Skip to main content

വയൽപ്പുരകൾ

ചെങ്കൽച്ചായം പൂശിയ
മറവിയുടെ ചുവരെഴുത്തുകളിൽ
കാലഹരണപ്പെട്ട വയൽരാഷ്ട്രീയത്തെ
അടക്കിപ്പിടിച്ച് ഒരു നിൽപ്പുണ്ട്.




സമ്പന്നമായൊരു ഭൂതമുണ്ടായിരുന്നു.
ഇരുളുകളിൽ
ആവോളം നിദ്രയൂറ്റി,
നൂറ്റാണ്ടുകളുടെ ദാഹമടക്കാൻ,
കാവൽപണിക്കാർ;
പകലുകളിൽ
മുലത്തടത്തിലെ വേർപ്പുചാലുകളിൽ
കണ്ണെറിയാൻ,
മുഴുത്ത പെണ്ണുങ്ങൾ.

ചാത്തൻ വലിച്ചു തള്ളിയ
കഞ്ചാവുപുകയുടെ
വിശുദ്ധവീര്യം;
കുപ്പി തകർത്തൂറി,
തറയിലൂടരിച്ചിറങ്ങി,
അകം കത്തിച്ച
ഭസ്മം ചേർത്ത പേരയ്ക്കാവാറ്റ്.

************************************

കപോലം ചുളുങ്ങി.
കപാലം തകർന്നു.
ഇരുട്ടും വെളിച്ചവും
മഞ്ഞും മഴയും
മുച്ചൂടും കരിയ്ക്കും വേനലും,
ഇനിയും വിലങ്ങഴിയ്ക്കാത്ത,
പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ.

ദൂരെ നിന്നുള്ള നാഗരികർ,
കച്ചിഗന്ധമാരാഞ്ഞ്,
പുറമ്പോക്കുകൂരകൾ
കൊയ്തുമെതിയ്ക്കയാണ് ചുറ്റും.

യന്ത്രങ്ങളിൽ നിന്നും
തോലുരിഞ്ഞ്,
ചതഞ്ഞുചാടുന്നത്
വയൽപ്പുരത്തണലുകളിൽ
നീന്തി നിവർന്നു വളർന്ന
അടിയാളപ്പെണ്മലരുകൾ.

പുതുകാഴ്ചയുടെ
ജെല്ലിക്കെട്ടുത്സവച്ചേറും,
ചെളിയും ചോരയും,
ചേർന്നുപുതഞ്ഞൊരുക്കിയ
അസ്ഥിമാടമായൊടുക്കം.


*വയൽപ്പുരകളുടെ ചിത്രം ഏറെ അന്വേഷിച്ചു.ലഭിച്ചില്ല.അവസാനം ഏകദേശം വയൽപ്പുര പോലെ തോന്നുന്ന ഒരു ചിത്രം 'അപ്പൂന്റെ ലോകം' എന്ന ബ്ലോഗിൽ നിന്നും ലഭിച്ചതിവിടെ ചേർക്കുന്നു

Comments

  1. വമ്പൻ വയലുകളുടെ കാവൽമാടങ്ങളെ ആരും ശ്രദ്ധിച്ചില്ല ഒരിയ്ക്കലും...പി .വൽസലയുടെ കഥകളിലും സത്യൻ അന്തിക്കാടിന്റെ സിനിമകളിലുമൊഴികെ.....
    വായനയുടെ പരിമിതി കൊണ്ടും ആകാം എന്ന മുൻകൂർ ജാമ്യം ഞാൻ എടുക്കട്ടെ.

    ഈ ഒരു സാഹചര്യത്തിൽ കൂർക്കഞ്ചേരിപ്പാടത്ത് കണ്ട വയൽപ്പുരകൾ വല്ലാത്ത ഒരു വികാരമെന്റെ മനസ്സിൽ നിറച്ചു.തോന്നിയ കുറശയങ്ങൾ ഇവിടെ ഞാൻ കുറിച്ചിരിയ്ക്കുന്നു.

