Skip to main content

Posts

Showing posts from May, 2015

അമ്രപാലി

ചെപ്പോക്ക്… ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്ന തൊട്ടി കണക്ക് എം എ ചിദംബരം സ്റ്റേഡിയം… താഴെ വന്ന് തിരിച്ചുപോകാൻ മടിയ്ക്കുന്ന മിന്നലുകളെ കൊളുത്തിവച്ചത് പോലെ ഫ്ലഡ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറുന്നു… മഴയിരമ്പുന്ന പാതിരാവുകളുടെ ഒക്റ്റോബർ മാസമാണ്. ഇന്നെന്തോ, കാലാവസ്ഥ ശാന്തമാണ് പൊതുവേ. സബർബൻ ട്രെയ്നിന്റെ അഞ്ചാമത്തെ കൂപ്പയിൽ വിൻഡോ സീറ്റു തന്നെയാണ് ലഭിച്ചത്. മദ്ധ്യകൈലാഷിൽ നിന്ന് കയറുന്നേരം നല്ല തിരക്കുണ്ടാകാറാണ് പതിവ്… ഇന്ന് ഗാന്ധി ജയന്തി ആയതുകൊണ്ട് മിക്കവാറും ആപ്പീസുകളെല്ലാം അവധിയായതിനാൽ വലിയ തള്ളില്ല. പകലു ചെറുതായി മഴ ചിണുങ്ങിയിരുന്നു, പ്രതീക്ഷിച്ചത്ര കച്ചവടമൊന്നും നടന്നതുമില്ല... ഇൻഡസ്ട്രിയൽ സേഫ്റ്റി സെന്ററിനു മുൻപിൽ സാമാന്യം ഭേദപ്പെട്ട വിസ്താരമുള്ള ഫൂട്ട്പാത്തിൽ ഫ്ലക്സു വച്ച് മറിച്ച തുറന്ന പീടികയല്ലേ… കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളിൽ ഒന്ന് കറുത്താൽ മതി ഈ മഴ കൊണ്ടിട്ട്, മൊത്തത്തിലങ്ങ് ചീഞ്ഞ് പോകും. ഈ വറുതിക്കാലത്ത് അതുകൂടെ മതി, കത്തലടക്കാൻ പിന്നെ കക്കേണ്ടി വരും. ഒറ്റക്കാലൻ അണ്ണാച്ചിയ്ക്ക് ഇതൊക്കെ മഴവീഴുമ്പൊഴേക്കും എടുപിടിയെന്ന് മൂടി വക്കാൻ കഴിയുമോ? മുഷിഞ്ഞ വേഷക്കാരനെ അതിലൂടെ പോകുന്ന സോഫ്റ്...

ഹർഷാരവം

പതിവില്ലാത്തതാണ്… ഉറക്കത്തിനിടയിൽ ആരോ വിളിച്ചത് പോലെ തോന്നി… എഴുന്നേറ്റ് നോക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ വെന്തുമടുത്ത് തണുത്ത് തുടങ്ങിയ മെയ്മാസക്കാറ്റ് അല്പാല്പമായി അരിച്ച് കയറുന്നുണ്ട്. നടുവൊടിഞ്ഞ് മുഖം കുനിച്ച് നിൽക്കുന്ന പെഡസ്റ്റൽ ഫാനിന്റെ വെളുപ്പ് ഇരുട്ടിലും അല്പം മങ്ങി കണ്ടു. പതിയെ എല്ലാം വ്യക്തമായി തെളിയുന്നു… ജനലിലൂടെ അസന്റാസ് ഐ ടി പാർക്കിലെയും ടൈഡൽ പാർക്കിലേയും അലങ്കാരദീപങ്ങളും അപായച്ചുവപ്പ് വെട്ടവും ഇപ്പോൾ കൃത്യമായി കാണാം. തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM. അലാം അടിക്കേണ്ടതാണ്, 4.15 ന്. നാളെ രാവിലെ… അല്ല, ഇനിയെന്താ നാളെ, ഇന്നു രാവിലെ ഡി സി മീറ്റിംഗുണ്ട്. ദുബെ സർ എന്തായാലും ബോർഡിൽ ഉണ്ടാകുമെന്ന് കേട്ടു. പഞ്ഞിക്കെട്ടു തലമുടിക്കാരൻ...

ചെമന്നീല

ചുവന്ന കളങ്ങളുള്ള കുപ്പായത്തിൽ നീല വരകൾ കൂടി വേണം. ചുവന്ന കളങ്ങളെല്ലാം തന്നെ പരസ്പരം തൊടാത്ത വിധത്തിൽ അകന്നിരിക്കുന്നു എന്ന് നീലവരകൾ ഉറപ്പുവരുത്തുന്ന വിധത്തിലാകണം അതിന്റെ രൂപകല്പന. അകാലത്തിലെങ്ങാൻ നരച്ചുപോകുന്ന ഒരു ചുവപ്പുകളമുണ്ടെങ്കിൽ, "നരച്ചുപോയല്ലോ അത്, അഹോ കഷ്ടം" എന്ന് നിലവിളിച്ച്, അതുകൂടി ചായം തേച്ച് നീലയാക്കുക. കാരണം ചുവപ്പ് ഒരിക്കലും അംഗീകരിച്ചുകൂടാത്ത അനുവദിച്ചുകൂടാത്ത നിറപ്രസരമാണ്. അപായമാണ്. വരിനെല്ലുകണക്ക് എങ്ങാനുമൊരു ചുവപ്പു കിളിർത്ത് പോയാൽ, കരിനീലവിഷച്ചാറൊഴിച്ചു പോലും അത് കരിച്ചു കളയുന്നതിൽ തെറ്റില്ല. പക്ഷേ, തുടക്കത്തിൽ തന്നെ ചുവപ്പ് കീറിക്കളഞ്ഞുകൂടെ എന്നൊന്നും ചോദിക്കല്ലേ, കരിനീല കുപ്പായമിട്ടാൽ പോരേ എന്നൊട്ടും ചോദിക്കല്ലേ, വെളിപ്പെടുന്ന നഗ്നതയ്ക്ക് ആരുത്തരം പറയും? നാടു നിറഞ്ഞ ചുവപ്പുനൂലുകളെല്ലാം കടലിൽ തള്ളുമോ?