ഓര്‍മ്മകള്‍ വിവസ്ത്രരാണ്.
കാലാവേശങ്ങളില്‍
തൊലി പോലുമുരിഞ്ഞവര്‍.
മറവിയുടെ കമ്മ്യൂണിസം
ചാറായൊഴുകി,അതില്‍
പഴുത്തു ചീഞ്ഞ്
പൊറുത്തുണങ്ങിയവര്‍.
ഇരുള്‍പറ്റിത്തഴമ്പിച്ച്,
കനം വച്ച പുറംതോല്‍.
ധൂസരാലിംഗനങ്ങളില്‍,
ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍.
പൊടിഞ്ഞ അകംനിലങ്ങളില്‍,
വ്രണിതകാലത്തിന്റെ
മരത്തണുപ്പുഴുത്,
ഷഡ്പദജാലം,
തലമുറകള്‍ നെയ്യുന്നു.
കൊടുംസുരതങ്ങളാല്‍
ഊഷരഭൂതലങ്ങളെ
കോരിത്തരിപ്പിച്ച
ധവളപ്രഭാതങ്ങളുണ്ടായിരുന്നു.
മേലാളവാഴ്ചയുടെ
കഠിനാഹ്വാനങ്ങളില്‍,
കീഴാളത്തളര്‍ച്ചയുടെ
വിയര്‍പ്പുവിന്യാസങ്ങളില്‍,
യൗവ്വനച്ചൂടിലെ
കാളയോട്ടങ്ങളില്‍,
ഒരുപാട് മാറു പിളര്‍ന്നിരുന്നു.
തമ്പ്രാന്‍ ചാളയിലും,
ഞാനീ പച്ചമണ്ണിലും.
ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ
അമര്‍ന്നുചാകുന്ന,
മണ്ണിന്റെ ശാപം.
സവര്‍ണ്ണരേതസ്സ് പാകി
അടിച്ചേറില്‍ താഴ്ത്തിയ,
പെണ്ണിന്റെ ശാപം.
ഇന്നീ നിഴല്‍നിലങ്ങളില്‍,
ഒരു ദ്വാപരത്വം കാത്ത്,
ഒരു ബലരാമത്വം കാത്ത്,
ശാപമോക്ഷം തേടി,
പൊറുത്തുണങ്ങിയ
ഓര്‍മ്മപ്പുറ്റും ചാരി,
ഒരു കലപ്പ.
ഓര്‍മ്മകള്‍ വിവസ്ത്രരാണ്.
ReplyDeleteകാലാവേശങ്ങളില്‍
തൊലി പോലുമുരിഞ്ഞവര്‍.
മറവിയുടെ കമ്മ്യൂണിസം
ചാറായൊഴുകി,അതില്‍
പഴുത്തു ചീഞ്ഞ്
പൊറുത്തുണങ്ങിയവര്‍.
----------------
എത്ര മനോഹരമായാണ് , വാകുകളെ ഉപയോഗിച്ചിരിക്കുന്നത് .
ആശംസകള്‍ രണ്ജൂ
ആദ്യം എന്റെ മനസ്സിൽ വന്ന വരികളാണ് ഇസ്മായിലിക്കാ ഇത്...ഇതുകഴിഞ്ഞാണ് ഞാൻ കലപ്പ എന്ന ആശയത്തെ രൂപപ്പെടുത്തിയതു പോലും.... :)
Deleteഓര്‍മ്മകളെ എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു ....ഓര്‍മ്മകളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ തന്നെ അവയെ വിവസ്ത്രരാക്കുന്നു....നല്ല വരികള്‍ സുഹൃത്തേ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteഓർമ്മകളെ തൊലിയുരിയുന്നത് നമ്മളാണോ അതോ ഓർമ്മ സ്വയം വിവസ്ത്രരായി നമ്മുടെ മുൻപിൽ വന്നു നിൽക്കുകയാണോ...ഒന്നും തീർച്ചയില്ലല്ലേ മയിൽപ്പീലീ..... :)
Deleteആശംസകൾക്കൊരുപാടു നന്ദി....