    ReplyDelete
  2. അസ്ഥിമാടമായോടുങ്ങിയ വയല്‍പ്പുരകള്‍..,... പിന്നെയും പഴമയിലേക്ക് ഒരു എത്തി നോട്ടം. നന്നായിട്ടുണ്ട് രഞ്ജിത്ത്

    ReplyDelete
  3. പുതുകാഴ്ചയുടെ
    ജെല്ലിക്കെട്ടുത്സവച്ചേറും,
    ചെളിയും ചോരയും,
    ചേർന്നുപുതഞ്ഞൊരുക്കിയ
    അസ്ഥിമാടമായൊടുക്കം.

    ഇന്ന് വയലെവിടെ ? വയല്പുരകളെവിടെ?
    അസ്ഥിമാടമായൊതുങ്ങിയ ഇന്നലെയുടെ ആ പഴയ കാഴ്ചകള്‍ മനസ്സില്‍ തേടുന്ന എന്നിലെ കര്‍ഷക പുത്രനെ ഈ കവിതയിലൂടെ ഒരു മടക്ക യാത്രക്ക് വിളിചെങ്കില്‍ അത് കവിയുടെ വിജയം ..

    നല്ല വരികള്‍ ... നല്ല കവിത രഞ്ജിത്ത്

    ReplyDelete
    Replies
    1. അങ്ങിനെ വേണുവേട്ടൻ ചിന്തിച്ചു എന്നതും ഞാനെന്റെ വിജയമായിട്ടെ...നന്ദി ഭായ്....

      Delete
  4. രഞ്ജൂ, നീ രാവിലെ 'സെന്റി' എഴുതി എന്നെ കരയിയ്ക്കാൻ ഇറങ്ങിയിരിയ്ക്ക്യാ വീണ്ടും? :)

    കാവല്ക്കാർ ഒറ്റയ്ക്കാണൊ രാത്രികാലങ്ങളിൽ മാടങ്ങളിൽ ചെലവഴിയ്ക്കാ​‍ൂ? എങ്കിൽ, പകിട കളിയും, ചതുരംഗവും ഉണ്ടായിരുന്നിരിയ്ക്കണം.

    (അവിടെ നേരമ്പോക്ക് വല്ലതുമുണ്ടാകാതിരിയ്ക്കൻ തരമില്ലല്ലോ?)

    jokes apart, അന്യം നിന്ന കാഴ്ചകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം... അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. അങ്ങനെ പറയാതെ ബിജുവേട്ടാ..... :)
      നേരമ്പോക്കുണ്ടാകും...പന്നി'പ്പടക്ക'മേറോ, 'വെടി'പറച്ചിലോ അങ്ങിനെ എന്തേലുമൊക്കെ കാണണം... :) നന്ദി.

      Delete
  5. for the memory of those good times... and for the selfishness of busy corporate life...

    the rage of a common man towards these... and moreover, the solid pain of losing the culture of those golden ages....intensity of labor of people who try hard to fill their stomach wit nearly empty pockets... that has gone in vain...

    this poem really stands testimony to the big rotten crimes that the corrupt modernization has done on the life of a few 'uneducated' yet, without whom, even money would not buy a day's meal...

    hats off to u.. for the great attempt.. for the fire within u, to bring to forefront, things that many famous writers have tried to leave as 'unseen'...

    wishes... god bless..!!!

    ReplyDelete
    Replies
    1. എല്ലാം പറഞ്ഞു....
      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി പെങ്ങളേ.....

      Delete
  6. നല്ല വരികള്‍
    വയല്‍പുരകള്‍ ഇന്ന് ഓര്‍മയില്‍ മാത്രം.
    ഭൂതകാലസ്മരണയുണര്‍ത്തുന്ന കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. ചാക്രികമായ കാലഗമനങ്ങളിൽ ആ ഭൂതമൊരു വർത്തമാനമാകാൻ കൊതിപ്പൂ ഞാൻ.... :)

      Delete
  7. വാക്കുകളുടെ നിരകള്‍ കാഴ്ച്ചവക്കുന്ന വൈവിധ്യമായ ദൃശ്യങ്ങളാണ് ഏറെ ഇഷ്ടപ്പെട്ടത്.ആശംസകള്‍

    ReplyDelete
  8. വയല്‍ പുരകള്‍ക്കുമുണ്ട് ഒരു കഥ പറയാന്‍.. നല്ല വരികള്‍.. ആശംസകള്‍ രഞ്ജിത്ത്

    ReplyDelete
    Replies
    1. നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ....അതേ അവർക്കുമുണ്ട് കുറേ കഥകൾ....

