Skip to main content

Posts

Showing posts from 2010

അപഥസഞ്ചാരി

കതിരവന്‍ കതിര്‍ പെയ്ത, കിഴക്കിന്‍ മടിത്തട്ടിലെ, ചോരയെ ഗര്‍ഭം ധരിച്ച മണ്ണില്‍ നിന്നും, പട്ടാമ്പിയിലെ സംസ്കൃത കലാലയത്തിലേയ്ക്ക് ഏറേ ദൂരമുണ്ട്

നിറഞ്ഞാടുന്ന പൊയ്മുഖങ്ങള്‍

ഞാനീ ഭൂമിയിലേക്ക്‌ പിറവിയെടുത്തത് തന്നെ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ അമ്മയുടെ ഉദരത്തില്‍ നിന്നെ പഠിച്ചു കൊണ്ടായിരുന്നു.വൈദ്യശാസ്ത്രം തെളിയിച്ച അഭിമന്യു ഇഫക്റ്റ് കൊണ്ടാകണം.നില നില്‍പ്പിനു വേണ്ടി അമ്മ ഈ നാട്യ ഗൃഹത്തില്‍ തകര്താടുന്നത് ഞാനും അറിഞ്ഞിരുന്നു.അഭിനയം കൊണ്ടെത്തിക്കുന്ന ഉത്തുംഗ ജീവിത രസികത്വങ്ങളാകണം,എന്നെയും ഉത്തമനായൊരു അഭിനേതാവാക്കി മാറ്റി.നാടകത്തിലും സിനിമയിലുമല്ല,മറിച്ചു അനന്തമെന്നു കൊതിക്കാന്‍ മനസ്സ് വെമ്പുന്ന ,സ്ഥൂലമെന്നു അഹംകരിക്കുന്ന ഈ സൂക്ഷ്മ ജീവിതത്തില്‍...

നുങ്ങ്സിബ

നീര്‍ത്തുള്ളികള്‍ പാതയില്‍ തീച്ചൂളയാകവേ... അണയാത്ത സന്ധ്യയിലവള്‍ വിയര്‍പ്പില്‍ തിരിയിട്ടു കത്തിച്ചു.

കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ

ചരിത്രം ചിതലെടുത്ത പാതകളിലേക്ക് ഊളയിട്ടപ്പോള്‍ ചിരിയും ചുവപ്പും ഉപ്പും തേച്ച കുറച്ചു കടലാസ് കഷണങ്ങള്‍ ഓര്‍മ്മയുടെ ചെമ്പുതാളുകള്‍ രാകിരാകി ഊതിപ്പടര്‍ത്തിയ , ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന സൌരഭ്യം തൂകുന്ന സ്മൃതിസഞ്ചയം

നീയൊരു വേശ്യയായിപ്പോയല്ലേ... ?

ചുവന്നു വിളങ്ങിയ കാവല്മാടങ്ങളിലിന്നു കറുപ്പ് പൂശിയിരിക്കുന്നു. സ്വാര്‍ത്ഥ ജല്പനങ്ങളില്‍ ആ ഗോളമിന്നു തിരിഞ്ഞു കറങ്ങിടുന്നു... നിശയില്‍ വിളഞ്ഞൊളി  പെയ്ത താരകേദാരവും കരിഞ്ഞുണങ്ങിയിരിക്കുന്നു... കറുപ്പും ചുവപ്പും... ആര്‍ത്തു രമിക്കുന്ന ഇരുട്ട് മാത്രം ചുറ്റും.... ഈ ഇരുട്ടിലാണ് നിന്റെ മാറിടങ്ങളില്‍ ബൂര്‍ഷ്വാസിയുടെ നഖക്ഷതങ്ങള്‍ പതിഞ്ഞത്....

ഒരു വിഷു കാഴ്ച(സൃഷ്ടിച്ച മുറി)പ്പാട്

അന്ന് വിശന്നൊട്ടിയ വയറില്‍ കൈ കൊണ്ടടിച്ചു ഞാന്‍ പാടി "നീ നിര്‍മ്മിച്ച ആകാശഗോപുരങ്ങള്‍ക്ക് കീഴില്‍ എന്റെ സ്വപ്‌നങ്ങള്‍ ചതഞ്ഞരഞ്ഞു പോയ്‌...