelete
  2. മഴപോലെ സുഖമുള്ള വരികള്‍.

    ReplyDelete
  3. ഉണ്ട്, ഉള്ളുനീറ്റി ഒരുപാട് പെങ്ങള്‌ നഷ്ടങ്ങള്‌.
    ഒപ്പമുണ്ട് നീറുന്ന രോക്ഷവും. വെറുക്കപ്പെട്ടവരുടെ,ഈ വെറിയന്മാരുടെ സൃഷ്ടികര്‍മ്മങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് കൈ കഴുകുന്ന, വരിയുടച്ച് ശിക്ഷിക്കണമെന്ന് കല്ലെറിയുന്ന സമൂഹ ധര്‍മ്മത്തിന്റെ കപട്യത്തത്തില്‍.
    ഇത്രയായിട്ടും പുരുഷവര്‍ഗ്ഗത്തിലെ പകര്‌ച്ച വ്യാധി എന്നതിനപ്പുറത്തേക്ക് ചര്‍ച്ചകള്‍ പോകാത്തതില്‍.

    കൊടിയ ശിക്ഷകളില്‍ നീതിപുലരട്ടെ.സമൂഹനന്മ പുഷ്പ്പിക്കട്ടെ ..


    രഞ്ജിത്ത്, കവിത കൊണ്ട മനസിനും കവിതക്കും സലാം.മോഹിപ്പിക്കുന്ന പറച്ചിലാണ് കവിതയുടെതെന്നുകൂടി ചേര്‍ക്കട്ടെ.

    ReplyDelete
  4. പച്ചമാനുഷച്ചേര്‍ച്ചകള്‍

    ReplyDelete
  5. ഉള്ളുനീറ്റും വരികള്‍
    ആശംസകള്‍

    ReplyDelete
  6. വെറും കാട്ടു പന്നികളുടെ വിളയാട്ടം.......

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....