      Delete
  9. നല്ല വരികൾ., വയൽ‌പ്പുരകൾ ഇനി പഴയ സിനിമകളിൽ മാത്രമാണ് കാണാൻ കഴിയുക. ആശംസകൾ ! രഞ്ജിത്ത്, നിന്നെ നമ്മുടെ ബ്ലോഗിലേക്കൊന്നും കാണാനില്ലല്ലോ ഗഡീ

    ReplyDelete
    Replies
    1. മറഞ്ഞ കാഴ്ചകൾ ഹൃദയമുള്ളവരെ വേദനിപ്പിയ്ക്കും അല്ലേ...

      മൊഹിഭായ്,ഞാൻ ഓൺലൈ ഉണ്ടാകണ സമയത്ത് മുൻപിലു കാണണ പോസ്റ്റുകൾ വായിയ്ക്കാറാ പതിവ്്....ഭായ് പോസ്റ്റെനിയ്ക്കു മെയിൽ ചെയ്യണേ, ranjeethkkb@gmail.com

      Delete
  10. രഞ്ജു, മനോഹരമായ വരികള്‍...,....പ്രത്യേകിച്ചും ഈ വരികള്‍ ....
    കപോലം ചുളുങ്ങി.
    കപാലം തകർന്നു.
    ഇരുട്ടും വെളിച്ചവും
    മഞ്ഞും മഴയും
    മുച്ചൂടും കരിയ്ക്കും വേനലും,
    ഇനിയും വിലങ്ങഴിയ്ക്കാത്ത,
    പല്ലു കൊഴിഞ്ഞ പരസ്യ വേശ്യ

    വയല്‍ പുരകളും വയലുകളും ഇനി പഴയ സിനിമകളിലും ഗൂഗിള്‍ ഇമേജെസിലും മാത്രമായി ഒതുങ്ങുന്നു...ഭൂത കാലത്തിലേക്കുള്ള ഈ തിരിഞ്ഞു നോട്ടം ഇഷ്ടായി...

    ReplyDelete
    Replies
    1. നന്ദി ശജീറിക്കാ.....
      അഭിനന്ദനങ്ങൾക്കൊരായിരം നന്ദി....

      Delete
  11. യന്ത്രങ്ങളിൽ നിന്നും
    തോലുരിഞ്ഞ്,
    ചതഞ്ഞുചാടുന്നത്
    വയൽപ്പുരത്തണലുകളിൽ
    നീന്തി നിവർന്നു വളർന്ന
    അടിയാളപ്പെണ്മലരുകൾ.

    പുതുകാഴ്ചയുടെ
    ജെല്ലിക്കെട്ടുത്സവച്ചേറും,
    ചെളിയും ചോരയും,
    ചേർന്നുപുതഞ്ഞൊരുക്കിയ
    അസ്ഥിമാടമായൊടുക്കം.

    പ്രിയ സ്നേഹിതാ... ഇഷ്ടപെട്ട വരികള്‍ കോപ്പി ചെയ്യാനാണെങ്കില്‍ ഈ കവിത മുഴുവനും ഞാന്‍ ഇവിടെ കോപ്പി ചെയ്യേണ്ടി വരും...ഓരോ വരിയും അത്രയ്ക്ക് മികച്ചതാണ്...
    പഴമയുടെ ഓര്‍മ്മകള്‍ , വേദന നിഴലിക്കുന്ന വരികള്‍..

    അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. ഖാദു ഭായ്...... വേദനിയ്ക്കാനേ നമുക്കൊക്കെ യോഗമുണ്ടാകൂ അല്ലേ....ൢഅ കാലം വരുമെന്നു കൊതിയ്ക്കാം....

      Delete
  12. വയലും വയൽപ്പുരകളും വെറും ഓർമ്മകളായിട്ടീരുമ്പഴും, അതിനേകുറിച്ചുള്ള എഴുത്തുകൾക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് രഞ്ജിത്തിന്റെ ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു. ആശംസകൾ.

