ഇടവമഴ പോലെ നാം ഒന്നിച്ചൊരേ മണ്ണില്‍ എത്ര നേരങ്ങളില്‍ പെയ്തിറങ്ങി. വൃശ്ചികക്കാറ്റുപോല്‍ ആഞ്ഞൊട്ടി വീശി നാം എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ. ഇന്നെന്റെ കവിതയ്ക്കു താളഭംഗം... ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം... ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. ഞാന്‍മരത്തണലോടു തലചേര്‍ത്തുറങ്ങിയ പ്രണയലതയെന്തിനേ കാറ്റില്‍ പറിഞ്ഞു പോയ്? പുഷ്പങ്ങളെന്തിനേ മഴയത്തൊലിച്ചു പോയ്? നാട്ടുമാവിന്‍ ചുന, നാടകരാവുകള്‍, ഓര്‍മ്മപ്പെരുക്കങ്ങള്‍ നീറുന്നു നീറുന്നു നീറിത്തെറിയ്ക്കുന്നു നെഞ്ചകം പൊട്ടിയെന്‍ പ്രണയനദിയൊഴുകുന്നു. വേനല്‍ത്തിളപ്പാണ് ജലരേണുവില്ലാതെ നദി ദാഹമെന്തെന്നറിഞ്ഞിടുന്നു. തിങ്ങും വനസ്ഥലിയില്‍ ഈ മരുഭൂമിയില്‍ തിരയറ്റ തീരത്ത്, ഏകനല്ലോമനേ ഞാനൊട്ടുമേ. നിന്നോര്‍മ്മത്തരുക്കളില്‍ എന്നെ ഞാന്‍ ക്രൂശിച്ചു. നിന്‍ സ്നേഹത്തിരയില്‍ ഞാന്‍ അകലുന്ന തീരമായ്. അനുനിമിഷവും നിന്റെ സ്മൃതികമ്പനങ്ങളില്‍ എന്‍ ജീവഭീമിയുലയട്ടെ. തപ്തശൈലങ്ങളില്‍ ഓര്‍മ്മകള്‍ വേവിയ്ക്കാന്‍ ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍. ഇന്നെന്റെ കവിതയ്ക്കു താളഭംഗം, ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം. എങ്കിലുമോമനേ അന്നൊരു മാര്‍ച്ചിന്റ...