ശക്തമായ വരികള്‍.. 'ശബ്ദിക്കുന്ന' കവിത തന്നെ.. ഒറ്റ കഥയിലൂടെ തന്നെ മതമേലധ്യക്ഷന്മാരെയും, അധികാരിവര്‍ഗത്തെയും കണക്കിന് വിമര്‍ശിച്ച, അധ്വാനിക്കുന്ന അടിസ്ഥാനവര്‍ഗത്തിന്‍റെ യാതനകള്‍ പകര്‍ത്തിയ ആ നിഷേധിക്ക് എന്‍റെ അഭിവാദ്യങ്ങള്‍... ! (ആദ്യമാണ് ഇവിടെ.. ഇനിയും വരാം രണ്ജൂ)
ReplyDeleteഅതെ...അദ്ദേഹത്തിന് ഇങ്ങനെ ഒരു സ്മരണാഞ്ജലി സമർപ്പിയ്ക്കാനല്ലേ നമുക്ക് സാധിയ്ക്കുകയുള്ളൂ.....
Deleteഇനിയും വരാമെന്നുള്ള ആ വാക്കുകൾക്കൊരുപാട് നന്ദി....ഒപ്പം ഒരു കർത്തവ്യഭാരം കൂടി,മോശമാക്കാനൊക്കില്ലല്ലോ....എന്നത്...
ഇത്രയും കഠിന പദങ്ങള്‍ ദഹിക്കാനുള്ള ഗ്രാഹ്യം എനിക്കില്ല രണ്ജിത്.
ReplyDeleteഇനിയും വന്നു നോക്കട്ടെ, പതുക്കെപ്പതുക്കെ ശരിയാകും.
ആശംസകള്‍.
ജോസഫ് ഭായ്,
Deleteആദ്യത്തെ ഒരു ഭാഗം ഓർമ്മകളെക്കുറിച്ചാണ് പറയുന്നത്.അത് മനസ്സിലായല്ലോ.അതിനു ശേഷം ചേർത്തിരിയ്ക്കുന്ന വരികൾ ഒരു കലപ്പയുടെ വീക്ഷണകോണിൽ നിന്നും വായിച്ച് നോക്കൂ....
പൊടിപിടിച്ച് കിടക്കുന്ന കലപ്പ.ഓർമ്മകൾ തട്ടിയാ മൂലയ്ക്ക് കിടപ്പാണ്.മരം ഉറ കുത്തില്ലേ കുറേ കാലം ഇരുന്നാൽ.അതുപോലെ കലപ്പയുടെ അകത്തും പൊടിഞ്ഞ് തുടങ്ങിയിരിയ്ക്കുന്നു.അവിടെ വിഹരിയ്ക്കുന്നത് ഷഡ്പദങ്ങളാണ്.അവ വളരുന്നു,പുതിയ തലമുറകളെ അതിനുള്ളീൽ സൃഷ്ടിയ്ക്കുന്നു അങ്ങനെ അങ്ങനെ വായിച്ചു നോക്കൂ.....
കലപ്പയുടെ ഓര്‍മകളില്‍ നീറിനില്‍പ്പുണ്ട് ഒരു കാലഘട്ടത്തിന്റെ പഴുത്ത് ചീഞ്ഞ കുറെ
ReplyDeleteമുറിവുകള്‍..... കവിത നന്നായി
അഭിപ്രായത്തിന് നന്ദി സുനിലേട്ടാ....
Deleteമേലാളവാഴ്ചയുടെ
ReplyDeleteകഠിനാഹ്വാനങ്ങളില്‍,
കീഴാളത്തളര്‍ച്ചയുടെ
വിയര്‍പ്പുവിന്യാസങ്ങളില്‍,
യൗവ്വനച്ചൂടിലെ
കാളയോട്ടങ്ങളില്‍,
ഒരുപാട് മാറു പിളര്‍ന്നിരുന്നു.
തമ്പ്രാന്‍ ചാളയിലും,
ഞാനീ പച്ചമണ്ണിലും.
ഹായ് .. ഹായ് ....
രഞ്ജിത്ത് .. വരികള്‍ തീഷ്ണം
സമൂഹത്തിലെ പോയ് മുഖങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ആ നിഷേധിക്ക് ഒരു ബിഗ് സല്യൂട്ട്
ആ നിഷേധിയ്ക്ക് മുൻപിൽ നമുക്ക് നമ്രശിരസ്കരാകാം....