    ReplyDelete
  13. കവിത വായിക്കുക ആസ്വദിക്കുക എന്നതിനപ്പുറം കവിതകളെ വിലയിരുത്താന്‍ എനിക്കറിയില്ല. അത് ദ്യോതിപ്പിക്കുന്ന മുഴുവന്‍ അര്‍ത്ഥതലങ്ങളിലേക്കും ചികഞ്ഞു ചെല്ലാനും അറിയില്ല.ഉപരിപ്ലവമായ വായന എന്നു വേണമെങ്കില്‍ എന്റെ വായനയെക്കുറിച്ചു പറയാം.മികച്ച രചനകളാണെങ്കില്‍ ചികഞ്ഞു ചെല്ലാതെ തന്നെ അവയുടെ അന്യാദൃശമായ ഭാവഭംഗി അനുഭവവേദ്യമാകും.ഈ കവിതയുടെ വായനയില്‍ ആ അനുഭവം ലഭിക്കുന്നു...

    ശ്രദ്ധേയമായി തോന്നിയത് രഞ്ജിത്ത് തിരഞ്ഞെടുത്ത ബിംബകല്‍പ്പനകളാണ്. വയല്‍പ്പുരകള്‍ ഒരു കാലത്ത് മലയാളിയുടെ കാര്‍ഷിക സംസ്കാരത്തിലെ അഭേദ്യഘടകമായിരുന്നു.രാത്രികളിലെ കാവല്‍പ്പുരകളിലെ ഇരുപ്പ് എത്രയെത്ര നാടന്‍ പാട്ടുകള്‍ക്കും കഥകള്‍ക്കും മറ്റും വിഷയീഭവിച്ചിരിക്കുന്നു. അന്യം നിന്ന ഒരു സാംസ്കാരികത്തനിമയില്‍ നിന്ന് ചികഞ്ഞെടുത്ത ബിംബകല്‍പ്പനയോടൊപ്പം കൃത്യതയാര്‍ന്ന പദാവലികള്‍ അടുക്കിവെച്ചതും അവ കൊണ്ടു പോവുന്ന ഭാവതലവും നല്ല വായനാനുഭവമായി....

    ReplyDelete
    Replies
    1. മാഷേ...മാഷുടെ വായന ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ എനിയ്ക്കു നൽകുന്ന ആനന്ദം അത്യധികമാണ്.....
      നന്ദി...

      Delete
  14. ഇത് കയ്യേറ്റം പ്രക്ര്തിയില്‍ മാത്രം അല്ല മനുഷനിലും കാണുന്നു രണ്ഞു കിടിലന്‍ ആശയം നല്ല അവതരണം

    ReplyDelete
    Replies
    1. ദൂരെ നിന്നുള്ള നാഗരികര്‍,
      കച്ചിഗന്ധമാരാഞ്ഞ്,
      പുറമ്പോക്കുകൂരകള്‍
      കൊയ്തുമെതിയ്ക്കയാണ് ചുറ്റും.

      യന്ത്രങ്ങളില്‍ നിന്നും
      തോലുരിഞ്ഞ്,
      ചതഞ്ഞുചാടുന്നത്
      വയല്‍പ്പുരത്തണലുകളില്‍
      നീന്തി നിവര്‍ന്നു വളര്‍ന്ന
      അടിയാളപ്പെണ്മലരുകള്‍.

      ദാ മൂസാക്കാ....ഇതാണാ വരികൾ......
      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി.... :)

      Delete
  15. ഒരുപാടിഷ്ടായി ഈ കവിത.. ഒറ്റവാക്കിലൊതുക്കിയാല്‍ അതിമനോഹരം.

    ReplyDelete
  16. വയല്‍പ്പുരക്കാഴ്ചകള്‍ ഉള്ളില്‍ നിറച്ച വികരം അതിലും മനോഹരമായി വരിയില്‍ നിറച്ചിട്ടുണ്ടല്ലോ..നന്നായി രഞ്ജിത്ത്..

    ReplyDelete
  17. ആദ്യമായാണ് ഈ വഴിയിൽ,ഭൂതകാലത്തിലേക്കുള്ള തിരനോട്ടത്തിലെ ബിംബവൽക്കരണം ഏറെ നന്നയിരിക്കുന്നു!.

    ReplyDelete
  18. വയല്‍പുരകള്‍ നല്‍കുന്ന ഗ്രാമക്കാഴ്ച്ചയെ കവിതയിലൂടെ പകര്‍ത്തിയെഴുതി..നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