അവൾ അല്ലെങ്കില്‍ ഇരുട്ട്, ആ ഇടനാഴി നീളെ തളർന്നു കിടക്കുന്നു. ഒന്നനങ്ങാൻ പോലുമാകാതെ, ആകെ കനത്ത് മരവിച്ച്. രണ്ടുമൂന്നു റാന്തൽ വിളക്കുകൾ ഭയപ്പെടുത്താതെ ഒന്നു കണ്ണിറുക്കിക്കാട്ടിയല്ലേ കടന്നു പോയതല്പം മുന്നേ. പക്ഷേ, ഒരു ടോർച്ചുവെട്ടം. വന്നതും അവളെ അതിദയനീയമാം വിധം ഇടത്തും വലത്തും തിരിച്ച് ഞെരിച്ച് ബലാത്സംഗം ചെയ്തതും എത്ര പെട്ടെന്നായിരുന്നു