Deleteഅഭിപ്രായത്തിനും വായനയ്ക്കും നന്ദി..... :)
കള്ള ത്തരങ്ങളെയും കാപട്യങ്ങളെയും തുറന്നു കാട്ടിയ വരികള്‍ രണ്ഞു ആശംസകള്‍
ReplyDeleteനന്ദി മൂസാക്കാ...
Delete"കൊടുംസുരതങ്ങളാല്‍
ReplyDeleteഊഷരഭൂതലങ്ങളെ
കോരിത്തരിപ്പിച്ച
ധവളപ്രഭാതങ്ങളുണ്ടായിരുന്നു."
ശക്തമായ വരികള്‍ രഞ്ജു...നിന്റെ ഈ വാക്ക് ചാതുര്യം സമ്മതിച്ചു തന്നിരിക്കുന്നു...
നന്ദി ശജീറിക്കാ,റേഡിയോയിൽ കവിതയെക്കുറിച്ച് പറയാൻ കാണിച്ച മനസ്സിനും....
Deleteഒരു കാലഘട്ടത്തിന്റെ മറക്കാനാകാത്ത മുറിവുകള്‍.
ReplyDeleteമരിയ്ക്കാത്തതും ല്ലേ....
Deleteവായിച്ചു. മനസ്സിലായില്ല :-( ആശംസകള്‍.
ReplyDeleteആദ്യത്തെ ഒരു ഭാഗം ഓര്‍മ്മകളെക്കുറിച്ചാണ് പറയുന്നത്.അത് മനസ്സിലായല്ലോ.അതിനു ശേഷം ചേര്‍ത്തിരിയ്ക്കുന്ന വരികള്‍ ഒരു കലപ്പയുടെ വീക്ഷണകോണില്‍ നിന്നും വായിച്ച് നോക്കൂ....
Deleteപൊടിപിടിച്ച് കിടക്കുന്ന കലപ്പ.ഓര്‍മ്മകള്‍ തട്ടിയാ മൂലയ്ക്ക് കിടപ്പാണ്.മരം ഉറ കുത്തില്ലേ കുറേ കാലം ഇരുന്നാല്‍.അതുപോലെ കലപ്പയുടെ അകത്തും പൊടിഞ്ഞ് തുടങ്ങിയിരിയ്ക്കുന്നു.അവിടെ വിഹരിയ്ക്കുന്നത് ഷഡ്പദങ്ങളാണ്.അവ വളരുന്നു,പുതിയ തലമുറകളെ അതിനുള്ളീല്‍ സൃഷ്ടിയ്ക്കുന്നു അങ്ങനെ അങ്ങനെ വായിച്ചു നോക്കൂ.....
ഓര്‍മ്മപ്പുറ്റും ചാരി,
ReplyDeleteഒരു കലപ്പ.
ഉള്ളില്‍ തട്ടും തീക്ഷ്ണമായ വരികളില്‍ വേദനയുടെ ഓര്‍മ്മകള്‍........,.......
ആശംസകള്‍
കാർഷികസംസ്കാരം എന്നെ വല്ലാതങ്ങ് കീഴ്പ്പെടുത്തുന്നു.അല്പം മുൻപ് വയൽപ്പുരകൾ...ഇന്നിപ്പോൾ കലപ്പ......ഞാനൊരു പഴഞ്ചനാവുകയാ.....
Deleteനന്നായെഴുതി.
ReplyDeleteഅഭിനന്ദനങ്ങൾ!
നന്ദി ജയേട്ടാ....
Deleteആശംസകള്‍
ReplyDeleteനന്ദി.... :)
Deleteമൂര്‍ച്ചയും തീര്ച്ചയുമുള്ള വാഗ് ശരങ്ങള്‍
ReplyDeleteആശംസകള്‍
നന്ദി മാഷേ..... :)
Deleteഇത്തിരി കടുപ്പത്തിലാനല്ലോ....
ReplyDeleteകവിത നന്നായി ട്ടോ...
കടുപ്പത്തിലാണോ.... :) എങ്കിലും വായിക്കാൻ ശ്രമിച്ചല്ലോ...നന്ദി.....
Delete"ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ
ReplyDeleteഅമര്‍ന്നുചാകുന്ന,മണ്ണിന്റെ ശാപം.."
