ഇത്തിരിപ്പോന്ന ജനല്‍ക്കമ്പികളില്‍ കാറ്റു തടഞ്ഞും, പിടഞ്ഞും അതി സാഹസികമായി കിടക്കാറുണ്ട്. അതോര്‍ക്കണേ, മിക്കപ്പോഴും കാട്ടിന്നു ചേര്‍ന്ന പിന്നാമ്പുറങ്ങളിലെ പേടിപ്പെടുത്തുന്ന നിശബ്ദതകളില്‍. വഴിവക്കിലെ ജനലുകളാണെങ്കില്‍ പറയാന്‍ പോലും വകുപ്പില്ല, അയല്‍പ്പക്കത്തോ അകല്‍പ്പക്കത്തോ നിന്നുള്ളവരുടെ കണ്ണുടച്ചാഞ്ഞുവരുന്ന ലേസറുകള്‍ കത്തിപ്പൊള്ളിക്കും. ഇനി, മെക്കിട്ടുകയറ്റത്തിനിടയില്‍ വലിഞ്ഞും മുറുകിയും പുതുനൂലുകള്‍ പൊട്ടിത്തകരും. ഒളിച്ചിരിപ്പാണു പണി. എങ്ങാനും അല്പമൊന്നു വെളിയിലായാല്‍ തുടങ്ങും ഇരുണ്ട ചുണ്ടാര്‍ദ്രമാകുന്ന ഊള നോട്ടങ്ങള്‍. നിറമൊന്നു കനത്ത്, അല്പം നിഴലായിപ്പോയെങ്കിലും പുറം ലോകം കാണ്‍കെ വന്നാല്‍ തുടങ്ങും അളവെടുപ്പും പുനരവലോകനവും. ബസ്സിലൊന്നു കക്ഷത്തിനിടയിലൂടല്പം ഞാന്‍ ശ്വസിച്ചാല്‍ എന്റമ്മോ, ആത്മഹത്യയാണ് നല്ലതെന്ന് പോലും തോന്നും. പിന്നാമ്പുറത്തെ അയയില്‍ തൂങ്ങുമ്പോള്‍ ചില പൊലയാടിമക്കള്‍ വന്ന് മുളകുപൊടി തൂവിപ്പോയിട്ടുണ്ട്. ചില കഴപ്പന്മാര്‍ വന്ന് കൊളുത്ത് കടിച്ചൊടിക്കും. മറ്റു ചിലവന്മാര്‍ കട്ടോണ്ടു പോയി അവരുടെ..... കഷ്ടം! പത്തിരുപതിഞ്ച് വലിപ്പമു...