മാന്വൽ റോളറുകൾ കീഴെ
അമർന്നു പോകുന്ന പെണ്ണിന്റെ ശാപം
സംഗതി കോമഡിയായോ, രഞ്ജൂ( I mean, my attempt)? സാരല്ല്യാ ഇത് ഉള്ളൂ എന്റെ റേയ്ഞ്ച്... :)
അഭിനന്ദനങ്ങൾ!
തീർച്ചയായും സംശയമെന്ത് ബിജുവേട്ടാ....
Deleteമാന്വല്‍ റോളറുകള്‍ കീഴെ
അമര്‍ന്നു പോകുന്ന പെണ്ണിന്റെ ശാപം
ഇത് തന്നെയല്ലേ സംഭവിയ്ക്കുന്നതിപ്പോ.....
വെർതേ റെയ്ഞ്ച് എറക്കിപ്പിടിയ്ക്കല്ലേ,എനിയ്ക്കറഞ്ഞൂടെ ന്റെ ബിജ്വേട്ടാ.... :)
ഓര്‍മ്മകള്‍ ഉണര്‍ത്തിയ കലപ്പയാവുന്നു കവിത ..
ReplyDeleteഅങ്ങയുടെ ഓർമ്മകളുണർത്താൻ സാധിച്ചു എങ്കിൽ ഞാൻ കൃതാർത്ഥനായി സുഹൃത്തേ.....
Deleteകാലചക്ര കറക്കത്തില്‍ പഴമയുടെ ഗതകാല സ്മരണകള്‍!
ReplyDeleteവളരെ നന്നായിരിക്കുന്നു രഞ്ജിത്ത്
ആശംസകള്‍....
നല്ല ആശയം. വാക്കുകൾ ഉപയോഗിക്കുന്ന രീതി അപാരം. അഭിനന്ദനങ്ങൾ..
ReplyDeleteഇന്നലകളിലെ അധ്വാനത്തിന്റെ രൂപകം.
ReplyDeleteഇന്നലെ വയലുകള്‍ തന്‍ കുഴഞ്ഞ മണ്ണില്‍ ജീവിതം കരുപ്പിടിപ്പിച്ചു നാം..
കലപ്പയുമേന്തി, മാടിനെ തെളിച്ച്, മണ്ണ് ഉഴുത് മറിച്ച് , വിത്ത് പാകി, കള പറിച്ച്, വിള കൊയ്ത്, അതിനെ മെതിച്ച്, പൊന്നോണം ഉണ്ട് നാം/
ഈ കലപ്പ വെറുതെ ശബ്ദിക്കുകയല്ല. വിളിച്ചുകൂവുകയാണ്. പക്ഷേ ആ വിളിച്ചുപറയല്‍ ഉള്ളിലേക്കാഴ്ന്നിറങ്ങുന്നു. ശക്തമായ കവിത.
ReplyDeleteഈ കലപ്പ വെറുതെ ശബ്ദിക്കുകയല്ല. വിളിച്ചുകൂവുകയാണ്. പക്ഷേ ആ വിളിച്ചുപറയല്‍ ഉള്ളിലേക്കാഴ്ന്നിറങ്ങുന്നു. ശക്തമായ കവിത.
ReplyDeleteന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ
ReplyDeleteഅമര്‍ന്നുചാകുന്ന,
മണ്ണിന്റെ ശാപം.
സവര്‍ണ്ണരേതസ്സ് പാകി
അടിച്ചേറില്‍ താഴ്ത്തിയ,
പെണ്ണിന്റെ ശാപം.
മനസ്സിലാക്കുന്നു രഞ്ജിത്ത്. ആ ഒരു വികാരം കെടാതെയങ്ങനെ നിൽക്കട്ടേ. ആശംസകൾ.
രണ്ചൂ, നീയെവിടാ പൊന്നേ?
ReplyDelete<< മറവിയുടെ കമ്മ്യൂണിസം ചാറായി ഒഴുകി >>
മറവിയുടെ കോണ്ഗ്രെസ്സ് ചാരായമായി ഒഴുകിയില്ലല്ലോ!
ഭാഗ്യം.
നന്നായി. നല്ല കവിത,അസൂയ തോന്നണൂ
ReplyDelete